പ്രതിരോധം മുറുകെ പിടിക്കൂ, മഹാമാരിയെ തുരത്താം
text_fieldsവാക്സിൻ രണ്ടുഡോസ് എടുത്തുകഴിഞ്ഞാലും എല്ലാവരും പ്രതിരോധ മാർഗങ്ങൾ പഴയതുപോലെ പാലിക്കണമെന്ന് ആരോഗ്യമന്ത്രാലയം ഉണർത്തുന്നു. ജനസംഖ്യയുടെ ഭൂരിഭാഗം പേരും വാക്സിൻ എടുത്തുകഴിഞ്ഞാൽമാത്രമേ രോഗനിയന്ത്രണം പൂർണാർഥത്തിൽ സാധ്യമാകൂ. അതിനാൽ വാക്സിനെടുത്തവരും അല്ലാത്തവരും പ്രതിരോധ മാർഗങ്ങൾ കൂടുതലായി പാലിക്കേണ്ട സാഹചര്യമാണ് നിലവിലുള്ളത്.
പുറത്തിറങ്ങുേമ്പാൾ എപ്പോഴും ഫേസ്മാസ്ക് ധരിക്കുക, സുരക്ഷിത ശാരീരിക അകലം എപ്പോഴും പാലിക്കുക, ആൾക്കൂട്ടമുള്ള സ്ഥലങ്ങളിൽ പോകുന്നത് ഒഴിവാക്കുക, മാളുകൾ പോലുള്ള അടച്ചിട്ടസ്ഥലങ്ങളിൽ കൂടുതൽ സമയം ചെലവഴിക്കാതിരിക്കുക, സ്ഥിരമായി കൈകൾ സോപ്പിട്ട് കഴുകുക, ഹസ്തദാനം, ആലിംഗനം, ചുംബനം എന്നിവ ഒഴിവാക്കുക, കണ്ണുകളിലും മൂക്കിലും സ്പർശിക്കുന്നത് ഒഴിവാക്കുക എന്നിവ കർശനമായി പാലിക്കണം.
തുമ്മുകയോ ചുമയ്ക്കുകയോ ചെയ്താലും ഭക്ഷണമുണ്ടാക്കുന്നതിനും കഴിക്കുന്നതിനും മുമ്പും ശേഷവും ശൗചാലയത്തില്‍ പോയതിനുശേഷവും കൈകള്‍ ശരിയായരീതിയില്‍ കഴുകി വൃത്തിയാക്കുകയെന്നത് പ്രധാനപ്പെട്ട സംഗതിയാണ്. വീട്ടിലുള്ള എല്ലാവരും കൈകള്‍ കൃത്യമായി കഴുകുകയും മുഖം, വായ, മൂക്ക് തുടങ്ങിയവ സ്പര്‍ശിക്കാതിരിക്കുകയും വേണം.
ചുമക്കുകയോ തുമ്മുകയോ ചെയ്യുമ്പോള്‍ വായ ടിഷ്യൂ ഉപയോഗിച്ച് മറയ്ക്കുകയും അതിനുശേഷം ടിഷ്യൂ വേഗത്തില്‍ മാലിന്യക്കൊട്ടയില്‍ നിക്ഷേപിക്കുകയും വേണം. അതിനുശേഷം കൈകള്‍ കഴുകി ശുചിയാക്കണം. ടിഷ്യൂ കൈവശമില്ലെങ്കില്‍ ചുമയ്ക്കുകയോ തുമ്മുകയോ ചെയ്യുന്നത് കൈമുട്ടുകളിലേക്കാക്കുക.
ഗാർഹിക ക്വാറൻറീനിൽ കൂടുതൽ ശ്രദ്ധ പാലിക്കാം
നിലവിൽ രോഗീവർധനക്ക് പ്രധാന കാരണം ആളുകൾ ക്വാറൻറീൻ ചട്ടങ്ങൾ ലംഘിച്ചതും കുടുംബസന്ദർശനങ്ങളും സംഗമങ്ങളും കൂടിയതുമാണെന്ന് അധികൃതർ പറയുന്നു. ഇതിനാൽ വീടകങ്ങളിലും കൂടുതൽ ശ്രദ്ധ കൊടുക്കണം. ഹോം ക്വാറൻറീനിൽ ആണെങ്കിൽ പ്രത്യേകിച്ചും. ഗാര്‍ഹിക ക്വാറൻറീനിലുള്ളവര്‍ പാത്രങ്ങള്‍, ഗ്ലാസുകള്‍, വസ്ത്രങ്ങള്‍, തലയിണ, കിടക്ക, തോര്‍ത്ത് തുടങ്ങിയവയൊന്നും മറ്റാരുമായും പങ്കുവെക്കാതിരിക്കണം.
ഓരോ തവണ ഉപയോഗിച്ചതിനുശേഷവും ഈ വസ്തുക്കളും സോപ്പും ചൂടുവെള്ളവുമുപയോഗിച്ച് കഴുകി വൃത്തിയാക്കണം. വാതില്‍ പിടി, കക്കൂസ്, മേശ, ടി.വി റിമോട്ട് കണ്ട്രോള്, മൊബൈല്‍ ഫോണ്‍ തുടങ്ങി എല്ലാ വസ്തുക്കളും പെരുമാറുന്ന ഇടങ്ങളും എല്ലാ ദിവസവും അണുവിമുക്തമാക്കണം. ശുചിയാക്കുമ്പോള്‍ ഒരിക്കല്‍മാത്രം ഉപയോഗിക്കാനാവുന്ന കൈയുറകൾ അണിയണം. പിന്നെ കൈയുറകള്‍ ഉപേക്ഷിക്കുകയും കൈകള്‍ ശരിയായ രീതിയില്‍ കഴുകുകയും വേണം.
ക്വാറൻറീനിലുള്ള വ്യക്തിയുടെ വസ്ത്രങ്ങള്‍ വീട്ടിലെ മറ്റുള്ളവരുടെ വസ്ത്രങ്ങളോടൊപ്പം അലക്കാതിരിക്കണം. ക്വാറൻറീനിലുള്ള വ്യക്തി ഭക്ഷണം പാകം ചെയ്യുന്നത് ഒഴിവാക്കണം. വീട്ടിലെ മറ്റാരെങ്കിലും ഭക്ഷണം പാകംചെയ്യുകയും അസുഖം സംശയിക്കുന്നയാള്‍ അടുക്കളയില്‍ കയറുന്നത് ഒഴിവാക്കുകയും വേണം. വീട്ടിലെ മറ്റുള്ളവരോടൊത്ത് ഭക്ഷണം കഴിക്കാതിരിക്കണം. മുറിയില്‍ മാത്രം ഭക്ഷണം കഴിക്കുകയും വേണം. മാത്രമല്ല, ഭക്ഷണംകഴിച്ച പാത്രങ്ങള്‍ മറ്റുള്ളവരുടെ പാത്രങ്ങളോടൊപ്പം കഴുകാതിരിക്കുകയും വേണം. ഏറ്റവും ആരോഗ്യകരമായ ഭക്ഷണ പദാര്‍ഥങ്ങളാണ് കഴിക്കാന്‍ ശ്രദ്ധിക്കേണ്ടത്. പ്രതിരോധസംവിധാനം ശക്തിപ്പെടുത്താനും ആവശ്യത്തിനുള്ള വെള്ളം കുടിക്കാനും ശ്രദ്ധിക്കണം. പ്രതിദിനം എട്ടു മുതല്‍ 12 ഗ്ലാസ് വരെ വെള്ളം കുടിക്കണം.
പുതിയ രോഗികൾ 468, രോഗമുക്തർ 323 ചട്ടലംഘനം: പൊലീസ് പരിശോധന വ്യാപകം
ദോഹ: ഖത്തറിൽ ഇന്നലെ 468 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 428 പേർ സമ്പർക്കം മൂലം രോഗം ബാധിച്ചവരാണ്. 40 പേർ വിദേശത്തുനിന്ന് തിരിച്ചെത്തിയവരാണ്. 323 പേർക്ക് രോഗമുക്തിയുണ്ടാവുകയും ചെയ്തു. നിലവിലുള്ള ആകെ രോഗികൾ 11323 ആണ്. ഇന്നലെ 12529 പേർക്കാണ് പരിശോധന നടത്തിയത്. ആകെ 1603693 പേരെ പരിശോധിച്ചപ്പോൾ 168829 പേർക്കാണ് ഇതുവരെ വൈറസ്ബാധയുണ്ടായത്. മരിച്ചവരും രോഗം ഭേദമായവരും ഉൾെപ്പടെയാണിത്. ഇതുവരെ ആകെ 264 പേരാണ് മരിച്ചത്. ഇന്നലെ മരണമില്ല. ഇതുവരെ ആകെ 157242 പേർക്കാണ് രോഗമുക്തിയുണ്ടായത്. 748 പേരാണ് ആശുപത്രികളിൽ ചികിത്സയിലുള്ളത്. 119 പേർ തീവ്രപരിചരണവിഭാഗത്തിലാണ്.
രാജ്യത്ത് കോവിഡ് രോഗികൾ കൂടിവരുകയാണ്. ഇതോടെ പ്രതിരോധനടപടികളിൽ വീഴ്ച വരുത്തുന്നവരെ പിടികൂടാൻ പൊലീസ് വ്യാപക പരിശോധന നടത്തുന്നുണ്ട്. കോവിഡ് ചട്ടം ലംഘിച്ച 397 പേർക്കെതിരെ ഇന്നലെ നടപടിയുണ്ടായി. മാസ്ക് ധരിക്കാത്തതിനാണ് 368 പേർക്കെതിരെ നടപടിയുണ്ടായത്. കാറിൽ കൂടുതൽ പേർ യാത്ര ചെയ്തതിന് 27 പേർക്കെതിരെയും നടപടിയുണ്ടായി. മൊൈബലിൽ ഇഹ്തിറാസ് ആപ്പ് ഇല്ലാത്തതിന് രണ്ടുപേർക്കെതിരെയും വ്യാഴാഴ്ച നടപടിയുണ്ടായിട്ടുണ്ട്. രാജ്യത്ത് പുറത്തിറങ്ങുേമ്പാൾ മാസ്ക് ധരിക്കൽ നിർബന്ധമാണ്. സാമൂഹിക അകലം പാലിക്കാത്തവർക്കെതിരെയും പൊലീസ് നടപടിയെടുക്കുന്നുണ്ട്. മൊൈബലിൽ ഇഹ്താസ് ആപ്പ് ഇല്ലെങ്കിലും നടപടി വരും.
ഒരേ കുടുംബത്തിൽനിന്നുള്ളവരൊഴികെ കാറുകളിൽ നാല് പേരിൽ കൂടുതൽ പേർ യാത്ര ചെയ്യാൻ പാടില്ല. ഇത് ലംഘിച്ചാൽ ചുരുങ്ങിയത് ആയിരം റിയാൽ ആണ് പിഴ. കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായാണ് ഇത്തരം നടപടികൾ. താമസസ്ഥലത്തുനിന്നും മറ്റിടങ്ങളിൽനിന്നും പുറത്തിറങ്ങുമ്പോൾ ഫേസ് മാസ്ക് നിർബന്ധമാക്കിയത് മേയ് 17 മുതലാണ് രാജ്യത്ത് പ്രാബല്യത്തിൽ വന്നത്. എന്നാൽ പലരും ഇതിൽ വീഴ്ച വരുത്തുന്നുണ്ട്.
ഇതോടെ നടപടികൾ ശക്തമാക്കിയിരിക്കുകയാണ് അധികൃതർ. മാസ്ക് ധരിക്കുന്നതുമായി ബന്ധപ്പെട്ട് നിയമലംഘനം നടത്തുകയാണെങ്കിൽ സാംക്രമിക രോഗങ്ങൾ തടയുന്നതിനുള്ള 1990ലെ 17ാം നമ്പർ ഉത്തരവ് പ്രകാരമാണ് അധികൃതർ നടപടി സ്വീകരിക്കുക. രണ്ട് ലക്ഷം റിയാൽ വരെ പിഴയോ അല്ലെങ്കിൽ മൂന്ന് വർഷം വരെ തടവോ ആണ് ചുമത്തപ്പെടുക. നിലവിൽ കുറ്റക്കാർക്ക് 500 റിയാലും അതിന് മുകളിലുമാണ് മിക്കയിടത്തും പിഴ ചുമത്തുന്നത്. എന്നാൽ രണ്ടുലക്ഷം റിയാൽ വരെ പിഴ കിട്ടാവുന്ന സാംക്രമിക രോഗങ്ങൾ തടയൽ നിയമത്തിെൻറ പരിധിയിൽ വരുന്ന കുറ്റമാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.