പ്ലാസ്റ്റിക് മലിനീകരണം തടയാൻ ഐ.എ.ഇ.എ പിന്തുണ
text_fieldsദോഹ: സമുദ്ര ആവാസവ്യവസ്ഥയിലെ പ്ലാസ്റ്റിക്കിനെ കണ്ടെത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ച് പരിസ്ഥിതി നിരീക്ഷണ പരിപാടികൾ വികസിപ്പിക്കുന്നതിന് പരിസ്ഥിതി കാലാവസ്ഥ വ്യതിയാന മന്ത്രാലയവും അന്താരാഷ്ട്ര ആണവോർജ ഏജൻസിയും പുതിയ പങ്കാളിത്തം പ്രഖ്യാപിച്ചു.
ഏഷ്യ, പസഫിക് മേഖലയിലെ സമുദ്ര പ്ലാസ്റ്റിക് മലിനീകരണം മനസ്സിലാക്കുന്നതിനും അതിനെ ചെറുക്കുന്നതിനും വേണ്ടിയുള്ള ആർ.എ.എസ് 7038 എന്ന മേഖല പദ്ധതിക്ക് കീഴിലാണ് മന്ത്രാലയവും ആണവോർജ ഏജൻസിയും തമ്മിലുള്ള സഹകരണം ആരംഭിച്ചിരിക്കുന്നത്.
സമുദ്ര പരിസ്ഥിതിയെ വിലയിരുത്തുന്നതിനും ജലത്തിലെ പ്ലാസ്റ്റിക് മലിനീകരണം കണ്ടെത്തുന്നതിനും അതിനെ പ്രതിരോധിക്കാനും ഇതിലൂടെ ലക്ഷ്യമിടുന്നു. ഇതുപ്രകാരം കടലിൽനിന്നും, മണ്ണിൽനിന്നുമുള്ള സാമ്പ്ൾ എടുക്കുന്നതിനും പരിശോധിക്കുന്നതിനുമുള്ള ഏറ്റവും പുതിയ സാങ്കേതികവിദ്യകളും പ്രോട്ടോകോളും ജീവനക്കാർക്ക് പരിചയപ്പെടുത്തുന്നതിനായി രൂപകൽപന ചെയ്ത അന്താരാഷ്ട്ര പരിശീലന കോഴ്സുകളിൽ മന്ത്രാലയം പങ്കെടുക്കും.
മൈക്രോ പ്ലാസ്റ്റിക് മോണിറ്ററിങ് പ്രോഗ്രാമിന്റെ പ്രാരംഭ ഘട്ടത്തിലേക്ക് പുതിയ ഉപകരണങ്ങളും മന്ത്രാലയം ഇതിനകം ഏറ്റെടുത്തിട്ടുണ്ട്.ഇതിലൂടെ ഖത്തറിലെയും ചുറ്റുമുള്ള പ്രദേശങ്ങളിലെയും പരിസ്ഥിതി സംരക്ഷണവും സുസ്ഥിരതയും പ്രോത്സാഹിപ്പിക്കാനും മന്ത്രാലയം ലക്ഷ്യമിടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.