ഹിജാബ് സ്ത്രീസുരക്ഷയുടെ കവചം -പി.വി. റഹ്മാബി
text_fieldsദോഹ: ഹിജാബ് സ്ത്രീ സുരക്ഷയുടെ കവചമാണെന്നും പ്രതിരോധമാണെന്നും സ്ത്രീകൾ തിരിച്ചറിയണമെന്ന് ജമാഅത്തെ ഇസ്ലാമി വനിതവിഭാഗം സംസ്ഥാന സെക്രട്ടറി പി.വി. റഹ്മാബി പറഞ്ഞു. സ്ത്രീകൾക്ക് സമൂഹവുമായി ഇടപഴകാൻ അവർ തന്നെ തിരഞ്ഞെടുത്ത വസ്ത്രധാരണ രീതിയാണ് ഹിജാബ്.
അതവർക്ക് സുരക്ഷിതത്വ ബോധവും ആത്മാഭിമാനവും നൽകുന്നതാണ് -അവർ പറഞ്ഞു. ശാന്തിനികേതൻ അൽ മദ്റസ അൽ ഇസ്ലാമിയയിൽ ‘എന്റെ ഹിജാബ് എന്റെ അഭിമാനം’ എന്ന തലക്കെട്ടിൽ ഒരു മാസം നീളുന്ന കാമ്പയിൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. കാമ്പയിന്റെ ഭാഗമായി എക്സ്പെർട്ട് ടോക്ക് , ഷോർട്ട് ഫിലിം , റീൽസ് മേക്കിങ്, പാനൽ ഡിസ്കഷൻ, ഹിജാബ് കോർണർ , ഫേസ് ടു ഫേസ് തുടങ്ങിയ വ്യത്യസ്ത തരത്തിലുള്ള പരിപാടികൾ സംഘടിപ്പിക്കും. പ്രൻസിപ്പൽ എം.ടി. ആദം സ്വാഗതം പറഞ്ഞു.
മുഅ്മിന ടീച്ചർ കാമ്പയിൻ പരിപാടികൾ വിശദീകരിച്ചു. ഖുർആൻ പാരായണവും പരിഭാഷയും അംറീനും നാജിഹ് ജവാദും അവതരിപ്പിച്ചു. ശബാന മഖ്ബൂൽ നന്ദി പറഞ്ഞു. മുഹ്സിന ശരീഫ്, ശബ്ന ജവാദ് , ജസീർ , ജാസിഫ് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.