മനുഷ്യാവകാശ ലംഘനം: യു.എസിന് കൂടുതൽ ഇടപെടാനാകുമെന്ന് ഖത്തർ
text_fieldsദോഹ: ഉപരോധ രാജ്യങ്ങളുടെ അവകാശലംഘനങ്ങള്‍ അവസാനിപ്പിക്കുന്നതിന് അമേരിക്കക്ക് കൂടുതല്‍ ശക്തമായ ഇടപെടല്‍ നടത്താനാകുമെന്ന് ഖത്തര്‍ ദേശീയ മനുഷ്യാവകാശ കമ്മിറ്റ ി(എന്‍എച്ച്ആര്‍സി) ചെയര്മാന് ഡോ. അലി ബിന്‍ സുമൈഖ് അല്‍മര്‍റി പറഞ്ഞു. യുഎസ് ഭരണകൂടം, സംഘ ടനകള്, പാര്‍ലമെൻറ് അംഗങ്ങൾ, അമേരിക്കന്‍ രാഷ്ട്രീയക്കാര്‍ എന്നിവര്‍ക്ക് കൂടുതല്‍ കാ ര്യക്ഷമമായ ഇടപെടല്‍ നടത്താനാകുമെന്ന് എന്‍എച്ച്ആര്‍സി ചൂണ്ടിക്കാട്ടി. ഖത്തരി^യുഎസ് സെൻറര്‍ വാഷിങ്ടണ്‍ ഡിസിയില്‍ സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്.
യുഎസിലെ ബുദ്ധിജീവികള്‍, നയതന്ത്രജ്ഞര്‍, ബൗദ്ധിക സ്ഥാപനങ്ങളിലെ ഗവേഷകര്‍, എഴുത്തുകാര്‍, മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പടെയുള്ളവര്‍ പങ്കെടുത്തു. ഖത്തറിലെ മനുഷ്യാവകാശങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളും 2017 ജൂണ്‍ അഞ്ചു മുതല്‍ നിലവിലുള്ള ഉപരോധത്തിെൻറ പ്രത്യാഘാതങ്ങളെക്കുറിച്ചും സെമിനാര്‍ ചര്‍ച്ച ചെയ്തു. രണ്ട് വര്‍ഷത്തിലേറെയായിട്ടും ഗള്‍ഫ് പ്രതിസന്ധി ഇപ്പോഴും നിലനില്‍ക്കുകയാണ്. ഉപരോധ രാജ്യങ്ങളുടെ മര്‍ക്കടമുഷ്ടിയാണ് ഇതിന് കാരണം. ഇരകളായവരുടെ ദുരിതം കൂടുതല്‍ വഷളാകുകയാണ്. ഉപരോധം മൂലമുള്ള നിയമലംഘനങ്ങളെ അപലപിച്ച സര്‍ക്കാരുകളുടെയും അന്താരാഷ്ട്ര സംഘടനകളുടെയും ആഹ്വാനത്തെ ഉപരോധരാജ്യങ്ങള്‍ അവഗണിക്കുകയാണെന്നും ഡോ.അല്‍മര്‍റി ചൂണ്ടിക്കാട്ടി. ഗള്‍ഫ് പ്രതിസന്ധി പരിഹരിക്കുന്നതില്‍ കൂടുതല്‍ കാര്യക്ഷമവും സ്വാധീനമുള്ളതുമായ പങ്ക് വഹിക്കാന്‍ യുഎസ് ഭരണകൂടത്തിന് കഴിയുമെന്നാണ് തങ്ങള്‍ വിശ്വസിക്കുന്നത്.
ഖത്തറിലെ പൗരന്മാര്ക്കും താമസക്കാര്‍ക്കുമെതിരായ അവകാശ ലംഘനങ്ങള്‍ അവസാനിപ്പിക്കാന്‍ സഖ്യരാജ്യങ്ങളായ ഉപരോധരാജ്യങ്ങള്ക്കുമേല് അമേരിക്കക്ക് സമ്മര്‍ദ്ദം ചെലുത്താനാകുമെന്നും ഡോ. അല്‍മര്‍റി ചൂണ്ടിക്കാട്ടി. മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കുന്നതില്‍ സുപ്രധാന പങ്ക് വഹിക്കാന്‍ കഴിയുന്നവരാണ് അമേരിക്കന്‍ ചിന്തകരും ഡിപ്ലോമാറ്റുകളും മാധ്യമപ്രവര്ത്തകരുമെന്നും അദ്ദേഹം പറഞ്ഞു. ഉപരോധത്തിെൻറ ആദ്യദിനം മുതല്‍ പൗരന്മാരില് നിന്നും താമസക്കാരില്‍നിന്നും ഉപരോധരാജ്യങ്ങളില്‍ നിന്നുള്ളവരില്നിന്നുപോലും പരാതികള്‍ ലഭിച്ചിട്ടുണ്ട്. ബന്ധപ്പെട്ട അതോറിറ്റികളുമായും ഉപരോധരാജ്യങ്ങളിലെ മനുഷ്യാവകാശ സംഘടനകളുമായും ഉള്‍പ്പടെ ആശയവിനിമയം നടത്തുന്നതിന് താല്പര്യപ്പെടുന്നുണ്ട്. അതിനായുള്ള ശ്രമങ്ങള്‍ നടത്തുകയും ചെയ്യുന്നു. നിയമലംഘനങ്ങള്‍ ആയിരക്കണക്കിന് കുടുംബങ്ങളെയാണ് ബാധിക്കുന്നത്. നിയമലംഘനങ്ങള്‍ അവസാനിപ്പിക്കുന്നതിനായി ശ്രമങ്ങള്‍ നടത്തിയെങ്കിലും പ്രയോജനമുണ്ടായില്ല. ഇതേത്തുടര്‍ന്നാണ് രാജ്യാന്തര സംഘടനകളിലേക്ക് പോകാന്‍ നിര്‍ബന്ധിതമായതെന്നും ഡോ.അല്‍മര്‍റി പറഞ്ഞു.
എന്എച്ച്ആര്സിയുടെ രൂപീകരണം, അതിെൻറ ചുമതലകള്‍, ഉത്തരവാദിത്വങ്ങള്‍, ഖത്തറില്‍ മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കുന്നതിലും വികസിപ്പിക്കുന്നതിലും നേരിട്ട പ്രധാനപ്പെട്ട വെല്ലുവിളികള്‍, ഉപരോധ പ്രതിസന്ധിയെത്തുടര്‍ന്നുള്ള പുതിയ വെല്ലുവിളികള്‍ എന്നിവയെക്കുറിച്ച് ഡോ. അല്‍മര്‍റി ആമുഖപ്രഭാഷണം നടത്തി. എന്‍എച്ച്ആര്‍സി സ്ഥാപിതമായത് മുതല്‍ എല്ലാ രാജ്യങ്ങളില്‍നിന്നുമുള്ള പ്രവാസി തൊഴിലാളികളുടെയും പരാതികള്‍ സ്വീകരിക്കാന്‍ താല്പര്യപ്പെടുന്നുണ്ട്. ഉന്നയിക്കപ്പെടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി ബന്ധപ്പെട്ട അതോറിറ്റികളുമായി സഹകരിച്ചുപ്രവര്‍ത്തിക്കുന്നുണ്ട്. ചില നിയമങ്ങള്‍ ഭേദഗതി ചെയ്യുന്നതിനായി ഖത്തരി സര്‍ക്കാരിന് നിരവധി ശുപാര്‍ശകള്‍ നല്‍കിയിട്ടുണ്ട്. കൂടാതെ തൊഴില്‍ നിയമങ്ങളുടെയും മനുഷ്യാവകാശങ്ങളുടെയും സംരക്ഷണത്തിന് അനുകൂലമായി പല നിയമനിര്‍മ്മാണങ്ങളും ഭേദഗതി ചെയ്തിട്ടുണ്ട്. സ്പോണ്‍സര്‍ഷിപ്പ് നിയമം നിര്‍ത്തലാക്കല്‍, ദോഹയില്‍ ഐഎല്‍ഒ ഓഫീസ് തുറക്കല്‍ തുടങ്ങിയവയെല്ലാം ഇതില്‍പ്പെട്ടതാണ്. മനുഷ്യാവകാശങ്ങളുടെ വികസനത്തിനും സംരക്ഷണത്തിനുമായി ഖത്തരി സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികളെയും പരിഷ്കരണങ്ങളെയും ഐഎല്‍ഒ പ്രശംസിച്ച കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. ഖത്തറിലെ പ്രവാസി തൊഴിലാളികള്‍ സമര്‍പ്പിച്ച പരാതികള്‍ കമ്മിറ്റി കൈകാര്യം ചെയ്യുന്നതതുമായി ബന്ധപ്പെട്ട ചോദ്യത്തോടാണ് അദ്ദേഹം ഇങ്ങനെ പ്രതികരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.