Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightആശുപത്രി ആക്രമണം:...

ആശുപത്രി ആക്രമണം: അന്താരാഷ്ട്ര അന്വേഷണം ആവശ്യപ്പെട്ട് ഖത്തർ

text_fields
bookmark_border
ആശുപത്രി ആക്രമണം: അന്താരാഷ്ട്ര അന്വേഷണം ആവശ്യപ്പെട്ട് ഖത്തർ
cancel

ദോ​ഹ: ഗ​സ്സ​യി​ൽ ആ​ശു​പ​ത്രി​ക​ള്‍ക്കെ​തി​രാ​യ ഇ​സ്രാ​യേ​ല്‍ ആ​ക്ര​മ​ണ​ത്തി​ല്‍ അ​ന്താ​രാ​ഷ്ട്ര​ത​ല​ത്തി​ൽ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് ഖ​ത്ത​ർ.

അ​ല്‍ശി​ഫ ആ​ശു​പ​ത്രി​യി​ലെ സൈ​നി​ക ക​ട​ന്നു​ക​യ​റ്റം യു​ദ്ധ​ക്കു​റ്റ​മാ​യി കാ​ണ​ണ​മെ​ന്നും ഖ​ത്ത​ര്‍ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം പ്ര​സ്താ​വ​ന​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. അ​ല്‍ശി​ഫ ഉ​ള്‍പ്പെ​ട‌െ​യു​ള്ള ആ​ശു​പ​ത്രി​ക​ളി​ല്‍ ഇ​സ്രാ​യേ​ല്‍ സൈ​ന്യം ന​ട​ത്തു​ന്ന ആ​ക്ര​മ​ണ​ങ്ങ​ളെ ശ​ക്ത​മാ​യി അ​പ​ല​പി​ച്ചു​കൊ​ണ്ടാ​ണ് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം ഐ​ക്യ​രാ​ഷ്ട്ര സ​ഭ നേ​തൃ​ത്വ​ത്തി​ൽ സ്വ​ത​ന്ത്ര ഏ​ജ​ൻ​സി​ക​ളെ നി​യോ​ഗി​ച്ചു​ള്ള അ​ന്വേ​ഷ​ണ​ത്തി​ന് ആ​വ​​ശ്യ​മു​ന്ന​യി​ച്ച​ത്.

അ​ല്‍ശി​ഫ​യി​ലെ ക​ട​ന്നു​ക​യ​റ്റം യു​ദ്ധ​ക്കു​റ്റ​മാ​യി കാ​ണ​ണ​മെ​ന്നും അ​ടി​യ​ന്ത​ര​മാ​യി​ത​ന്നെ അ​ന്താ​രാ​ഷ്ട്ര അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു. ജ​നീ​വ ക​ണ്‍വെ​ന്‍ഷ​ന്റെ​യും അ​ന്താ​രാ​ഷ്ട്ര നി​യ​മ​ങ്ങ​ളു​ടെ​യും ന​ഗ്ന​മാ​യ ലം​ഘ​ന​മാ​ണ് ഇ​സ്രാ​യേ​ല്‍ ന​ട​ത്തു​ന്ന​ത്.

അ​ന്താ​രാ​ഷ്ട്ര സ​മൂ​ഹം ഇ​പ്പോ​ള്‍ പു​ല​ര്‍ത്തു​ന്ന ഈ ​മൗ​നം ഫ​ല​സ്തീ​ന്‍ ജ​ന​ത​ക്കു​നേ​രെ കൂ​ടു​ത​ല്‍ ആ​ക്ര​മ​ണ​ങ്ങ​ള്‍ ന​ട​ത്താ​ന്‍ ഇ​സ്രാ​യേ​ലി​ന് പ്രേ​ര​ണ​യാ​വു​ക​യാ​ണ്.

മേ​ഖ​ല​യി​ല്‍ കൂ​ടു​ത​ല്‍ ഇ​ട​ങ്ങ​ളി​ലേ​ക്ക് യു​ദ്ധ​വും അ​ധി​നി​വേ​ശ​വും വ്യാ​പി​പ്പി​ക്കു​മെ​ന്ന് ഇ​സ്രാ​യേ​ല്‍ ഭീ​ഷ​ണി മു​ഴ​ക്കു​ന്നു.

ഇ​ത് അ​ന്താ​രാ​ഷ്ട്ര സ​മൂ​ഹ​ത്തി​ലും കൂ​ട്ടാ​യ്മ​ക​ളി​ലും മ​നു​ഷ്യ​ര്‍ക്കു​ള്ള വി​ശ്വാ​സ്യ​ത ന​ഷ്ട​പ്പെ​ടു​ത്തു​മെ​ന്നും ഖ​ത്ത​ര്‍ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം പ്ര​സ്താ​വ​ന​യി​ല്‍ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:doha
News Summary - Hospital attack: Qatar calls for international investigation
Next Story