ഒ.എം കരുവാരക്കുണ്ടിന് പ്രവാസ ലോകത്തിന്റെ സ്നേഹാദരം
text_fieldsദോഹ: മാപ്പിളപ്പാട്ടിന്റെ ഖ്യാതിയും യശസ്സും ഉയർത്തി പാട്ടെഴുത്തിന്റെ അഞ്ചു പതിറ്റാണ്ടുകൾ പിന്നിടുന്ന കവി ഒ.എം കരുവാരക്കുണ്ടിന് ഖത്തർ പ്രവാസ ലോകം ‘സ്നേഹാദരം’നൽകി. ഐ.സി.സി അശോക ഹാളിൽ നടന്ന ചടങ്ങ് ഐ.സി.സി പ്രസിഡന്റ് പി.എൻ. ബാബുരാജൻ ഉദ്ഘാടനം ചെയ്തു.
മാപ്പിളപ്പാട്ട് ലോകത്തെ സമ്പന്നമാക്കിയ മഹാ പ്രതിഭയെ ആദരിക്കുന്ന ഈ ചടങ്ങു മാതൃകാപരമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഷാജുദ്ധീൻ സ്കൈ വേ ഉപഹാരം നൽകി. വിശിഷ്ട അതിഥികളുടെ സാന്നിധ്യത്തിൽ അക്കാദമി അംഗങ്ങൾ ചേർന്നു ഒ.എം. കരുവാരക്കുണ്ടിനെ പൊന്നാട അണിയിച്ചു ആദരിച്ചു.
പാട്ടെഴുത്തിന്റെ വഴികളിൽ പാരമ്പര്യ പാത കൈവിടരുതെന്നും അതിലൂടെ മാപ്പിളപ്പാട്ടിന്റെ തനിമയും സംസ്കാരവും വൈവിധ്യവും നിലനിർത്താൻ ശ്രമിക്കുമെന്നും ഒ.എം. കരുവാരകുണ്ട് മറുപടി പ്രസംഗത്തിൽ പറഞ്ഞു.
‘ഇശൽ വഴികളിലൂടെ ഒ.എം’എന്ന ശീർഷകത്തിൽ അക്കാദമിയുടെ ബാനറിൽ ചെയർമാൻ മുഹ്സിൻ തളിക്കുളം സംവിധാനം ചെയ്യുന്ന ഡോക്യുമെന്ററി ലോഗോ പ്രകാശനം രക്ഷാധികാരികളായ അൽ സുവൈദി ഗ്രൂപ് എം.ഡി ഹംസ, സുൽത്താൻ മെഡിക്കൽസ് എം.ഡി അബ്ദുറഹ്മാൻ കരിഞ്ചോല തുടങ്ങിയവർ ചേർന്ന് നിർവഹിച്ചു.
ഐ.സി.ബി.എഫ് ആക്ടിങ് പ്രസിഡന്റ് വിനോദ് നായർ, നൗഫൽ, മുഹമ്മദ് ഈസ, ലോക കേരള സഭാ അംഗവും അക്കാദമി രക്ഷാധികാരിയുമായ അബ്ദു റൗഫ് കൊണ്ടോട്ടി, അക്കാദമി സെക്രട്ടറി നവാസ് ഗുരുവായൂർ, ട്രഷറർ ബഷീർ അമ്പലത്ത് വട്ടേക്കാട്, മാപ്പിള കവി ജി.പി. കുഞ്ഞബ്ദുല്ല ചാലപ്പുറം തുടങ്ങിയവർ സംസാരിച്ചു.
അക്കാദമി പ്രസിഡന്റ് മുത്തലിബ് മട്ടന്നൂർ സ്വാഗതം പറഞ്ഞു. ഷഫീർ വാടാനപ്പള്ളി, റിയാസ് കരിയാട്, നസീബ് നിലമ്പൂർ, ഹംദാൻ ഹംസ, അക്ബർ ചാവക്കാട്, എൽദോ ഏലിയാസ്, അജ്മൽ, അബു, ശിവ പ്രിയ, മൈഥിലി, ഹിബ, സുഹൈന, ലത്തീഷ, മുഹ്സിൻ തളിക്കുളം എന്നിവർ പാട്ടുപാടി.
അക്കാദമി അംഗങ്ങളായ അലവി വയനാടൻ, ഷാഫി പി.സി പാലം, ബദറുദ്ദീൻ, അഷ്റഫ് ഉസ്മാൻ, സിദ്ദീഖ് ചെറുവല്ലൂർ, സിദ്ദീഖ് അകലാട്, ഷാജു തളിക്കുളം, റഫീഖ് കുട്ടമംഗലം, ഇർഫാൻ തിരൂർ, ഷനീർ എടശ്ശേരി, വാഹിദ്, അജ്മൽ തുടങ്ങിയവർ പരിപാടി നിയന്ത്രിച്ചു .
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.