കളിയാരാധകർക്ക് 'ഹയ്യാ കാർഡ്'
text_fieldsദോഹ: ഫിഫ അറബ് കപ്പ് ആരാധകർക്ക് ഏറ്റവും മികച്ച ഫുട്ബാൾ ആസ്വാദനത്തിന് അവസരമൊരുക്കുന്ന 'ഹയ്യാ കാർഡു'മായി സംഘാടകരായ സുപ്രീംകമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി. അമീർ കപ്പിൽ പരീക്ഷിച്ച് വിജയം കണ്ട ഫാൻ ഐഡി 'ഹയ്യ കാർഡായി' അറബ് കപ്പിൽ ആരാധകർക്കായി അവതരിപ്പിക്കും. മത്സരങ്ങൾക്ക് ടിക്കെറ്റടുത്ത കാണികൾക്ക് 'ഹയ്യ കാർഡ്' വഴിയാവും സ്റ്റേഡിയത്തിലേക്കുള്ള പ്രവേശനം.
ഒപ്പം, മത്സര ദിവസങ്ങളിൽ ദോഹ മെട്രോ സർവിസ്, ട്രാം, മെട്രോ ലിങ്ക് ബസുകളിലെ യാത്രയും സൗജന്യമാണ്. വിദേശ രാജ്യങ്ങളിൽനിന്നുള്ള കാണികൾക്ക് രാജ്യത്തേക്ക് പ്രവേശിക്കാനും 'ഹയ്യാ കാർഡ്' ഉപയോഗിക്കാം.
നവംബർ 30ന് ആരംഭിക്കുന്ന ഫിഫ അറബ് കപ്പിന് നേരിട്ടുള്ള ടിക്കറ്റ് വിൽപനയും ആരംഭിച്ചതായി സുപ്രീംകമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി േപ്രാജക്ട് ലീഡ് ഓഫ് ഫാൻ സർവിസ് മേധാവി ഹസൻ റബീഅ അൽ കുവാരി അറിയിച്ചു. ദോഹ എക്സിബിഷൻ സെൻററിലെ ടിക്കറ്റ്, ഫാൻ സർവിസുകൾ ആരംഭിച്ചതായും അധികൃതർ വാർത്തസമ്മേളനത്തിൽ വ്യക്തമാക്കി. നേരിട്ടുള്ള ടിക്കറ്റ് വിൽപന വ്യാഴാഴ്ച മുതൽ ആരംഭിച്ചു. ആരാധകർക്ക് സെൻററിലെത്തി നേരിട്ട് ടിക്കറ്റ് സ്വന്തമാക്കുന്നതിനൊപ്പം 'ഹയ്യാ കാർഡിനും' അപേക്ഷിക്കാം. എന്നാൽ, നവംബർ 15 മുതലാണ് കാർഡ് വിതരണം ആരംഭിക്കുക. നേരത്തേ ഓൺ ലൈവൻ വഴി ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് https://fac21.qa/create-account എന്ന വെബ്സൈറ്റ് വഴിയും കാർഡിന് അപേക്ഷിക്കാം.
ദോഹ എക്സിബിഷൻ സെൻററിലെ കൗണ്ടറുകൾ ശനിയാഴ്ച മുതൽ രാവിലെ 10 മുതൽ രാത്രി 10 വരെ പ്രവർത്തിക്കും. വെള്ളിയാഴ്ച ഉച്ച രണ്ടു മുതൽ രാത്രി 10 വരെയാണ് കൗണ്ടറുകൾ പ്രവർത്തിക്കുക. നവംബർ 30 മുതൽ ഡിസംബർ 18 വരെ നടക്കുന്ന ചാമ്പ്യൻഷിപ്പിൽ എല്ലാ മത്സരങ്ങൾക്കും ഉപയോഗിക്കുന്ന 'ഹയ്യാ കാർഡ്' സ്മാർട്ട് കാർഡായിരിക്കും. കൈവശക്കാരെൻറ വ്യക്തിഗത വിവരങ്ങൾ ഫോട്ടോ എന്നിവയും ഇതിലുണ്ടാവുമെന്നും എക്സിക്യൂട്ടിവ് ഡയറക്ടർ ഓഫ് ടെക്നോളജി സമി അൽ ഷംമ്രി പറഞ്ഞു. ലോകകപ്പിെൻറ എല്ലാ ആവേശവും ആസ്വദിക്കാനുള്ള അവസരമായിരിക്കും അറബ് കപ്പെന്ന് ടൂർണമെൻറ് ചീഫ് ഖാലിദ് അൽ മൗലവി അറിയിച്ചു.
രാജ്യത്തേക്ക് പ്രവേശിക്കാനും 'ഹയ്യാ കാർഡ്'
ഫിഫ അറബ് കപ്പിന് ടിക്കറ്റെടുത്ത വിദേശികൾക്ക് ഫാൻ ഐഡിയായ 'ഹയാ കാർഡ്' വഴി രാജ്യത്തേക്ക് പ്രവേശനവും സാധ്യമാവും. അറബ് കപ്പ് കാണാനെത്തുന്ന വിദേശികൾക്ക് പ്രത്യേക സന്ദർശക വിസയോ ഓൺ അറൈവൽ വിസയോ ആവശ്യമില്ലെന്നർഥം. ടിക്കറ്റെടുത്ത ശേഷം, ഓൺ ലൈൻ വഴി 'ഹയാ കാർഡിനായി അപേക്ഷിച്ച ശേഷം ലഭിക്കുന്ന അപ്രൂവൽ ഇ-മെയിൽ അല്ലെങ്കിൽ എസ്.എം.എസ് ഉപയോഗിച്ച് രാജ്യത്ത് പ്രവേശിക്കാം. ശേഷം, ഹമദ് ഇൻറർ നാഷനൽ വിമാനത്താവളത്തിലെ സെൻററിൽനിന്നും 'ഹയ്യാ കാർഡ്' സ്വന്തമാക്കാം. വാക്സിനേഷൻ വിവരങ്ങളും മറ്റും നൽകണം. കലക്ഷൻ സമയത്ത് ഖത്തർ ഐഡി അല്ലെങ്കിൽ പാസ്പോർട്ട്, ഫാൻ ഐഡി അപ്രൂവൽ ഇ-മെയിൽ/ എസ്.എം.എസ് എന്നിവയും ഹാജരാക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.