ഹോട്ടല്‍ ക്വാറൻറീന്: റീഫണ്ട് നടപടി പുരോഗമിക്കുകയാണെന്ന് ഡിസ്കവർ ഖത്തർ
text_fieldsദോഹ: ഹോട്ടല്‍ ക്വാറൻറീന് പാക്കേജുകള്‍ റദ്ദാക്കിയതിനെ തുടര്‍ന്ന് ലഭിച്ച റീഫണ്ട് അപേക്ഷകളിലെല്ലാം നടപടി പുരോഗമിക്കുകയാണെന്ന് ഡിസ്കവര് ഖത്തര്‍ അറിയിച്ചു. അപേക്ഷകളിൽ ഏപ്രിലോടെ നടപടിക്രമങ്ങളിലേക്ക് കടക്കും. ഇതുവരെയായി 12 മില്യന്‍ ഡോളര്‍ മൂല്യമുള്ള വെല്‍ക്കം ഹോം റീഫണ്ടുകളാണ് നടപടികൾക്കായി കാത്തിരിക്കുന്നതെന്ന് ഖത്തര്‍ എയര്‍വേസിെൻറ ഡെസ്റ്റിനേഷന്‍ മാനേജ്മെൻറ് കമ്പനിയായ ഡിസ്കവര് ഖത്തര്‍ അറിയിച്ചു.
മിഖൈനീസ് ക്വാറൻറീൻ കേന്ദ്രവുമായി ബന്ധപ്പെട്ട അരലക്ഷത്തോളം റീഫണ്ടുകളാണുള്ളത്. 11 മില്യന്‍ ഡോളറിേൻറതാണിത്. ഖത്തറിെൻറ യാത്രചട്ടപ്രകാരം ഗ്രീന്‍ ലിസ്റ്റ് രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് ഹോം ക്വാറൻറീൻ ആണ് വേണ്ടത്. എന്നാല്‍, ഗ്രീന്‍ ലിസ്റ്റില്‍ പെടാത്ത രാജ്യങ്ങളില്‍നിന്നുള്ളവര്‍ ഹോട്ടല്‍ ക്വാറൻറീനാണ് വേണ്ടത്. ഡിസ്കവര് ഖത്തര്‍ വെബ്സൈറ്റില്‍നിന്നാണ് ഹോട്ടല്‍ ക്വാറൻറീന് പാക്കേജുകള്‍ തെരഞ്ഞെടുക്കേണ്ടത്. ഗ്രീന്‍ ലിസ്റ്റ് രാജ്യങ്ങളുടെ പട്ടികയില്‍ ഇടക്കിടെ മാറ്റങ്ങള്‍ വരുന്നതിനാല്‍ പൊതുജനാരോഗ്യ മന്ത്രാലയത്തിെൻറ വെബ്സൈറ്റില്‍നിന്നും യാത്രക്കാര്‍ ഇക്കാര്യം മനസ്സിലാക്കിയിരിക്കണം.ഈ മാസം ഖത്തറിലേക്ക് മടങ്ങിയെത്തുന്നവര്‍ക്ക് എല്ലാവിധ ക്വാറൻറീൻ സൗകര്യങ്ങളും ഒരുങ്ങിയിട്ടുണ്ട്. ഈ മാസം 85,000 പേരാണ് തിരികെ ഖത്തറിലെത്തുമെന്ന് പ്രതീക്ഷിക്കുന്നത്. ഇവര്‍ക്കായി 60 ഹോട്ടലുകളും കേന്ദ്രങ്ങളുമാണ് ക്വാറൻറീനിനായി ഒരുക്കിയിരിക്കുന്നത്.
കൂടുതല്‍ പേര് എത്തുമ്പോള്‍ അവരുടെ ഇഷ്ടാനുസരണം ബജറ്റിന് അനുസരിച്ച് നേരത്തേ ഹോട്ടലുകളും താമസകേന്ദ്രങ്ങളും ബുക്ക് ചെയ്യണമെന്ന് അധികൃതർ അറിയിച്ചു. ഖത്തറിലെ ഹോട്ടല്‍ ക്വാറൻറീന് പാക്കേജ് 2300 റിയാലിലാണ് ആരംഭിക്കുന്നത്. പ്രതിദിനം മൂന്നുനേരം ഭക്ഷണം, ആർ.ടി.പി.സി.ആര് പരിശോധന, ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്നും ഹോട്ടലിലേക്കുള്ള യാത്ര എന്നിവ ഇതില്‍ ഉള്‍പ്പെടും. മൂന്ന്, നാല്, അഞ്ച് നക്ഷത്ര ഹോട്ടലുകളാണ് പട്ടികയിലുള്ളത്. തിരികെ എത്തുന്നവര്‍ക്ക് ഇതില്‍നിന്നും ഇഷ്ടാനുസരണം തെരഞ്ഞെടുക്കാവുന്നതാണ്. വലിയ കുടുംബങ്ങള്‍ക്ക് രണ്ട്, മൂന്ന് ബെഡ്റൂം വില്ലകളും ലഭ്യമാക്കിയിട്ടുണ്ട്. ഡിസ്കവര് ഖത്തര്‍ വെബ്സൈറ്റില്‍നിന്നും ക്വാറൻറീന് പാക്കേജുകള്‍ സ്വീകരിക്കാനാവും.
ഗ്രീന്‍ ലിസ്റ്റിങ് രാജ്യങ്ങളുടെ പട്ടികയില്‍ വരുന്ന മാറ്റങ്ങൾ പൊതുജനാരോഗ്യ മന്ത്രാലയത്തിെൻറ വെബ്സൈറ്റില്‍നിന്ന് അറിയാനാവും. കോവിഡ് വാക്സിന് ഡോസുകള്‍ പൂര്‍ണമായും എടുത്ത ഖത്തരികളും പ്രവാസികളും ആറുമാസത്തിനുള്ളിൽ ഖത്തറിേലക്ക് തിരിച്ചുവരുകയാണെങ്കിൽ ക്വാറൻറീൻ വേണ്ട. നിലവില്‍ ഖത്തറിലേക്ക് തിരികെയെത്തുന്നവരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനയാണുണ്ടാകുന്നത്. കഴിഞ്ഞ നവംബറിലേതിനെക്കാള്‍ ഇരട്ടിയാണ് പുതുതായി ക്വാറൻറീനിലാകുന്നവരുടെ എണ്ണം. ഹോട്ടലുകളുടെ ശേഷിയും യാത്രക്കാരുടെ മടങ്ങിവരവും വര്‍ധിക്കുന്നതിനാല്‍ യാത്രക്കാര്‍ക്ക് അവര്‍ ആഗ്രഹിക്കുന്ന ഹോട്ടലുകളില്‍ റിസര്‍വേഷന്‍ ലഭിക്കുന്നുണ്ട്.
ഏറ്റവും ഉയര്‍ന്ന അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ക്വാറൻറീന് പദ്ധതി നടപ്പാക്കാനാണ് അധികൃതര്‍ ശ്രമിക്കുന്നത്. ഇതിനകം 3,85,000ത്തിലേറെ ആളുകളാണ് സുരക്ഷിതമായി ഖത്തറിലേക്ക് മടങ്ങിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.