നഹ്ജുൽ ഹുദയെ പ്രവാസി വെൽഫെയർ ആദരിച്ചു
text_fieldsദോഹ: കാൻസ് ഇന്റർനാഷനൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച ഫാമിലി ചിൽഡ്രൻസ് ചിത്രമായി തിരഞ്ഞെടുക്കപ്പെട്ട മലയാള ഹ്രസ്വചിത്രം ‘ഒച്ച്’ന്റെ സംവിധായകൻ നഹ്ജുൽ ഹുദയെ പ്രവാസി വെൽഫെയർ ആൻഡ് കൾചറൽ ഫോറം മലപ്പുറം ജില്ല കമ്മിറ്റി ആദരിച്ചു. ഖത്തറിൽ ഇലക്ട്രോണിക് എൻജിനീയറായി ജോലി ചെയ്യുന്ന നഹ്ജുൽ ഹുദ തിരൂർ ചേന്നര സ്വദേശിയാണ്.
ഇന്ത്യൻ ഇൻഡിപെന്റൻഡ് ഫിലിം ഫെസ്റ്റിവലിൽ മികച്ച ഹ്രസ്വചിത്രത്തിനുള്ള പ്രത്യേക പരാമർശവും ‘ഒച്ച്’ സിനിമക്ക് ലഭിച്ചിരുന്നു. ക്യു.എഫ്.എം റേഡിയോ സി.ഇ.ഒ അൻവർ ഹുസൈൻ വാണിയമ്പലം പരിപാടി ഉദ്ഘാടനം ചെയ്തു. ചുറ്റുപാടുകളിലെ അനീതികളെ ചോദ്യം ചെയ്യുന്ന സിനിമകൾ സമൂഹത്തിന് മുതൽകൂട്ടാവുമെന്ന് അദ്ദേഹം പറഞ്ഞു. പ്രവാസി വെൽഫെയർ വൈസ് പ്രസിഡന്റ് റഷീദലി നഹ്ജുൽ ഹുദയെ പൊന്നാടയണിയിച്ച് ഉപഹാരം കൈമാറി. ജില്ല ആക്ടിങ് പ്രസിഡന്റ് ഷാനവാസ് വേങ്ങര അധ്യക്ഷത വഹിച്ചു. ജില്ല ആക്ടിങ് ജനറൽ സെക്രട്ടറി ഫഹദ് മലപ്പുറം സ്വാഗതവും ജില്ല കലാ സാംസ്കാരിക വകുപ്പ് കൺവീനർ സാലിഖ് നന്ദിയും പറഞ്ഞു. റഷീദലി ആശംസയറിയിച്ച് സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.