ചൂടിനെ നിസ്സാരമായി കാണരുതെന്ന് ആരോഗ്യ മന്ത്രാലയം
text_fieldsദോഹ: രാജ്യത്ത് അന്തരീക്ഷ താപനില ഉയരുന്ന സാഹചര്യത്തിൽ ചൂടിനെ കരുതിയിരിക്കണമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി. ചൂട് നേരിട്ട് പതിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണെന്ന് മന്ത്രാലയം വ്യക്തമാക്കി. പുതിയ തൊഴിലാളികൾക്കും അവധി കഴിഞ്ഞ് മടങ്ങിയെത്തിയവർക്കും കനത്ത ചൂടിനെ നേരിടാനുള്ള ശേഷി വളർത്തിയെടുക്കാൻ തൊഴിലുടമകൾ ശ്രദ്ധിക്കണം. ഉച്ച വിശ്രമ നിയമം കർശനമായി പാലിക്കണം. ചൂടുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങളിൽ യഥാസമയം കൃത്യമായ പ്രഥമശുശ്രൂഷ നൽകണം.
പെരുമാറ്റത്തിലെ അസാധാരണത്വം, സംസാരം അവ്യക്തമാവൽ, തളർച്ച, ബോധക്ഷയം തുടങ്ങിയ ലക്ഷണങ്ങൾ കണ്ടെത്തിയാൽ 999 നമ്പറിൽ ആംബുലൻസ് സേവനം തേടണം. ആംബുലൻസ് എത്തുന്നത് വരെ ഫാൻ ലഭ്യമാണെങ്കിൽ അതുപയോഗിച്ചും തണുത്ത വെള്ളമോ ഐസോ ഉപയോഗിച്ചും ശരീരം തണുപ്പിക്കണം. ആദ്യം തണലിലേക്ക് മാറ്റിക്കിടത്തണം. കടുത്ത തലവേദന, ഓക്കാനം, കടുത്ത ക്ഷീണം തുടങ്ങിയ ലക്ഷണങ്ങൾ നിസ്സാരമാക്കരുത്. മോഹാലസ്യം, കഠിനമായ വിയർപ്പ്, ചർമത്തിലെ വരൾച്ച, ദാഹം, മൂത്രത്തിന്റെ അളവ് കുറയുക എന്നീ സാഹചര്യങ്ങളിൽ നന്നായി വെള്ളം കുടിക്കുന്നുണ്ടെന്ന് ശ്രദ്ധിക്കണം തുടങ്ങിയ നിർദേശങ്ങൾ മന്ത്രാലയം വാർത്തക്കുറിപ്പിലൂടെ നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.