ദോഹ മെട്രോയിൽ ആളൊഴുകി
text_fieldsദോഹ: ഖത്തർ രാജ്യാന്തര ഭക്ഷ്യമേളയുടെയും ഫിഫ അറബ് കപ്പിെൻറയും ആഘോഷങ്ങളുടെ കേന്ദ്രമായ കോർണിഷ് റോഡ് അടച്ചിട്ട ഒമ്പത് ദിവസത്തിനിടെ പൊതു ഗതാഗത സംവിധാനമായ ദോഹ മെേട്രായെ ആശ്രയിച്ചത് 6.80 ലക്ഷം യാത്രക്കാരെന്ന് ഖത്തർ റെയിൽ. നാഷനൽ മ്യൂസിയം, സൂഖ് വാഖിഫ്, കോർണിഷ്, അൽ ബിദ്ദ, വെസ്റ്റ്ബേ ക്യു.പി, ഡി.ഇ.സി.സി, റാസ് അബൂ അബൂദ് എന്നീ സ്റ്റേഷനുകളിലെത്തിയ യാത്രക്കാരുടെ എണ്ണമാണിത്. 11ാമത് ഖത്തർ രാജ്യാന്തര ഭക്ഷ്യമേളയുടെ ഏറ്റവും അടുത്ത സ്റ്റേഷനായ അൽ ബിദ്ദ സ്റ്റേഷനെയാണ് കോർണിഷിലെത്താൻ ഏറ്റവും കൂടുതൽ യാത്രക്കാർ ആശ്രയിച്ചതെന്നും ഖത്തർ റെയിൽ വ്യക്തമാക്കി. ഭക്ഷ്യമേളയുടെ പ്രധാന വേദിയിൽ നിന്നും നടന്നെത്താൻ ദൂരത്തിലാണ് അൽ ബിദ്ദ സ്റ്റേഷൻ സ്ഥിതിചെയ്യുന്നത്. പൊതുഗതാഗത മേഖലയിൽ ദോഹ മെേട്രായുടെ പ്രാധാന്യത്തെയാണ് ഈ കണക്കുകൾ വ്യക്തമാക്കുന്നതെന്നും ഏറ്റവും കാര്യക്ഷമമായ സമാന്തര ഗതാഗത സംവിധാനമായി യാത്രക്കാർ ദോഹ മെേട്രായെ കാണുന്നതായും കമ്പനി സൂചിപ്പിച്ചു. പ്രധാന പാതകൾ അടച്ചിടുന്ന സാഹചര്യത്തിൽ പ്രത്യേകച്ച് റോഡ് ഗതാഗത മേഖലയിൽ വാഹനങ്ങളുടെ നീക്കം സുഗമമാക്കുന്നതിലും ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിലും ദോഹ മെേട്രാ വഹിക്കുന്ന പങ്ക് വലുതാണെന്നും ഖത്തർ റെയിൽ ചൂണ്ടിക്കാട്ടി.
ഇതിനുപുറമെ, മെേട്രാ ലിങ്ക് ബസുകൾ, മെേട്രാ എക്സ്പ്രസ് എന്നിവയുടെ സേവനവും കോർണിഷ് മേഖലയിൽ അധികൃതർ സജ്ജമാക്കിയിരുന്നു. ഇത് കോർണിഷിന് സമീപപ്രദേശങ്ങളിലുള്ളവർക്ക് ലക്ഷ്യസ്ഥാനങ്ങളിലെത്താൻ ഏറെ സഹായകമായി. ഡിസംബർ 17 വരെ തുടരുന്ന ഖത്തർ രാജ്യാന്തര ഭക്ഷ്യമേള (ക്യു.ഐ.എഫ്.എഫ്)യിൽ 160ലധികം സ്റ്റാളുകളും കിയോസ്ക്കുകളുമുണ്ട്. വൈകീട്ട് മൂന്ന് മുതൽ രാത്രി 11 വരെയാണ് പ്രവൃത്തി ദിവസങ്ങളിലെ പ്രവർത്തന സമയം. വാരാന്ത്യദിവസങ്ങളിൽ വൈകീട്ട് മൂന്നു മുതൽ പുലർച്ച ഒരുമണി വരെയും പ്രവർത്തിക്കും.
ഖത്തർ ആതിഥ്യംവഹിക്കുന്ന പ്രഥമ ഫിഫ അറബ് കപ്പിനോടനുബന്ധിച്ച് സ്റ്റേഡിയങ്ങളിലേക്കുള്ള കാണികളുടെ യാത്രയിലും ദോഹ മെേട്രാ പ്രധാന പങ്കു വഹിക്കുന്നുണ്ട്. നിരവധി പേരാണ് സ്റ്റേഡിയങ്ങളിലെത്താൻ ദോഹ മെേട്രായെ ആശ്രയിക്കുന്നത്. റയ്യാൻ, എജുക്കേഷൻ സിറ്റി, റാസ് അബൂ അബൂദ് സ്റ്റേഡിയങ്ങൾ നേരിട്ട് ദോഹ മെേട്രാ സ്റ്റേഷനുകളുമായി ബന്ധപ്പെട്ടാണ് സ്ഥിതിചെയ്യുന്നത്. അറബ് കപ്പിനോടനുബന്ധിച്ച് ഡിസംബർ 18വരെയുള്ള ദിവസങ്ങളിൽ ശനി മുതൽ വ്യാഴം വരെ രാവിലെ ആറു മുതൽ പുലർച്ച മൂന്നുവരെയും വെള്ളിയാഴ്ചകളിൽ രാവിലെ ഒമ്പതു മുതൽ പുലർച്ച മൂന്നുവരെയും സർവിസ് സമയം ദീർഘിപ്പിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.