Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightനാല്​ പുതിയ ആശുപത്രികൾ...

നാല്​ പുതിയ ആശുപത്രികൾ കൂടി

text_fields
bookmark_border
നാല്​ പുതിയ ആശുപത്രികൾ കൂടി
cancel

ദോഹ: പ്രൈമറി ഹെൽത്ത്​ കോർപറേഷന്​ (പി.എച്ച്.സി.സി) കീഴിൽ രാജ്യത്ത്​ പുതിയ നാല് ഹെൽത്ത് സെൻററുകൾ കൂടി സ്​ഥാപിക്കുന്നു. നിർമാണമടക്കമുള്ള കാര്യങ്ങളിൽ പൊതുമരാമത്ത് വകുപ്പ് അശ്ഗാൽ താൽപര്യപത്രം ക്ഷണിച്ചു. മദീന ഖലീഫ ഹെൽത്ത് സെൻറർ, ഉം ഗുവൈലിന ഹെൽത്ത് സെൻറർ, നുഐജ ഹെൽത്ത് സെൻറർ, അൽ തിമൈദ് ഹെൽത്ത് സെൻറർ എന്നിങ്ങനെയാണ്​ നാല്​ പുതിയ ആശുപത്രികൾ. പൊതു-സ്വകാര്യ പങ്കാളിത്തത്തിലാണ് പുതിയ ഹെൽത്ത് സെൻററുകളുടെ നിർമാണം. പി.എച്ച്.സി.സിയുടെ ഭാഗമായി രൂപരേഖ, നിർമാണം, സാമ്പത്തികം, പ്രവർത്തനം, അറ്റകുറ്റപ്പണി, കൈമാറ്റം (ഡി.ബി.എഫ്.ഒ.എം.ടി) എന്നീ അടിസ്​ഥാനത്തിൽ നിർമിക്കാനുള്ള അവസരമാണ് നിക്ഷേപകർക്ക് ലഭിച്ചിട്ടുള്ളത്. രാജ്യത്തുടനീളമുള്ള ഹെൽത്ത് സെൻററുകളുടെ കവറേജും നിലവാരവും ക്ഷമതവും ഉയർത്തുകയെന്ന ലക്ഷ്യം മുൻനിർത്തിയുള്ള പദ്ധതിയുടെ ഭാഗമാണിത്. 2024 ആദ്യപാദത്തിൽ നാല് പുതിയ ഹെൽത്ത് സെൻററുകളുടെയും നിർമാണം പൂർത്തിയാക്കി പ്രവർത്തനമാരംഭിക്കാനാണ് പി.എച്ച്.സി.സി പദ്ധതി.

ഖ​ത്ത​റി​ല്‍ ആ​രോ​ഗ്യ ​മേ​ഖ​ല​യി​ല്‍ വൻ വി​ക​സ​നമാണ്​ നടന്നുകൊണ്ടിരിക്കുന്നത്​. ഇതി​െൻറ തുടർച്ചയായാണ്​ പുതിയ ആശുപത്രികൾ സ്​ഥാപിക്കുന്നത്​.രാജ്യത്തെ ആശുപത്രികളിലെ കിടപ്പുരോഗികൾക്കായുള്ള ആകെ ബെഡുകളുടെ എണ്ണത്തിൽ വൻവർധനവാണ്​ ഉണ്ടായിരിക്കുന്നത്​​. ഹമദ് മെഡിക്കല്‍ കോര്‍പറേഷ​െൻറ (എച്ച്.എം.സി) വലിയ വിപുലീകരണ പദ്ധതിയുടെ ഫലമായി​ 2016നുശേഷം മൊത്തം കിടക്കകളുടെ എണ്ണത്തിൽ 25 ശതമാനം വര്‍ധനവുണ്ടായിട്ടുണ്ട്​. രാജ്യത്തെ ആ​രോ​ഗ്യ​മേ​ഖ​ല​യി​ലെ വി​ക​സ​നം തു​ട​രു​ന്ന​താ​യി ഖത്തർ നാഷനൽ ബാങ്ക്​ ഈയടുത്ത്​​ പുറത്തിറക്കിയ റിപ്പോ​ര്‍ട്ടിൽ വിശദീകരിക്കുന്നുണ്ട്​.

ആ​രോ​ഗ്യ ​പ​രി​ച​ര​ണ ചെ​ല​വ​ഴി​ക്ക​ലി​ല്‍ മി​ഡി​ൽ ഇൗ​സ്​റ്റില്‍ മു​ന്നി​ല്‍ ഖ​ത്ത​റാ​ണ്. 2018ല്‍ 22.7 ​ബി​ല്യ​ണ്‍ റി​യാ​ലാ​ണ് ആ​രോ​ഗ്യ​ പ​രി​ച​ര​ണ ​മേ​ഖ​ല​യി​ല്‍ ഖ​ത്ത​ര്‍ നി​ക്ഷേ​പി​ച്ച​ത്. തൊ​ട്ടു​മുമ്പത്തെ വ​ര്‍ഷ​ത്തെ അ​പേ​ക്ഷി​ച്ച് നാ​ലു​ശ​ത​മാ​നം വ​ര്‍ധ​ന. 2011നും 2016​നു​മി​ട​യി​ല്‍ ഖ​ത്ത​റി​ല്‍ അ​ഞ്ചു പു​തി​യ ആ​ശുപ​ത്രി​ക​ള്‍ തു​റ​ന്ന​പ്പോ​ള്‍ ക​ഴി​ഞ്ഞ​ ര​ണ്ടു​വ​ര്‍ഷ​ത്തി​നി​ടെ മാ​ത്രം ആ​രോ​ഗ്യ​മേഖ​ല​യി​ല്‍ ശ്ര​മ​ങ്ങ​ള്‍ ശ​ക്ത​മാ​ക്കി. പി​ന്നി​ട്ട കഴിഞ്ഞ ര​ണ്ടു​വ​ര്‍ഷ​ത്തി​ല്‍ ആ​റു പു​തി​യ പൊ​തു​മേ​ഖ​ല ആശുപ​ത്രി​ക​ള്‍ തു​റ​ന്നു. 1100ല​ധി​കം ആ​ശുപത്രി കി​ട​ക്ക​ക​ളാ​ണ് സ​ജ്ജ​മാ​ക്കി​യ​ത്.

2018ല്‍ ​ഖ​ത്ത​റി​ലെ ആ​ശുപത്രി കി​ട​ക്ക​ക​ളു​ടെ എ​ണ്ണം ഏ​ക​ദേ​ശം 3800 ആ​യി​രു​ന്ന​ത് 2033 ആ​കു​മ്പോ​ഴേ​ക്കും 5700 ആ​യി ഉ​യ​രു​മെ​ന്ന് റി​പ്പോ​ര്‍ട്ടി​ല്‍ വ്യ​ക്ത​മാ​ക്കു​ന്നു.ഖ​ത്ത​റി​ല്‍ നി​ല​വി​ല്‍ 10,000 പേ​ര്‍ക്ക് ശ​രാ​ശ​രി 16.3 ആ​ശുപത്രി കി​ട​ക്ക​ക​ളാ​ണു​ള്ള​ത്. ഓ​ര്‍ഗ​നൈ​സേ​ഷ​ന്‍ ഫോ​ര്‍ ഇക്ക​ണോ​മി​ക് കോ ​ഓ​പ​റേ​ഷ​ന്‍ ആ​ൻഡ്​​ ഡെ​വ​ല​പ്മെ​ൻറ്​ (​ഒ.​ഇ.​സി.​ഡി) രാ​ജ്യ​ങ്ങ​ളി​ലെ ക​ണ​ക്കു​മാ​യി താ​ര​ത​മ്യം ചെ​യ്താ​ല്‍ ഈ ​ക​ണ​ക്ക് കു​റ​വാ​ണ്. ഒ​.ഇ.​സി.​ഡി രാ​ജ്യ​ങ്ങ​ളി​ല്‍ 10,000 പേ​ര്‍ക്ക് 47.9 ആ​ശുപ​ത്രി കി​ട​ക്ക​ക​ളാ​ണു​ള്ള​ത്. രാ​ജ്യ​ത്തി​​െൻറ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി ആ​ശുപ​ത്രി​ക​ളു​ടെ​യും ഡോ​ക്ട​ര്‍മാ​രു​ടെ​യും സാ​ന്നി​ധ്യം വ​ര്‍ധി​പ്പി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ സ​ര്‍ക്കാ​ര്‍ ത​ല​ത്തി​ല്‍ സ്വീ​ക​രി​ക്കു​ന്നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hospitalgulf newsqatar news
Next Story