ഹോഴ്സ് ഫെസ്റ്റിവൽ: അറേബ്യൻ പെനിൻസുല പ്രദർശനം സമാപിച്ചു
text_fieldsദോഹ: കതാറ ഇന്റർനാഷനൽ അറേബ്യൻ ഹോഴ്സ് ഫെസ്റ്റിവലിന്റെ മൂന്നാം പതിപ്പിലെ അറേബ്യൻ പെനിൻസുല കുതിര പ്രദർശനം സമാപിച്ചു.
ഖത്തർ ഇക്വസ്ട്രിയൻ ഫെഡറേഷൻ (ക്യൂ.ഇ.എഫ്), ഖത്തർ റേസിങ് ആൻഡ് ഇക്വസ്ട്രിയൻ ക്ലബ് (ക്യൂ.ആർ.ഇ.സി) എന്നിവയുടെ സഹകരണത്തോടെ കൾചറൽ വില്ലേജ് ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന ഫെസ്റ്റിവൽ ഫെബ്രുവരി 11വരെ കതാറ കോർണിഷിൽ തുടരും. അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ രക്ഷാകർതൃത്വത്തിലാണ് ഹോഴ്സ് ഫെസ്റ്റിവൽ നടക്കുന്നത്.
ചാമ്പ്യൻഷിപ്പിൽ ദോഹ സ്റ്റഡ് ഡയറക്ടർ അബ്ദുറഹ്മാൻ അൽ നാസർ രണ്ട് സ്വർണമെഡൽ നേടി. ലോകത്തിലെ മികച്ച സ്റ്റഡുകളിൽനിന്നും ഫാമുകളിൽനിന്നുമുള്ള വിപുലമായ പങ്കാളിത്തത്തോടെയുള്ള ഫെസ്റ്റിവലിന്റെ സംഘാടനത്തെ അദ്ദേഹം പ്രശംസിച്ചു.
ചാമ്പ്യൻഷിപ് ഫൈനലിലേക്ക് യോഗ്യത നേടുന്നതിനായി ശക്തമായ മത്സരമാണ് അരങ്ങേറിയത്. ഖത്തറിനകത്തും പുറത്തും നിന്നുമുള്ള കുതിര ഉടമകളുടെ വലിയ പങ്കാളിത്തം ചാമ്പ്യൻഷിപ്പിന്റെ യോഗ്യതാ റൗണ്ടുകളിലുണ്ടായിരുന്നു. വിജയംനേടാൻ കഴിഞ്ഞതിൽ ദുബൈ അറേബ്യൻ ഹോഴ്സ് സ്റ്റഡ് എക്സിക്യൂട്ടിവ് ഡയറക്ടർ അബ്ദുൽ അസീസ് അൽ മർസൂഖി സന്തോഷം പ്രകടിപ്പിച്ചു. ലോകത്തിലെ മികച്ച ഇനത്തിലുള്ള കുതിരകളുടെ സാന്നിധ്യത്തിൽ മത്സരം കടുത്തതായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.