കൊതിപ്പിക്കുന്ന വിലയിൽ ഹോണർ എക്സ് എട്ട് വിപണിയിൽ
text_fieldsദോഹ: ആഗോള ടെക് ബ്രാൻഡായ ഹോണറിന്‍റെ ഏറ്റവും പുതിയ സ്മാർട്ട് ഫോൺ 'ഹോണർ എക്സ് 8' ഖത്തറിലെ വിപണിയിലുമെത്തി. ഹോണറിന്‍റെ അംഗീകൃത വിതരണക്കാരായ ട്രേഡ്ടെക് ട്രേഡിങ് കമ്പനി വഴിയാണ് ഖത്തറിൽ സ്മാർട്ട് ഫോൺ മേഖലയിലെ പുതുതരംഗമായ ഹോണർ എക്സ് 8 ഉപഭോക്താക്കളുടെ കൈവശമെത്തുന്നത്. സ്മാർട്ട്ഫോൺ മേഖലയിൽ ഒരുപിടി സവിശേഷതകളോടെയാണ് പുതിയ സീരീസ് അവതരിപ്പിച്ചിരിക്കുന്നതെന്ന് അധികൃതർ അവകാശപ്പെടുന്നു.
ഹോണറിന്‍റെ ഏറ്റവും നൂതനമായ സീരീസ് ഖത്തറിലെ വിപണിയിലെത്തുമ്പോൾ ഭാഗമാവാൻ കഴിഞ്ഞതിൽ ഏറെ അഭിമാനമുണ്ടെന്ന് ട്രേഡ്ടെക് ട്രേഡിങ് സി.ഒ.ഒ എൻ.കെ. അഷ്റഫ് പറഞ്ഞു. ന്യായമായ വിലയിൽ മികച്ച സ്മാർട്ട്ഫോണുകൾ ഉപഭോക്താക്കൾക്ക് സ്വന്തമാക്കാനുള്ള അവസരം കൂടിയാണ് എക്സ് എട്ട് സീരീസിലൂടെ ലഭ്യമാവുന്നതെന്ന് അദ്ദേഹം വിശദീകരിച്ചു. റാം ടർബോ ടെക്നോളജിയിലൂടെ അവതരിപ്പിക്കപ്പെടുന്ന ഹോണർ എക്സ് എട്ട് സീരീസ് ശരാശരിനിരക്കിൽ തന്നെ മുഴുവൻ സവിശേഷതകളും ഉൾക്കൊള്ളുന്ന മികച്ച ഫോൺ ഉപയോഗപ്പെടുത്താൻ ഉപഭോക്താക്കൾക്ക് കഴിയും. ആറ് ജി.ബി റാമും 128 ജി.ബി സ്റ്റോറേജും ഉള്ള ഫോൺ 899 റിയാലിന് ഖത്തറിലെ സ്മാർട്ട്ഫോൺ പ്രേമികൾക്ക് ലഭ്യമാവും. മുൻകൂട്ടി ബുക് ചെയ്യുന്ന ഉപഭോക്താക്കൾക്ക് സമ്മാനങ്ങളും കാത്തിരിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ടർബോ ടെക്നോളജിയുടെ മികവ് ഫോണിന് വിവിധ ആപ്ലിക്കേഷനുകൾ ഉപയോഗിക്കുമ്പോൾ അതിവേഗവും പകരുന്നതാണ്. സ്റ്റോറേജിലും മെമ്മറിയിലും വിട്ടുവീഴ്ചയില്ലാതെ ഒരേസമയം കൂടുതൽ ആപ്ലിക്കേഷനുകൾ ഉപയോഗിക്കാനും കഴിയുമെന്നതാണ് മറ്റൊരു പ്രത്യേകത. സാധാരണ 12 ആപ്ലിക്കേഷനുകൾ വരെയാണ് ഒരേസമയം പ്രവർത്തിക്കാൻ കഴിയുന്നതെങ്കിൽ ഹോണർ എക്സ് എട്ടിൽ ഇത് 20വരെ ബാക്ഗ്രൗണ്ടിൽ പ്രയാസമൊന്നുമില്ലാതെ തന്നെ പ്രവർത്തിക്കും. 36 മാസത്തിനുശേഷവും സുഖകരമായി ഉപയോഗിക്കാമെന്നതും ന്യായമായ തുകയിൽ മുന്തിയ ഫോണിന് അന്വേഷിക്കുന്ന ഉപഭോക്താക്കൾക്ക് ആദ്യ തിരഞ്ഞെടുപ്പായി ഹോണർ എക്സ് എട്ടിനെ മാറ്റുന്നു.
64 മെഗാ പിക്സൽ ശേഷിയിൽ ക്വാഡ് കാമറയിലെ മികച്ച ഫോട്ടോഗ്രഫി എക്സ്പീരിയൻസ്, ഡിജിറ്റൽ സൂം സൗകര്യം, ലിക്വിഡ് ക്രിസ്റ്റൽ ഡിസ്പ്ലേയോടെ മികച്ച സ്ക്രീൻ, ഫ്രണ്ട് കാമറ, കുറഞ്ഞ കനവും രൂപഭംഗിയുമെല്ലാമായി അത്യാകർഷകമായാണ് ചുരുങ്ങിയ വിലയിൽ ഹോണർ എക്സ് എട്ട് വിപണിയിലെത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.