ഖത്തർ സർവകലാശാലാ ആദ്യ ബാച്ചിന് ഹമദിൽ ഉന്നത പഠനം
text_fieldsദോഹ: ഖത്തർ സർവകലാശാല കോളജ് ഓഫ് മെഡിസിനിലെ ആദ്യ ബാച്ച് വിദ്യാർഥികൾ ബിരുദ പഠനം പൂർത്തിയാക്കി ഹമദ് മെഡിക്കൽ കോർപറേഷനിലേക്ക്. ആറുവർഷത്തെ ബിരുദം കഴിഞ്ഞ മേയിൽ പൂർത്തിയാക്കിയ 42 പേർ, ബിരുദാനന്തര ബിരുദപഠനത്തിനായാണ് എച്ച്.എം.സി റെസിഡൻസി പ്രോഗ്രാമിന് യോഗ്യത നേടിയത്. ഖത്തറിൻെറ ആരോഗ്യമേഖലയിലെ നിർണായക ചുവടുവെപ്പ് എന്നാണ് ഖത്തർ യൂനിവേഴ്സിറ്റി കോളജ് ഓഫ് മെഡിസിൻ ഡീൻ പ്രഫ. ഡോ. ഇഗോൺ ടോഫ്റ്റിൻെറ പ്രതികരണം. സർവകലാശാലക്കും രാജ്യത്തിനും നിർണായക നേട്ടമാണിത്. ഏറ്റവും മികച്ച 42 പേർ ഹമദിൽനിന്നും പ്രായോഗിക പരിജ്ഞാനത്തോടെ ബിരുദാനന്തര ബിരുദം നേടുേമ്പാൾ, രാജ്യത്തെ ആരോഗ്യരംഗത്തിനും കരുത്താവും. ഏറ്റവും മികച്ചതും ആധുനികവുമായി മെഡിക്കൽ വിദ്യാഭ്യാസമാണ് സർവകലാശാലക്കു കീഴിൽ നൽകിയത് -ഡോ. ഇഗോൺ ടോഫ്റ്റ് പറഞ്ഞു.
ഖത്തർ സർവകലാശാലയുടെ പ്രഥമ ബാച്ചിനെ എച്ച്.എം.സിയിലേക്ക് അഭിമാനത്തോടെ സ്വാഗതം ചെയ്യുന്നതായി ഹമദ് മെഡിക്കൽ കോർപറേഷൻ ഡെപ്യൂട്ടി ചീഫ് മെഡിക്കൽ ഓഫിസറും, മെഡിക്കൽ എജുക്കേഷൻ ഡയറക്ടറുമായ ഡോ. അബ്ദുൽ ലത്തീഫ് അൽ ഖാൽ പറഞ്ഞു. മെഡിക്കൽ ബിരുദ-ബിരുദാനന്തര പഠനമേഖലയിൽ രാജ്യാന്തര പ്രശസ്തി കൂടിയുള്ള അക്രഡിറ്റഡ് സ്ഥാപനമായ എച്ച്.എം.സിയിൽ ക്യൂ.യു, വീൽ കോർണെൽ എന്നിവടങ്ങളിൽനിന്നുള്ള ബിരുദധാരികൾക്ക് ഫെലോഷിപ്പോടെ പഠനവും പരിശീലനവും പൂർത്തിയാക്കാൻ വളരെ അനുയോജ്യമാണെന്നും അദ്ദേഹം പറഞ്ഞു.
ക്യൂ.യുവിലെ ആദ്യ ബാച്ച് ഭാവി ഖത്തറിൻെറ ആതുരസേവന രംഗത്തെ നട്ടെല്ലായി മാറും എന്നതിൽ സംശയമില്ല. ഈ രാജ്യത്തുതന്നെ പഠിച്ചും പരിശീലിച്ചും വളരുന്ന പ്രഫഷനലുകളാണ് ഭാവി ഖത്തറിന് ആവശ്യം -ഡോൽ അൽ ഖാൽ പറഞ്ഞു. ഏഷ്യയിൽതന്നെ ഏറെപേർ മത്സരിക്കുന്നതാണ് എച്ച്.എം.സിയിലെ റെസിഡൻസി പ്രോഗ്രാം.
170 സീറ്റുകൾക്കായി 1300ഓളം അപേക്ഷകളാണ് ലഭിക്കുന്നത്. പ്രത്യേക പ്രവേശന പരീക്ഷയുടെയും അഭിരുചിയുടെയും അടിസ്ഥാനത്തിലാണ് നിശ്ചിത സീറ്റുകളിലേക്കുള്ള വിദ്യാർഥികളെ തെരഞ്ഞെടുക്കുന്നത്. ഖത്തർ സർവകലാശാലയിൽനിന്നുള്ള വിദ്യാർഥികളും ഇതേ മാർഗത്തിൽതന്നെയാണ് യോഗ്യത നേടിയതും.
'സർവകലാശാലാ കോളജ് ഓഫ് മെഡിസിനുമായി സഹകരിച്ച്, കൂടുൽ തദ്ദേശീയരായ ബിരുദധാരികൾക്ക് പ്രവേശനം നൽകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. 10 രാജ്യങ്ങളിൽനിന്നുള്ള വിദ്യാർഥികൾ റെസിഡൻസി പ്രോഗ്രാമിനു കീഴിലുണ്ട്.മൂന്നിൽ ഒരു വിഭാഗം ഖത്തറുകാർതന്നെയാണ്. അതിൽതന്നെ 67 ശതമാനം സ്ത്രീകളാണെന്നതും അഭിമാനകരമാണ്. ആരോഗ്യരംഗത്തെ വനിതാ പ്രാതിനിധ്യം സന്തോഷം പകരുന്നതാണ്' -ഡോ. അൽ ഖാൽ പറഞ്ഞു.
മധ്യേഷ്യയിൽനിന്നും രാജ്യന്തര പ്രശസ്തമായ എ.സി.ജി.എം.ഇ അക്രഡിറ്റേഷൻ നേടിയ ആദ്യ ആതുരസേവന സ്ഥാപനം കൂടിയാണ് എച്ച്.എം.സി. 14 റെസിഡൻസി പ്രോഗ്രാമുകൾക്കും ഒമ്പത് അനുബന്ധ്യ സ്പെഷാലിറ്റി പ്രോഗാമുകൾക്കും എ.സി.ജി.എം.ഇയുടെ അക്രഡിറ്റേഷനുണ്ട്. അനസ്തേഷ്യ, കമ്യൂണിറ്റി മെഡിസിൻ, ഡെർമറ്റോളജി, ഡയഗ്നോസ്റ്റിക് റേഡിയോളജി, എമർജൻസി മെഡിസിൻ, ഫാമിലി മെഡിസിൻ, ജനറൽ സർജറി, ഇേൻറണൽ മെഡിസിൻ, ന്യൂറോസർജറി, ഓർതോ പീഡിക്്, പീഡിയാട്രി, പ്ലാസ്റ്റിക് സർജറി, സൈക്യാട്രി എന്നീ 13 സ്പെഷാലിറ്റി വിഭാഗങ്ങളിലാണ് എച്ച്.എം.സിയുടെ റെസിഡൻസി പ്രോഗ്രാമുകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.