Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഐ.​സി.​ബി.​എ​ഫ്​...

ഐ.​സി.​ബി.​എ​ഫ്​ പ്ര​വാ​സി ഇ​ൻ​ഷു​റ​ൻ​സ്​ പ​ദ്ധ​തി: ഇ​നി െഎ.​സി.​സി​യി​ലും സ​ഹാ​യ​കേ​ന്ദ്രം

text_fields
bookmark_border
ഐ.​സി.​ബി.​എ​ഫ്​ പ്ര​വാ​സി ഇ​ൻ​ഷു​റ​ൻ​സ്​ പ​ദ്ധ​തി: ഇ​നി െഎ.​സി.​സി​യി​ലും സ​ഹാ​യ​കേ​ന്ദ്രം
cancel
camera_alt

ഇന്ത്യൻ കൾചറൽ സെൻറർ

ദോഹ: ഇന്ത്യൻ എംബസിയുടെ അനുബന്ധ സംഘടനയായ ഇന്ത്യൻ കമ്യൂണിറ്റി ബെനവലൻറ്​ ഫോറത്തിെൻറ (ഐ.സി.ബി.എഫ്​) ലൈഫ് ഇന്‍ഷുറന്‍സ് പദ്ധതിയിൽ അംഗങ്ങളായി ചേരുന്നവർക്ക്​ സഹായം നൽകാൻ ഇന്ത്യൻ കൾചറൽ സെൻററിൽ (ഐ.സി.സി) പുതിയ ഹെല്‍പ് ​െഡസ്ക് തുടങ്ങുന്നു. വ്യാഴാഴ്​ച മുതലാണ്​ പുതിയ സേവനം ലഭ്യമാവുക.ബുധനാഴ്ച വൈകീട്ട് ഏഴിന് ഇന്ത്യന്‍ അംബാസഡര്‍ ഡോ. ദീപക് മിത്തല്‍ ഓണ്‍ലൈനിലൂടെ ഹെൽപ്​ഡെസ്​ക്​ ഉദ്ഘാടനം ചെയ്യും. പ്രവാസി ഇന്ത്യക്കാർക്ക്​ ഏറെ പ്രയാജനകരമാണ്​ ഐ.സി.ബി.എഫിെൻറ ഇൻഷുറൻസ്​ പദ്ധതി.കോവിഡുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളു​െട പശ്ചാത്തലത്തിൽ താൽക്കാലികമായി നിർത്തിവെച്ചിരുന്ന ഇൻഷുറൻസ് പദ്ധതി കഴിഞ്ഞയാഴ്​ചയാണ്​ പുനരാംരംഭിച്ചത്​.

ഐ.സി.ബി.എഫിെൻറ ഓഫിസ്​ തു​മാ​മ റോ​ഡി​ല്‍ തൈ​സീ​ര്‍ പെ​ട്രോ​ള്‍ സ്​റ്റേ​ഷ​ന് പി​ന്നിലെ ഇ​ൻറ​ഗ്രേ​റ്റ​ഡ് ഇ​ന്ത്യ​ന്‍ ക​മ്യൂ​ണി​റ്റി സെ​ൻറ​റിലാണ് (െഎ.​െഎ.സി.സി)​ പ്രവർത്തിക്കുന്നത്​. പ്രവാസി ഇന്ത്യക്കാർക്കായി ദമാൻ ഇസ്​ലാമിക്​ ഇൻഷുറൻസ്​ കമ്പനിയുമായി സഹകരിച്ചാണ്​ ഇൻഷുറൻസ്​ പദ്ധതി നടത്തുന്നത്​. 125 റിയാലാണ് രണ്ട്​ വർഷത്തേക്കുള്ള പോളിസി തുക. പദ്ധതിയിൽ ചേരുന്ന പ്രവാസിയുടെ ഏത്​ കാരണത്താലുമുള്ള മരണം, പൂർണമായ ശാരീരികവൈകല്യം എന്നിവക്ക്​ 100,000 റിയാലാണ്​ കുടുംബത്തിന്​ ലഭിക്കുക. ഭാഗികമായ അംഗവൈകല്യത്തിന്​ ​െമഡിക്കൽ ബോർഡ്​ നിശ്ചയിക്കുന്ന വൈകല്യ ശതമാനം അനുസരിച്ചും തുക നൽകും.

ഖത്തർ ഐ.ഡിയുള്ള 18നും 65 വയസ്സിനും ഇടയിലുള്ള ഏത്​ ഇന്ത്യക്കാരനും പദ്ധതിയിൽ ചേരാം. ഏത്​ രാജ്യത്തു​െവച്ചാണ്​ മരണമെങ്കിലും പോളിസി തുക ലഭിക്കും. അതത്​ രാജ്യത്തുള്ള അധികൃതരോ സ്​ഥാപനങ്ങളോ നൽകുന്ന മരണ സർട്ടിഫിക്കറ്റാണ്​ ഇതിനായി ഹാജരാക്കേണ്ടത്​. അപകടം പോലുള്ള സംഭവങ്ങളിലും ഭാഗിക ​ൈവകല്യമുണ്ടാകുന്ന സംഭവങ്ങളിലും ഇങ്ങനെയാണ്​ ചെയ്യേണ്ടത്​. മാർച്ച്​ വരെ 5612 പേർ പദ്ധതിയിൽ അംഗങ്ങളായിട്ടുണ്ട്​. 77867794 എന്ന ഹെൽപ്​ലൈൻ നമ്പറിൽ വിവരങ്ങൾ ലഭ്യമാണ്​. 55745265, 77981614 എന്നീ നമ്പറുകളിലും ബന്ധപ്പെടാം. പദ്ധതിയുടെ ഉദ്​ഘാടനം കഴിഞ്ഞ ഡിസംബർ 24ന്​ മുൻ ഇന്ത്യൻ അംബാസഡർ പി. കുമരനാണ്​ നിർവഹിച്ചിരുന്നത്​.2020 ജനുവരിയിലാണ്​ പദ്ധതി ആരംഭിച്ചത്​. ഇതുവരെ എട്ടുപേരുടെ കുടുംബങ്ങൾക്ക് ആനുകൂല്യം ലഭ്യമായിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ICCICBAF Immigrant Insurance Scheme
Next Story