ഹണി ട്രാപ്: സംഘത്തിെൻറ കെണിയിൽ കൂടുതൽ പേർ വീണതായി സംശയം
text_fieldsദോഹ: ഹണി ട്രാപ്പിലൂടെ ഖത്തറിലെ വ്യവസായിയിൽ നിന്ന് ലക്ഷങ്ങൾ തട്ടാ ൻ ശ്രമിച്ച് കേരളത്തിൽ അറസ്റ്റിലായ സംഘത്തിെൻറ വലയിൽ മറ്റു ചില രും കുടുങ്ങിയതായി സൂചനകൾ. ലേഡി ഒാപറേഷൻ ബ്ലാക്ക് മെയിലിങ്ങുമായി ബന്ധപ്പെട്ട് സ്ത്രീയടക്കം നാലുപേരാണ് കഴിഞ്ഞ ദിവസം കൊച്ചിയിൽ അറ സ്റ്റിലായത്. നഗ്നദൃശ്യം പകർത്തി ഖത്തറിലെ വ്യവസായിയിൽ നിന്ന് 50 ലക്ഷം രൂപ തട്ടാൻ ശ്രമിച്ച സംഘമാണിത്. 30 ലക്ഷം രൂപയോളം തട്ടിയെടുക്കുകയും ചെയ്തിരുന്നു.
കണ്ണൂർ പയ്യന്നൂർ വെള്ളക്കടവ് മുണ്ടയോട്ട് സവാദാണ് (25) മുഖ്യ സൂത്രധാരൻ. ഇയാൾക്ക് പുറേമ എറണാകുളം തോപ്പുംപടി ചാലിയത്ത് വീട്ടിൽ മേരി വർഗീസ് (26), കണ്ണൂർ തളിപ്പറമ്പ് പരിയാരം മെഡിക്കൽ കോളജിന് സമീപം പുലക്കുൽവീട്ടിൽ അസ്കർ (25), കണ്ണൂർ കടന്നപ്പള്ളി ആലക്കാട് ഭാഗം കുേട്ടാത്ത്വളപ്പിൽ മുഹമ്മദ് ഷഫീഖ് (27) എന്നിവരാണ് അറസ്റ്റിലായത്.
കേരളത്തിെൻറ വിവിധ ഭാഗങ്ങളിലെ നിരവധി വ്യവസായികളും യുവതിയുടെ തട്ടിപ്പിനിരയായതാണ് വിവരം. തളിപ്പറമ്പിൽ നിന്ന് ബംഗളൂരുവിലേക്ക് പുറെപ്പട്ട പ്രതികളെ മടിക്കേരിയിൽ ലോഡ്ജിൽ നിന്നാണ് എറണാകുളം അസി. കമീഷണർ കെ. ലാൽജി, സെൻട്രൽ പൊലീസ് ഇൻസ്പെക്ടർ എസ്. വിജയശങ്കർ എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ഇത്തരത്തിൽ ഖത്തറിലെ നിരവധി പേരെ മേരി വർഗീസ് വലയിൽ വീഴ്ത്താൻ ശ്രമിച്ചിരുന്നു. ഫേസ്ബുക്ക് വഴിയാണ് ഇവർ ആളുകളുമായി ബന്ധം സ്ഥാപിച്ചിരുന്നത്. സാമൂഹികപ്രവർത്തനം നടത്തുന്ന ചിലരെയും ഇവർ ബന്ധപ്പെട്ടിരുന്നു. എന്നാൽ, തട്ടിപ്പ് മനസ്സിലാക്കിയവർ വലയിൽ വീണില്ല. അക്കൗണ്ടൻറാണെന്നും ഒാഫിസ് ജോലികൾ ചെയ്യുമെന്നും വീട്ടിൽ സാമ്പത്തികപ്രയാസം ഉള്ളതിനാൽ ജോലി തരപ്പെടുത്താൻ സഹായിക്കണമെന്നും പറഞ്ഞായിരുന്നു വ്യാപാരികളടക്കം ചിലരെ ഫേസ്ബുക്ക്വഴി ബന്ധപ്പെട്ടത്. ചിലരുമായി സൗഹൃദവും സ്ഥാപിച്ചു. പിന്നീട് േനരിൽ കാണണമെന്നും ആവശ്യപ്പെട്ടു. സ്വന്തമായി വാഹനം ഇല്ലാത്തതിനാൽ താമസസ്ഥലത്തേക്ക് വരാനും ക്ഷണിച്ചു. പുറത്ത് മാളുകളിലോ മറ്റോ െവച്ച് കാണാമെന്നാണ് പലരോടും പറഞ്ഞിരുന്നത്. നേരിട്ട് കണ്ട ചിലരോട് സൗന്ദര്യവർധകവസ്തുക്കൾ വാങ്ങിനൽകാമോയെന്നും ആവശ്യപ്പെട്ടുവത്രേ. തട്ടിപ്പ് മനസ്സിലാക്കാത്തവർ ഇവരുടെ വലയിൽ വീഴുകയായിരുന്നു.
ഖത്തറിൽ െവച്ചാണ് പ്രതികൾ പരാതിക്കാരനായ വ്യവസായിയെ ചതിയിൽ പെടുത്തുന്നത്. കാമറ െവച്ച് പ്രത്യേകം സജ്ജമാക്കിയ റൂമിലേക്ക് വ്യവസായിയെ തന്ത്രപൂർവം വിളിച്ചുവരുത്തി നഗ്നദൃശ്യങ്ങൾ എടുക്കുകയായിരുന്നു. നാട്ടിലേക്ക് പോയ ഇയാളുടെ ഫോണിലേക്ക് പ്രതികൾ ഇൗ ചിത്രങ്ങൾ അയക്കുകയും പണം നൽകിയില്ലെങ്കിൽ ഇവ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു. 30 ലക്ഷത്തോളം രൂപ ഇങ്ങനെ പ്രതികൾ ൈകക്കലാക്കി. വീണ്ടും പണം ആവശ്യപ്പെട്ട് ഭീഷണി തുടർന്നതോടെയാണ് സുഹൃത്തിെൻറ ഉപദേശപ്രകാരം വ്യവസായി പൊലീസിനെ അറിയിച്ചതും സംഘം നാട്ടിൽ െപാലീസ് പിടിയിലാവുകയും ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.