Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightമ​നു​ഷ്യ​സൗ​ഹൃ​ദ​മാ​ണ്...

മ​നു​ഷ്യ​സൗ​ഹൃ​ദ​മാ​ണ് ആ​ഘോ​ഷ​ങ്ങ​ളു​ടെ ഉ​ള്ള​ട​ക്കം -ഹ​ബീ​ബ് റ​ഹ്മാ​ൻ കി​ഴി​ശ്ശേ​രി

text_fields
bookmark_border
സൗ​ഹൃ​ദ​വേ​ദി ഖ​ത്ത​റും ത​നി​മ തു​മാ​മ​യും സം​ഘ​ടി​പ്പി​ച്ച ‘ഓ​ണ​ക്കൂ​ട്ട്’ പ​രി​പാ​ടി​യി​ൽ ഹ​ബീ​ബ്റ​ഹ്മാ​ൻ കി​ഴി​ശ്ശേ​രി സം​സാ​രി​ക്കു​ന്നു
cancel
camera_alt

സൗ​ഹൃ​ദ​വേ​ദി ഖ​ത്ത​റും ത​നി​മ തു​മാ​മ​യും സം​ഘ​ടി​പ്പി​ച്ച ‘ഓ​ണ​ക്കൂ​ട്ട്’ പ​രി​പാ​ടി​യി​ൽ ഹ​ബീ​ബ്റ​ഹ്മാ​ൻ കി​ഴി​ശ്ശേ​രി സം​സാ​രി​ക്കു​ന്നു

ദോ​ഹ: ആ​ഘോ​ഷ​ങ്ങ​ൾ​ക്കു​പോ​ലും വ​ർ​ഗീ​യ നി​റം ന​ൽ​കി നി​ക്ഷി​പ്ത താ​ൽ​പ​ര്യ​ങ്ങ​ൾ​ക്കാ​യി ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന കാ​ല​ത്ത് ഒ​ന്നി​ച്ചി​രി​ക്കു​ന്ന​തു​പോ​ലും രാ​ഷ്ട്രീ​യ പ്ര​വ​ർ​ത്ത​ന​മാ​ണെ​ന്ന് സെ​ന്റ​ർ ഫോ​ർ ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി തു​മാ​മ സോ​ണ​ൽ പ്ര​സി​ഡ​ന്റ് ഹ​ബീ​ബ് റ​ഹ്‌​മാ​ൻ കി​ഴി​ശ്ശേ​രി. ഓ​ണാ​ഘോ​ഷ​ത്തി​ന്റെ ഭാ​ഗ​മാ​യി സൗ​ഹൃ​ദ​വേ​ദി ഖ​ത്ത​റും ത​നി​മ തു​മാ​മ​യും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച ഓ​ണ​ക്കൂ​ട്ട് സ്നേ​ഹ​സം​ഗ​മ​ത്തി​ൽ ഓ​ണ​സ​ന്ദേ​ശം ന​ൽ​കി സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

മ​നു​ഷ്യ​സൗ​ഹൃ​ദ​മാ​ണ് ആ​ഘോ​ഷ​ങ്ങ​ളു​ടെ ഉ​ള്ള​ട​ക്കം. വൈ​വി​ധ്യ​ങ്ങ​ളോ​ടൊ​പ്പം ഒ​രു​മി​ച്ചു​ജീ​വി​ച്ച​തി​ന്റെ മ​ഹ​ത്താ​യ ഭൂ​ത​കാ​ല ഓ​ർ​മ​ക​ളും സ്വ​ര​ബ​ഹു​ത്വ​ത്തി​ന്റെ അ​ന്ത​രീ​ക്ഷ​ത്തി​ൽ ഇ​നി​യും ഒ​രു​മി​ച്ചു​ള്ള ജീ​വി​തം സാ​ധ്യ​മാ​ണെ​ന്ന പ്ര​ത്യാ​ശ​യു​ടെ പ​ങ്കു​വെ​പ്പു​കൂ​ടി​യാ​ണ് ആ​ഘോ​ഷ​ങ്ങ​ളെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മാ​ത്യു, ഷി​ബു എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഗ്ലെ​ൻ​വി​നും സം​ഘ​വും, ശ​ഫാ​അ്, സ​ബ സ​റി​ൻ, അ​ജി​ത്, ശ​ഫീ​ഖ്, പ്ര​കാ​ശ​ൻ, ഷാ​ജി, ബാ​ബു, നി​സാ​ർ എ​ന്നി​വ​ർ ഗാ​ന​ങ്ങ​ൾ ആ​ല​പി​ച്ചു. പ്ര​ശ്നോ​ത്ത​രി​യി​ൽ വി​ജ​യി​ക​ളാ​യ​വ​ർ​ക്ക് സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു.

ന​ബീ​ൽ പു​ത്തൂ​ർ സ്വാ​ഗ​ത​വും എം.​ടി. ഷ​മീം ന​ന്ദി​യും പ​റ​ഞ്ഞു. ബ​ർ​വ വി​ല്ലേ​ജി​ൽ സം​ഘ​ടി​പ്പി​ച്ച സം​ഗ​മ​ത്തി​ന് വി.​കെ. നൗ​ഫ​ൽ, ബി​ലാ​ൽ ഹ​രി​പ്പാ​ട്, ഡോ. ​സ​ലി​ൽ ഹ​സ​ൻ, എ​ൻ.​പി. അ​ഷ്റ​ഫ്, റ​ഷീ​ദ് മ​മ്പാ​ട്, ഷു​ക്കൂ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:onamcelebrationCenter for Indian CommunityHabib Rahman Kizhisseri
News Summary - Human friendship is the content of celebration - Habib Rahman Kizhisseri
Next Story