ഹോം ക്വാറൻറീൻ: നിർദേശങ്ങൾ പാലിക്കണമെന്ന് മന്ത്രാലയം
text_fieldsദോഹ: ഖത്തറിലേക്ക് മടങ്ങിയെത്തി ഹോം ക്വാറൻറീനിൽ കഴിയുന്നവർ പാലിക്കേണ്ട നിർദേശങ്ങൾ ആവർത്തിച്ച് ആരോഗ്യ വകുപ്പ്. ക്വാറൻറീനിലിരിക്കുന്നവർ ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങളാണ് പൊതുജനാരോഗ്യ മന്ത്രാലയം, ഹമദ് മെഡിക്കൽ കോർപറേഷൻ, ൈപ്രമറി ഹെൽത്ത് കെയർ കോർപറേഷൻ അധികൃതർ എന്നിവർ ഓർമപ്പെടുത്തുന്നത്.
നിർദേശങ്ങൾ:
- ക്വാറൻറീനിൽ കഴിയുന്നതിന് അനുയോജ്യമായ റൂം നേരത്തേ ഉറപ്പുവരുത്തുക. റൂം ബാത്റൂമുമായി ബന്ധിപ്പിച്ചിരിക്കണം.
- മറ്റുള്ളവരുടെ സംരക്ഷണം ഉറപ്പാക്കാൻ വീടുകളിൽ ആവശ്യമായ മുൻകരുതൽ സ്വീകരിച്ചിരിക്കണം.
- ക്വാറൻറീനിെൻറ ആറാം ദിവസം നിർദേശിക്കപ്പെട്ട ഹെൽത്ത് സെൻററിലെത്തി പരിശോധനക്കായി സ്രവം നൽകിയിരിക്കണം.
- ക്വാറൻറീനിൽ കഴിയുമ്പോൾ പൊതുജനാരോഗ്യ വകുപ്പിൽനിന്നുള്ള അന്വേഷണ ഫോൺ കാളുകൾക്ക് മറുപടി നൽകണം.
- ഇഹ്തിറാസ് ആപ് ഡൗൺലോഡ് ചെയ്തിരിക്കണം.
- ഹോം ക്വാറൻറീനിൽ ഒരിക്കലും സന്ദർശകരെ അനുവദിക്കരുത്.
കോവിഡ്-19 അപകട സാധ്യത കുറഞ്ഞ രാജ്യങ്ങളിൽനിന്ന് മടങ്ങിയെത്തുന്നവരുടെ ഇഹ്തിറാസ് ആപ്പിലെ സ്റ്റാറ്റസ് മഞ്ഞ നിറമായിരിക്കും. ഏഴ് ദിവസത്തെ ക്വാറൻറീൻ കാലയളവ് കഴിഞ്ഞ് കോവിഡ്-19 നെഗറ്റിവ് സർട്ടിഫിക്കറ്റ് ലഭിക്കുന്നതുവരെ ഈ അവസ്ഥ തുടരും.
ക്വാറൻറീനിെൻറ ആറാം ദിവസം നിർബന്ധമായും കോവിഡ്-19 പരിശോധനക്ക് വിധേയമാകണം. ഏഴുദിവസം പൂർത്തിയായി പരിശോധനയിൽ നെഗറ്റിവാകുന്നതുവരെ സ്റ്റാറ്റസ് പച്ചയായി മാറുകയില്ല. ക്വാറൻറീനിെൻറ ആറ് ദിവസങ്ങൾക്കുമുമ്പ് ഒരിക്കലും പരിശോധന നടത്താൻ കഴിയില്ലെന്നും മന്ത്രാലയം വ്യക്തമാക്കുന്നുണ്ട്. രാജ്യത്തേക്ക് മടങ്ങിയെത്തുന്നവരിൽനിന്ന് വൈറസ് പടരാതിരിക്കാനുള്ള മുൻകരുതൽ നടപടികളുടെ ഭാഗമായാണ് നടപടികൾ. ചെറിയ കുട്ടികളുള്ള മാതാക്കൾ, പ്രായമായവർ, രോഗികൾ തുടങ്ങിയവർക്കാണ് ഹോം ക്വാറൻറീൻ നൽകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.