സാമൂഹിക പ്രവർത്തകർക്ക് ആദരവുമായി ഐ.സി.ബി.എഫ് ദിനാഘോഷം
text_fieldsദോഹ: ഖത്തർ ഇന്ത്യൻ എംബസി അനുബന്ധ സംഘടനയായ ഇന്ത്യൻ കമ്യൂണിറ്റി ബെനവലന്റ് ഫോറം (ഐ.സി.ബി.എഫ്) ദിനാഘോഷത്തോടനുബന്ധിച്ച് വിവിധ മേഖലകളിൽ സേവനം കാഴ്ചവെച്ചവരെ ആദരിച്ചു.
വക്റയിലെ ഡൽഹി പബ്ലിക് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ അംബാസഡർ വിപുൽ മുഖ്യാതിഥി ആയിരുന്നു. ഖത്തറിലെ പ്രവാസി ഇന്ത്യക്കാരുടെ പ്രശ്നങ്ങളിൽ ഐ.സി.ബി.എഫ് നടത്തുന്ന സജീവ ഇടപെടലുകളെയും, ഇന്ത്യൻ എംബസിയുമായി ചേർന്നുള്ള പ്രവർത്തനങ്ങളെയും അദ്ദേഹം പ്രത്യേകം പരാമർശിച്ചു. 40 വാർഷികാഘോഷങ്ങളുടെ ഭാഗമായി ഒരു വർഷക്കാലമായി, സമൂഹത്തിലെ വിവിധ വിഭാഗത്തിൽപ്പെട്ടവർക്കായി ഐ.സി.ബി.എഫ് നടത്തുന്ന വൈവിധ്യമാർന്ന പരിപാടികളെ അദ്ദേഹം അഭിനന്ദിച്ചു. പ്രസിഡന്റ് ഷാനവാസ് ബാവ അധ്യക്ഷത വഹിച്ചു.
ഇന്ത്യൻ സമൂഹത്തിൽ നടത്തിവരുന്ന പ്രതിബദ്ധതയാർന്ന സാമൂഹിക പ്രവർത്തനങ്ങൾക്കുള്ള 2023-24 വർഷത്തെ എം. കാഞ്ചാണി അവാർഡ്, മുൻ ഐ.സി.സി- ഐ.സി.ബി.എഫ് പ്രസിഡന്റ് പി.എൻ. ബാബുരാജനും, എ.ബി.എൻ കോർപറേഷൻ ചെയർമാൻ ജെ.കെ. മേനോനും സമ്മാനിച്ചു.
ഇന്ത്യൻ എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ സന്ദീപ് കുമാർ, ഫസ്റ്റ് സെക്രട്ടറിയും ഐ.സി.ബി.എഫ് കോഓഡിനേറ്റിങ് ഓഫിസറുമായ ഈഷ് സിംഗാൾ, ഖത്തർ തൊഴിൽ മന്ത്രാലയ പ്രതിനിധി ഖാലിദ് അബ്ദുൽ റഹ്മാൻ ഫക്രു, ഐ.സി.ബി.എഫ് ഉപദേശക സമിതി ചെയർമാൻ എസ്.എ.എം. ബഷീർ, ഐ.എസ്.സി പ്രസിഡന്റ് ഇ.പി. അബ്ദുൽ റഹ്മാൻ, ഐ.ബി.പി.സി പ്രസിഡന്റ് താഹ മുഹമ്മദ്, ഐ.സി.സി വൈസ് പ്രസിഡന്റ് സുബ്രമണ്യ ഹെബ്ബഗേലു, ഹരീഷ് കാഞ്ചാണി തുടങ്ങിയവരും സന്നിഹിതരായിരുന്നു. ഐ.സി.ബി.എഫ് ജനറൽ സെക്രട്ടറി വർക്കി ബോബൻ സ്വാഗതവും വൈസ് പ്രസിഡന്റ് ദീപക് ഷെട്ടി നന്ദിയും പറഞ്ഞു.
മികച്ച സാമൂഹിക പ്രവർത്തനത്തിനുള്ള കെ.പി. അബ്ദുൽ ഹമീദ് സ്മാരക അവാർഡിന് ജോപ്പച്ചൻ തെക്കെക്കൂറ്റ്, ബിസിനസ് രംഗത്തെ സാമൂഹിക പ്രതിബദ്ധതക്കുള്ള സി.കെ. മേനോൻ സ്മാരക അവാർഡിന് റിയാദ മെഡിക്കൽ സെന്റർ മാനേജിങ് ഡയറക്ടർ ജംഷീർ ഹംസ, ഐ.സി.ബി.എഫ് ഹ്യുമാനിറ്റേറിയൻ അവാർഡിന് അൽ മുഫ്ത കോൺട്രാക്ടിങ് ജനറൽ മാനേജർ വി.എസ്. മന്നങ്കി, പ്രത്യേക അവാർഡിന് ഖത്തർ തൊഴിൽ മന്ത്രാലയത്തിലെ ഖാലിദ് അബ്ദുൽ റഹ്മാൻ ഫക്രു എന്നിവർ അർഹരായി.
വിവിധ രംഗത്തെ സംഭാവനകൾ പരിഗണിച്ച് മണിഭാരതി, രമേശ് സുരാന, സന്തോഷ് കുമാർ പിള്ളൈ, സുനിത ചതുർവേദി, മേഹുൽ പട്ടേൽ, ജാഫർ തയ്യിൽ, വിശ്വനാഥൻ കടമ്പോട്ട്, വാർസിൽ വിക്ടർ മണ്ഡ, നിവേദിത കേത്കർ, ഫൈസൽ ഹുദവി, പ്രദീപ് പിള്ളൈ, യെല്ലയ്യ തല്ലപ്പള്ളി, റഷാദ് പള്ളിക്കണ്ടി, നൗഫൽ മേനടംവളപ്പിൽ തുടങ്ങിയവർക്കും അവാർഡുകൾ സമ്മാനിച്ചു.
ഐ.സി.ബി.എഫ് സെക്രട്ടറി ടി.കെ. മുഹമ്മദ് കുഞ്ഞി, മാനേജിങ് കമ്മിറ്റി അംഗങ്ങളായ സെറീന അഹദ്, നീലാംബരി സുശാന്ത്, ശങ്കർ ഗൗഡ്, സമീർ അഹമ്മദ്, കുൽവീന്ദർ സിങ്, അബ്ദുൽ റൗഫ് കൊണ്ടോട്ടി, ഉപദേശക സമിതി അംഗങ്ങളായ ജോൺസൺ ആന്റണി, അരുൺ കുമാർ, ടി. രാമശെൽവം തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
വിവിധ സംഘടനകൾ അവതരിപ്പിച്ച വൈവിധ്യമാർന്ന കലാപരിപാടികൾ ചടങ്ങിന് മാറ്റുകൂട്ടി. മയക്കുമരുന്ന് കടത്തിന്റെ ചതികളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്ന ലഘുനാടകം ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റി.
ഐ.സി.സി ജനറൽ സെക്രട്ടറി മോഹൻ കുമാർ, സെക്രട്ടറി എബ്രഹാം ജോസഫ്, അംഗങ്ങളായ നന്ദിനി അബ്ബഗൗണി, സജീവ് സത്യശീലൻ, സത്യനാരായണ മാലിറെഡ്ഡി, ഐ.എസ്.സി ജനറൽ സെക്രട്ടറി നിഹാദ് അലി, ഐ.സി.ബി.എഫ് മുൻ പ്രസിഡന്റ് എൻ.വി. കാദർ, ഐ.സി.സി മുൻ പ്രസിഡന്റ് മിലൻ അരുൺ, ഐ.ബി.പി.സി മുൻ പ്രസിഡന്റ് അസിം അബ്ബാസ്, കൂടാതെ വിവിധ സംഘടനാ ഭാരവാഹികളും കമ്യൂണിറ്റി നേതാക്കളും അംഗങ്ങളും വിവിധ ലേബർ ക്യാമ്പുകളിൽ നിന്നുള്ള തൊഴിലാളികളും പരിപാടികളിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.