Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightകൈയുറകൾ കൃത്യമായി...

കൈയുറകൾ കൃത്യമായി ധരിക്കാം, ഉപേക്ഷിക്കാം

text_fields
bookmark_border
കൈയുറകൾ കൃത്യമായി ധരിക്കാം, ഉപേക്ഷിക്കാം
cancel

ദോഹ: കോവിഡ്–19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഒറ്റത്തവണഉപയോഗിക്കാൻ മാത്രം സാധിക്കുന്ന കൈയ്യുറകളുമാ യി ബന്ധപ്പെട്ട്​ പൊതുജനാരോഗ്യ മന്ത്രാലയം നിർദേശങ്ങൾ പുറത്തിറക്കി. കൈയുറകൾ ധരിക്കുന്നതിലൂടെ മാത്രം കോവിഡ ിൽ നിന്ന് സംരക്ഷണം ലഭിക്കില്ലെന്നും അധികൃതർ പറയുന്നു.

കൈയുറകൾ മാത്രം രക്ഷ തരില്ല

  • ചുരുങ്ങിയത് 20 സെക്കൻഡെങ്കിലും കൈകൾ സോപ്പ് ഉപയോഗിച്ചോ ആൽക്കഹോൾ അടങ്ങിയ സാനിറ്റൈസർ ഉപയോഗിച്ചോ ഇടക്കിടെ വൃത്തിയാക്കു ന്നത് കൈയുറ ധരിക്കുന്നതിനേക്കാൾ കൂടുതൽ സംരക്ഷണം നൽകും.
  • കൈയുറ ധരിച്ച ശേഷവും കൊറോണ വൈറസ്​ ബാധയുള്ള പ്രതലങ ്ങളിൽ സ്​പർശിക്കുകയും പിന്നീട് കണ്ണ്, വായ, മൂക്ക് എന്നിവയിൽ തൊട്ടാലും കോവിഡ്–19 ബാധയേൽക്കാനിടയുണ്ട്.

എപ്പോഴൊക്കെ കൈയുറകൾ?

  • പൊതുശുചീകരണം, അണുനശീകരണം പോലുള്ള ചെയ്യുമ്പോൾ, വീട്ടു ജോലികൾ ചെയ്യുമ്പോൾ
  • കോവിഡ്–19 ബാധയുണ്ടെന്ന് സംശയിക്കുന്ന വ്യക്തിക്ക് നേരിട്ട് പരിചരണം നൽകുമ്പോൾ, അവരുടെ വസ്ത്രങ്ങൾ അലക്കുമ്പോഴും മാലിന്യങ്ങൾ നീക്കം ചെയ്യുമ്പോഴും പാത്രങ്ങൾ കഴുകുമ്പോഴും കൈയുറകൾ ധരിക്കണം.

കൈയുറകൾ സുരക്ഷിതമായാണോ ഉപയോഗിക്കുന്നത്​?

  • കൈയുറ ധരിക്കുന്നതിന് മുമ്പും ശേഷവും സോപ്പും വെള്ളവും ഉപയോഗിച്ചോ ആൽക്കഹോൾ അടങ്ങിയ സാനിറ്റൈസർ ഉപയോഗിച്ചോ വൃത്തിയാക്കുക.
  • ഓരോ ഉപയോഗത്തിന് ശേഷവും കൈയുറകൾ നീക്കം ചെയ്യണം.
  • കൈയുറകൾ കീറുകയോ മലിനമാകുകയോ ചെയ്താലും ഉപേക്ഷിക്കുക.
  • ഡിസ്​പോസിബിൾ കൈയുറകൾ ഒരിക്കലും കഴുകുകയോ വീണ്ടും ഉപയോഗിക്കുകയോ ചെയ്യാതിരിക്കുക.
  • വൈറസ്​ ബാധയേറ്റ പ്രതലങ്ങളിൽനിന്നും വസ്​തുക്കളിൽനിന്നും സംരക്ഷിക്കുന്നതിന് കൈയുറകൾക്കാകും. എന്നാൽ ഒരു തവണ വൈറസ്​ പോലെയുള്ള അണുക്കൾ വന്ന് മലിനപ്പെട്ടാൽ ഉടൻ ഉപേക്ഷിക്കുക. അല്ലാത്തപക്ഷം അതൊരു അണുവാഹിനി ആകും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newshand glovescovid 19
News Summary - how to use hand gloves
Next Story