അഷ്റഫ് ചിറക്കലിന് എച്ച്.എം.സി ആദരം
text_fieldsദോഹ: സാംക്രമിക രോഗങ്ങളെ കുറിച്ചുള്ള ആരോഗ്യ അവബോധവും വിദ്യാഭ്യാസ കാമ്പയിനുകളും പ്രചരിപ്പിക്കുന്നതില്‍ ഹമദ് മെഡിക്കല്‍ കോര്‍പറേഷനെ പിന്തുണക്കുന്നതിനുള്ള അംഗീകാരമായി ഐ.സി.സി ഉപദേശക സമിതി അംഗവും ഗ്രാൻഡ് മാള്‍ റീജനല്‍ ഡയറക്ടറുമായ അഷ്റഫ് ചിറക്കലിന് ആദരം. ഹമദ് മെഡിക്കല്‍ കോര്പറേഷന് മെഡിക്കല്‍ ഡയറക്ടറും കമ്യൂണിക്കബിള്‍ ഡിസീസ് സെന്റര്‍ സി.ഇ.ഒയുമായ ഡോ. മുനാ അല്‍ മസ്ലമാനിയാണ് അഷ്റഫ് ചിറക്കലിന് ആദരം കൈമാറിയത്. വ്യത്യസ്ത സി.എസ്.ആര് സംരംഭങ്ങളുടെ ഭാഗമായാണ് ഗ്രാൻഡ മാള്‍ ഹമദ് മെഡിക്കല്‍ കോര്‍പറേഷനുമായി സഹകരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.