അവധി റദ്ദാക്കി; അടിയന്തര സാഹചര്യം നേരിടാനൊരുങ്ങി ഹമദ്
text_fieldsദോഹ: അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിെൻറ ഭാഗമായി ജീവനക്കാരുടെ അവധി റദ്ദാക്കിക്കൊണ്ട് ഹമദ് മെഡിക്കൽ കോർപറേഷൻ ഉത്തരവിറക്കി.
കോവിഡ് ചികിത്സയുമായി ബന്ധപ്പെടുന്ന മെഡിക്കൽ, അഡ്മിനിസ്ട്രേഷൻ ജീവനക്കാരോടും അവധി റദ്ദാക്കി ജോലിയിൽ തിരികെ പ്രവേശിക്കാൻ അധികൃതർ നിർദേശം നൽകി.
രാജ്യത്തിനകത്തും, വിദേശത്തുമുള്ള ജീവനക്കാരോടാണ് അടിയന്തരമായി ജോലിയിൽ തിരികെ പ്രവേശിക്കാൻ നിർദേശിച്ചത്. ഡിസംബർ 28 മുതൽ 2022 മാർച്ച് 31 വരെ കാലയളവിലുള്ള നിലവിലെയും പുതിയ അവധികളും റദ്ദാക്കിയാണ് എച്ച്.ആർ വിഭാഗത്തിെൻറ ഉത്തരവ്. മെഡിക്കൽ, നഴ്സിങ്, ലബോറട്ടറി, റേഡിയോളജി, ഫാർമസി, ക്ലിനിക്കൽ സപ്പോർട്ട്, കോവിഡ് ചികിത്സയുമായി ബന്ധപ്പെട്ട അനുബന്ധ വിഭാഗങ്ങൾ എന്നിവയിലെ ജീവനക്കാർ അവധികൾ റദ്ദാക്കി അടിയന്തരമായി തിരികെ പ്രവേശിക്കണമെന്ന് നോട്ടീസിൽ നിർദേശിക്കുന്നു. രോഗവ്യാപനത്തിെൻറ പശ്ചാത്തലത്തിൽ ഏത് സാഹചര്യവും നേരിടാൻ ഒരുങ്ങുന്നതിെൻറ ഭാഗമായാണ് നടപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.