രണ്ടാമത് സൂഖ് വാഖിഫ് തേന്‍ പ്രദര്‍ശനം തുടങ്ങി
text_fieldsദോഹ: നല്ല മധുരത്തിലേക്കും അതുവഴി ആരോഗ്യത്തിലേക്കും ഈ മാസം ഏഴാം തിയ്യതി വരെ സൂഖ് വാഖിഫ് വിളിക്കുന്നു. എത്തിയാൽ നല്ല തേന്‍ മധുരം നുകരാം. രണ്ടാമത് സൂഖ് വാഖിഫ് തേന്‍ പ്രദര്‍ശനം തുടങ്ങി.
മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയത്തിലെ അഗ്രികള്‍ച്ചര്‍ ആൻറ് ഫിഷറീസ് അഫയേഴ്സ് അസിസ്റ്റൻറ് അണ്ടര്‍ സെക്രട്ടറി ശൈഖ് ഡോ. ഫാലിഹ് ബിന്‍ നാസര്‍ ആൽഥാനി, വ്യാപാര വാണിജ്യ മന്ത്രാലയത്തിലെ അണ്ട ര്സെക്രട്ടറി സുല്‍ത്താന്‍ ബിന്‍ റാഷിദ് അല്‍ ഖാതര്‍, പ്രൈവറ്റ് എന്‍ജിനിയറിംഗ് ഓഫിസ് ഡയറക്ടര്‍ ജനറല്‍ നാസര്‍ റാഷിദ് അല്‍ നുഐമി തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.
ഖത്തരി ഉത്പന്നങ്ങളെ പിന്തുണക്കുന്ന പ്രദര്‍ശനത്തില്‍ പ്രാദേശിക തേന്‍ ഉത്പാദക കമ്പനികളേയും വ്യാപാ രികളേയും പരിചയപ്പെടാം. പൊതുജനങ്ങള്‍ക്ക് രാവിലെ ഒമ്പത് മുതല്‍ രാത്രി 10 വരെ തേന്‍ പ്രദര്‍ശന നഗരി സന്ദര്‍ശിക്കാം. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 77 ശതമാനം വളര്‍ച്ചയാണ് ഈ വര്‍ഷത്തെ തേന്‍ പ്രദര്‍ശ നത്തിന് കൈവരിക്കാന്‍ സാധിച്ചത്. ലോകത്തിലെ 20 രാജ്യങ്ങളില്‍ നിന്നായി 124 കമ്പനികളാണ് ഈ വര്‍ഷം പങ്കെടുക്കുന്നത്.
ഖത്തറിലെ തേൻ ശുദ്ധം, ധൈര്യമായി കഴിക്കാം
ദോഹ: രാജ്യത്തെ തേൻ ശുദ്ധമാണ്, ധൈര്യമായി കഴിക്കാം. വെറുതെ പറയുന്നതല്ല. കഴിഞ്ഞ വര്‍ഷം പൊതു ജനാരോഗ്യ മന്ത്രാലയം 182 തേന്‍ സാംപിളുകള്‍ ആണ് പരിശോധനക്ക് വിധേയമാക്കിയത്. തേനില്‍ അടങ്ങി യിരിക്കുന്നുവെന്ന് കമ്പനികള്‍ അവകാശപ്പെടുന്ന മൂലികകള്‍ ഉണ്ടോയെന്നായിരുന്നു പരിശോധന. തേനിെൻറ ഗുണനിലവാരം പരിശോധിച്ച മന്ത്രാലയത്തിെൻറ ലാബുകളില്‍ ഹാനികരമായ വസ്തുക്കളെ കു റിച്ചും പരിശോധന നടത്തി.
അന്താരാഷ്ട്ര അക്രിഡിറ്റേഷന് ഉള്ളവയാണ് തേന്‍ പരിശോധനാ ലാബുകള്‍. ഭൗ തികവും രാസപദാര്‍ഥങ്ങളുമായി ബന്ധപ്പെട്ടും പരിശോധന നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.