കാരണമില്ലാതെ ഹോൺ മുഴക്കിയാൽ 300 റിയാൽ പിഴ
text_fieldsദോഹ: വാഹനങ്ങളിൽ അകാരണമായി ഹോൺ ഉപയോഗിക്കുന്നവർ ഇനി 300 റിയാൽ കൂടി കീശയിൽ കരുതേണ്ടി വരും. കാരണമില്ലാതെ സ്ഥാനത്തും അസ്ഥാനത്തും ഹോണടിക്കുന്നവരെ പിടി കൂടാനാണ് ട്രാഫിക് വകുപ്പിെൻ്റ തീരുമാനം.
മുൻപിൽ പോകുന്ന വാഹനത്തെ മറികടക്കാനുള്ള ധൃതിയിൽ നിരന്തരമായി ഹോണടിക്കുകയും ൈഡ്രവറെ അസ്വസ്ഥതപ്പെടുത്തുകയും ചെയ്യുന്നത് കർശനമായി തടയാനാണ് ഈ തീരുമാനമെന്ന് ട്രാഫിക് ബോധവൽക്കരണ വിഭാഗത്തിലെ ഉദ്യോഗസ്ഥൻ ഈദ് അൽഹാജിരി വ്യക്തമാക്കി. ലോകത്തിെൻറ വിവിധ രാജ്യങ്ങൾ ഹോൺ ഉപയോഗിക്കുന്നതിന് കർശന നിയന്ത്രമുള്ളതായി അദ്ദേഹം അറിയിച്ചു.
നിലവിൽ ആശുപത്രികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, താമസ സ്ഥലങ്ങൾ എന്നിവിടങ്ങളിൽ ഹോൺ ഉപയോഗിക്കുന്നത് കുറ്റകരമാണ്. ഇത്തരം സ്ഥലങ്ങളിൽ ഹോൺ വിലക്കി കൊണ്ടുളള ബോർഡുകളും ട്രാഫിക് വകുപ്പ് സ്ഥാപിച്ചിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. അത് കൊണ്ട് തന്നെ വളരെ അനിവാര്യമായ സന്ദർഭത്തിൽ മാത്രമേ വാഹനങ്ങളിൽ ഹോൺ ഉപയോഗിക്കാൻ പാടുള്ളൂവെന്ന് ഈദ് അൽഹാജിരി അറിയിച്ചു.
എന്നാൽ വാഹനങ്ങളിൽ കൂടുതലായി ഹോൺ ഉപയോഗിക്കുന്നത് സ്ത്രീകളാണെന്ന് വിലയിരുത്തപ്പെടുന്നു. പോകാനുള്ള ധൃതിയും അസ്വസ്ഥതയുമാണ് ഇതിന് കാരണമായി പറയപ്പെടുന്നത്. ഇത്തരം നീക്കങ്ങൾ പല സന്ദർഭത്തിലും അപകടങ്ങൾക്ക് കാരമാകുന്നു.
ഹോൺ ഉപയോഗിക്കുന്നവരിൽ കൂടുതലും ഇരുപതിനും മുപ്പതിനും ഇടക്ക് പ്രായമുള്ളവരാണെന്ന് മനോരോഗ വിദഗ്ത ആയിദ അൽശീറാവി അഭിപ്രായപ്പെട്ടു. സ്ത്രീകളിൽ ഹോൺ അടിക്കുന്നത് ഭയയും ഭീതിയും കൊണ്ടാണെന്നും അവർ വ്യക്തമാക്കി.
മറ്റുളവരുടെ ശ്രദ്ധ തിരിക്കാൻ ഉദ്ദേശിച്ചാണ് ചിലർ ഹോൺ ഉപയോഗിക്കുന്നത്. വാഹനം ഓടിക്കുമ്പോൾ മറ്റുള്ളവരുടെ അവകാശങ്ങൾ കൂടി ഉറപ്പ് വരുത്താൻ എല്ലാവരു ശ്രദ്ധിച്ചാൽ ഒരു പരിധി വരെ അപകടങ്ങൾ കുറക്കാൻ സാധിക്കുമെന്നും അവർ അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.