കടലാസ് കപ്പുകളിലെ ചൂടൻ ചായ ആരോഗ്യം ചോർത്തും...
text_fieldsദോഹ: ഭക്ഷണസാധനങ്ങൾ പാഴ്സൽ വാങ്ങുന്നത് ഇപ്പോൾ സാധാരണയാണ്. കോവിഡ് സാഹചര്യത്തിൽ ഇതിെൻറ അളവ് ഏറക്കൂടുതലുമായി. ഹോട്ടലുകളിൽ നിലവിൽ കടലാസിെൻറ കപ്പുകളാണ് കൂടുതലായും ചായ നൽകാനായി ഉപയോഗിക്കുന്നത്.
കോവിഡിന് മുമ്പ് കുപ്പിഗ്ലാസിൽ ചായ നൽകിയ സ്ഥാപനങ്ങളും കടലാസ് കപ്പുകളിലേക്ക് മാറി. കോവിഡ് പശ്ചാത്തലത്തിൽ ഇത്തരം ഗ്ലാസുകളിൽ ചായയും കാപ്പിയും കുടിക്കാനാണ് ഉപഭോക്താക്കളും ആഗ്രഹിക്കുന്നത്. എന്നാൽ ഇതിൽ കൂടുതൽ ജാഗ്രത വേണമെന്നാണ് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത്.
കടലാസ് കപ്പുകളിൽ ചൂടുള്ള പാനീയങ്ങൾ സ്ഥിരമായി കുടിക്കുന്നത് ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്കിടയാക്കുമെന്നാണ് പഠനം. ഇന്ത്യയിലെ ഉന്നത പഠനകേന്ദ്രമായ ഐ.ഐ.ടിയിലെ അസി. പ്രഫസറായ സുധ ഗോയലിെൻറ പഠനത്തിലാണ് ഇക്കാര്യങ്ങൾ തെളിഞ്ഞതെന്ന് ഖത്തർ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. കടലാസ് കപ്പുകളിൽ 15 മിനിറ്റ് ചൂട് ചായയോ കാപ്പിയോ ഒഴിച്ചുവെക്കുന്നു എന്ന് കരുതുക. കണ്ണുകൊണ്ട് കാണാൻ കഴിയാത്ത 25,000 മൈക്രോൺ വലുപ്പത്തിലുള്ള പ്ലാസ്റ്റിക് ഘടകങ്ങൾ ചായയിൽ ഈ സമയം കൊണ്ട് കലരും.
കടലാസ് കപ്പുകളിൽ ഒരാൾ സാധാരണഗതിയിൽ ദിനേനെ മൂന്ന് തവണ ചൂട് ചായയോ കാപ്പിയോ കഴിച്ചാൽ 75,000 മൈക്രോൺ വലുപ്പത്തിലുള്ള പ്ലാസ്റ്റിക് ഘടകങ്ങളാണ് ഇത്തരത്തിൽ കലരുക. കുടിക്കുന്നയാളുടെ വയറ്റിൽ ഇത്രയധികം പ്ലാസ്റ്റിക് ഘടകങ്ങൾ കൂടി എത്തുന്നുവെന്ന് ചുരുക്കം.
ലോകത്താകമാനം 2019ൽ 264 ബില്ല്യൻ കടലാസ് കപ്പുകളാണ് ഉൽപാദിപ്പിച്ചത്. ചായ, കാപ്പി, ചോേക്ലറ്റ്, സോഫ്റ്റ് ഡ്രിങ്കുകൾ, സൂപ്പുകൾ തുടങ്ങിയവ കൊണ്ടുപോകാനായാണ് ഇത്രയധികം കടലാസ് പാത്രങ്ങൾ ഉൽപാദിപ്പിച്ചതെന്ന് ആഗോള വിപണി ഗവേഷണ കമ്പനിയായ ഇമാർക് ഗ്രൂപ് പറയുന്നു. ഏതായാലും ഇനിമുതൽ കടലാസ് കപ്പുകളിൽ ചൂടൻ ചായ കുടിക്കുന്നതിന് മുേമ്പ അൽപം ജാഗ്രതയാവാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.