ഇബ്രാഹിം അബൂബക്കറിെൻറ നിര്യാണത്തിൽ അനുശോചിച്ചു
text_fieldsഉമ്മുൽ ഖുവൈൻ: മുൻ പ്രവാസിയും തൃശൂർ പെരിഞ്ഞനം സ്വദേശിയുമായ ഇബ്രാഹിം അബൂബക്കറിെൻറ നിര്യാണത്തിൽ ഉമ്മുൽ ഖുവൈൻ ഇന്ത്യൻ അസോസിയേഷൻ അനുശോചിച്ചു. മൂന്ന് പതിറ്റാണ്ടിലധികം ഉമ്മുൽ ഖുവൈനിൽ വ്യാപാരിയായിരുന്നു.
കുറച്ചു നാളുകളായി രോഗബാധിതനായി ചികിത്സയിലായിരുന്നെങ്കിലും ഇപ്പോൾ കോവിഡ് ബാധയെ തുടർന്നാണ് മരണം. മാസങ്ങൾക്കു മുമ്പാണ് നാട്ടിലേക്ക് പോയത്. ഉമ്മുൽ ഖുവൈൻ ബസാറിലെ സദഫ് അൽ മദീന സമൂസ ഷോപ്, അലൂമിനിയം ഫാബ്രിക്കേഷൻ കമ്പനി തുടങ്ങിയവയുടെ ഉടമ ആയിരുന്നു. ഇന്ത്യൻ അസോസിയേഷൻ സീനിയർ മെംബറായിരുന്നു.
അനുശോചന യോഗത്തിൽ അസോസിയേഷൻ പ്രസിഡൻറ് സജാദ് നാട്ടിക അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി മുഹമ്മദ് മഹ്യിദ്ദീൻ, ട്രഷറർ രാജേഷ്, ഷാനൂജ്, വിദ്യാധരൻ, ഷിനു, റാഷിദ് പൊന്നാണ്ടി, ബീമാപള്ളി സുലൈമാൻ, പി.കെ. മൊയ്ദീൻ, ബാസിം ബഷിർ, മുൻ പ്രസിഡൻറുമാരായ സി.എം. ബഷിർ, നിക്സൺ ബേബി, അബ്ദുൽ വഹാബ് പൊയക്കര എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.