ചുഴലിക്കാറ്റ്: ഫിലിപ്പീൻസിന് ഖത്തറിെൻറ അടിയന്തര സഹായം
text_fieldsദോഹ: വാംകോ ചുഴലിക്കാറ്റ് ദുരിതം വിതച്ച ഫിലിപ്പീൻസിലേക്ക് ഖത്തർ അടിയന്തര സഹായം എത്തിച്ചു. അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ പ്രത്യേക നിർദേശത്തെ തുടർന്ന് ഖത്തർ ഡെവലപ്മെൻറ് ഫണ്ടുമായി (ക്യു.എഫ്.എഫ്.ഡി) സഹകരിച്ച് അമീരി വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് സഹായമെത്തിച്ചത്.
ടെൻറ് പോലെയുള്ള ക്യാമ്പിങ് സംവിധാനങ്ങൾ, ശുദ്ധജലം, സാനിറ്റേഷൻ സംവിധാനം, ഇലക്ട്രിക് ജനറേറ്ററുകൾ, റെസ്ക്യൂ ബോട്ടുകൾ എന്നിവക്ക് പുറമെ, 40 ടൺ ഭക്ഷ്യ-ഭക്ഷ്യേതര ഉൽപന്നങ്ങളും സഹായത്തിൽ ഉൾപ്പെടും. ഫിലിപ്പീൻസിലെ തങ്ങളുടെ സഹോദരങ്ങളുടെയും സുഹൃത്തുക്കളെയും സഹായിക്കുന്നതിെൻറ ഭാഗമായാണ് സഹായമെന്നും അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ പ്രത്യേക നിർദേശപ്രകാരമാണിതെന്നും ക്യു.എഫ്.എഫ്.ഡി ഡയറക്ടർ ജനറൽ ഖലീഫ ബിൻ ജാസിം അൽ കുവാരി പറഞ്ഞു.
വാംകോ ചുഴലിക്കാറ്റ് കാരണം ദുരിതത്തിലായ ഫിലിപ്പീൻസിലെ ദുരിതബാധിതരെ സഹായിക്കുന്നതിന് ഖത്തർ എന്നും മുന്നിട്ടിറങ്ങുമെന്നും അൽ കുവാരി വ്യക്തമാക്കി. അതേസമയം, ചുഴലിക്കാറ്റ് ദുരിതം വിതച്ച ഫിലിപ്പീൻസിലേക്ക് സഹായമെത്തിക്കുന്നതിന് ഖത്തർ ചാരിറ്റിയും ഖത്തർ റെഡ്ക്രസൻറും പ്രത്യേക സഹായ പദ്ധതി ഉടൻ നടപ്പാക്കും. ഫിലിപ്പീൻസിലെ റെഡ്േക്രാസ് സൊസൈറ്റിയുമായി സഹകരിച്ച് ദുരിതബാധിതർക്ക് അടിയന്തര സഹായമെത്തിക്കുകയാണ് ലക്ഷ്യമിടുന്നത്. ഭക്ഷ്യവസ്തുക്കളടങ്ങിയ ഫുഡ് ബാസ്കറ്റുകൾ വിതരണം ചെയ്ത് ദുരിതബാധിതരുടെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിലായിരിക്കും ഖത്തർ ചാരിറ്റി ശ്രദ്ധയൂന്നുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.