ഹിന്ദി ദിനാഘോഷം
text_fieldsദോഹ: വിദ്യാർഥികളുടെ വിവിധ പരിപാടികളോടെ എം.ഇ.എസ് ഇന്ത്യൻ സ്കൂളിൽ ലോക ഹിന്ദി ദിനാചരണം സംഘടിപ്പിച്ചു. ജനുവരി 10ന് നടന്ന ദിനാചരണ പടിപാടിയിൽ വിദ്യാർഥികളെ പങ്കെടുപ്പിച്ചുകൊണ്ട് വിവിധങ്ങളായ മത്സരങ്ങൾ നടത്തിയായിരുന്നു ആഘോഷം. സൂം പ്ലാറ്റ്ഫോം വഴി പ്രഭാഷണം, പദ്യപാരായണം തുടങ്ങിയവയിൽ വിവിധ ക്ലാസുകളിലെ വിദ്യാർഥികൾ ആവേശത്തോടെ പങ്കാളികളായി. സ്കൂൾ പ്രിൻസിപ്പൽ ഹമീദ ഖാദർ ഉദ്ഘാടനം നിർവഹിച്ചു. ഹിന്ദി വിഭാഗം കോഓഡിനേറ്റർ എസ്. രാജേന്ദ്രൻ നേതൃത്വം നൽകി. പദ്യപാരായണം ആൺകുട്ടികളിൽ നുമാൻ സലിം, ദർശൻ വിലാസ്, അയാൻ സുരാജ് എന്നിവർ ആദ്യ മൂന്ന് സ്ഥാനങ്ങൾ നേടി. പെൺകുട്ടികളിൽ സഫ ശൈഖ്, റീന സോഫിയ, അന്യ ശ്രീവാസ്തവ് എന്നിവർ ആദ്യ മൂന്ന് സ്ഥാനത്തിന് അവകാശികളായി. പ്രസംഗ മത്സരത്തിൽ മുഹമ്മദ് സാബിർ ഹുസൈൻ, ആരിഫ് മുഹമ്മദ്, സെയ്ദ് ദവാർ എന്നിവരും പെൺകുട്ടികളിൽ നാവിക ഗൗബ, മെറിൻ എൽസ എന്നിവർ ഒന്നും രണ്ടും സ്ഥാനക്കാരുമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.