Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_right...

ഐ.​സി.​ബി.​എ​ഫ്-​ഹാ​ജി​ക്ക ഉ​പ​ന്യാ​സ മ​ത്സ​ര പു​ര​സ്കാ​ര​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു

text_fields
bookmark_border
ഹാ​ജി​ക്ക​യു​ടെ കു​ടും​ബ​ത്തി​നു​ള്ള ഉ​പ​ഹാ​രം കൈ​മാ​റു​ന്നു
cancel
camera_alt

ഹാ​ജി​ക്ക​യു​ടെ കു​ടും​ബ​ത്തി​നു​ള്ള ഉ​പ​ഹാ​രം കൈ​മാ​റു​ന്നു

ദോ​ഹ: ഇ​ന്ത്യ​ൻ എം​ബ​സി അ​നു​ബ​ന്ധ സം​ഘ​ട​ന​യാ​യ ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി ബെ​ന​വ​ല​ന്റ് ഫോ​റം (ഐ.​സി.​ബി.​എ​ഫ്) ഖ​ത്ത​റി​ലെ ഇ​ന്ത്യ​ൻ സ്കൂ​ളു​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച ഹാ​ജി​ക്ക സ്മാ​ര​ക ഉ​പ​ന്യാ​സ മ​ത്സ​ര​ത്തി​ലെ വി​ജ​യി​ക​ൾ​ക്കു​ള്ള പു​ര​സ്കാ​ര​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. ഐ.​സി.​ബി.​എ​ഫ് കാ​ഞ്ചാ​ണി ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഇ​ന്ത്യ​ൻ എം​ബ​സി ഫ​സ്റ്റ് സെ​ക്ര​ട്ട​റി​യും ഐ.​സി.​ബി.​എ​ഫ് കോ​ഓ​ഡി​നേ​റ്റി​ങ് ഓ​ഫി​സ​റു​മാ​യ ഡോ. ​വൈ​ഭ​വ് ത​ണ്ടാ​ലെ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. ഐ.​സി.​ബി.​എ​ഫ് പ്ര​സി​ഡ​ന്റ് ഷാ​ന​വാ​സ് ബാ​വ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഉ​പ​ദേ​ശ​ക സ​മി​തി ചെ​യ​ർ​മാ​ൻ എ​സ്.​എ.​എം. ബ​ഷീ​ർ, ഹാ​ജി​ക്ക​യു​ടെ മ​ക​ൻ ഷ​ഹീ​ൻ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു. ച​ട​ങ്ങി​ൽ ഐ.​സി.​ബി.​എ​ഫ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി വ​ർ​ക്കി ബോ​ബ​ൻ സ്വാ​ഗ​ത​വും യൂ​ത്ത് വെ​ൽ​​​​​ഫെ​യ​ർ ക​ൺ​വീ​ന​ർ സ​മീ​ർ അ​ഹ​മ്മ​ദ് ന​ന്ദി​യും പ​റ​ഞ്ഞു. 40 വ​ർ​ഷ​ക്കാ​ല​ത്തോ​ളം ഖ​ത്ത​റി​ലെ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​രം​ഗ​ത്ത് സ​ജീ​വ സാ​ന്നി​ധ്യ​മാ​യി​രു​ന്ന ഹാ​ജി​ക്ക​യു​ടെ സ്മ​ര​ണ നി​ല​നി​ർ​ത്തു​ന്ന​തി​നും വി​ദ്യാ​ർ​ഥി​ക​ളി​ൽ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ചും പ​രോ​പ​കാ​ര പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ചും അ​വ​ബോ​ധം സൃ​ഷ്ടി​ക്കു​ന്ന​തി​നും ല​ക്ഷ്യ​മി​ട്ടു​കൊ​ണ്ടാ​ണ് എ​ല്ലാ വ​ർ​ഷ​വും ഹാ​ജി​ക്ക ഉ​പ​ന്യാ​സ മ​ത്സ​രം ന​ട​ത്തി​വ​രു​ന്ന​ത്. ന​വം​ബ​റി​ൽ ഭ​വ​ൻ​സ് പ​ബ്ലി​ക് സ്കൂ​ളി​ൽ ന​ട​ത്തി​യ മ​ത്സ​ര​ത്തി​ൽ വി​വി​ധ ഇ​ന്ത്യ​ൻ സ്കൂ​ളു​ക​ളി​ൽ​നി​ന്നും സീ​നി​യ​ർ-​ജൂ​നി​യ​ർ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി ഏ​താ​ണ്ട് 230ഓ​ളം വി​ദ്യാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ത്തി​രു​ന്നു. സീ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ ശാ​ന്തി​നി​കേ​ത​ൻ ഇ​ന്ത്യ​ൻ സ്‌​കൂ​ളി​ലെ ഐ​ഷ മ​നാ​ൽ ഒ​ന്നാം സ്ഥാ​ന​വും എം.​ഇ.​എ​സ് ഇ​ന്ത്യ​ൻ സ്‌​കൂ​ളി​ലെ സൗ​പ​ർ​ണി​ക രാ​ജ്കു​മാ​ർ ര​ണ്ടാം​സ്ഥാ​ന​വും, ഡി.​പി.​എ​സ്-​മോ​ഡേ​ൺ ഇ​ന്ത്യ​ൻ സ്‌​കൂ​ളി​ലെ അ​ൻ​വി​ത ശേ​ഖ​ർ മൂ​ന്നാം​സ്ഥാ​ന​വും നേ​ടി. നോ​ബി​ൾ ഇ​ന്റ​ർ​നാ​ഷ​ന​ൽ സ്‌​കൂ​ളി​ലെ മ​രി​യ അ​ജ​യ് ചെ​മ്മ​ല, ഡി.​പി.​എ​സ് മോ​ഡേ​ൺ ഇ​ന്ത്യ​ൻ സ്കൂ​ളി​ലെ ഷ​മി​ത ആ​ന​ന്ദ് എ​ന്നി​വ​ർ പ്രോ​ത്സാ​ഹ​ന സ​മ്മാ​ന​ത്തി​നും അ​ർ​ഹ​രാ​യി. ജൂ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ ഡി.​പി.​എ​സ് മോ​ഡേ​ൺ ഇ​ന്ത്യ​ൻ സ്കൂ​ളി​ലെ പ്ര​ണ​വി ത​മി​ഴ​ര​ശ​ൻ ​​ഒ​ന്നാം​സ്ഥാ​ന​വും ഐ​ഡി​യ​ൽ ഇ​ന്ത്യ​ൻ സ്കൂ​ളി​ലെ അ​ദി​ദേ​വ് സ​ജി​ത്ത് ര​ണ്ടാം​സ്ഥാ​ന​വും എം.​ഇ.​എ​സ് ഇ​ന്ത്യ​ൻ സ്കൂ​ളി​ലെ റി​ഹാ​ബ് ഷ​മീ​ർ മൂ​ന്നാം​സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി. ഭ​വ​ൻ​സ് പ​ബ്ലി​ക് സ്‌​കൂ​ളി​ലെ എ.​എം. രാ​ഘ​വ്, ഐ​ഡി​യ​ൽ ഇ​ന്ത്യ​ൻ സ്‌​കൂ​ളി​ലെ ആ​ദ​ർ​ശ് അ​നി​ൽ എ​ന്നി​വ​ർ പ്രോ​ത്സാ​ഹ​ന സ​മ്മാ​ന​ത്തി​നും അ​ർ​ഹ​രാ​യി.

ച​ട​ങ്ങി​ൽ ഹാ​ജി​ക്ക​യു​ടെ കു​ടും​ബാം​ഗ​ങ്ങ​ളെ ആ​ദ​രി​ച്ചു. ഭ​വ​ൻ​സ് പ​ബ്ലി​ക് സ്കൂ​ളി​നു​ള്ള ഉ​പ​ഹാ​രം ഡ​യ​റ​ക്ട​ർ അ​ഞ്ജ​ന മേ​നോ​ൻ ഏ​റ്റു​വാ​ങ്ങി. പ​ങ്കെ​ടു​ത്ത എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും, മ​ത്സ​രം നി​യ​ന്ത്രി​ക്കു​ക​യും മൂ​ല്യ​നി​ർ​ണ​യം ന​ട​ത്തു​ക​യും ചെ​യ്ത അ​ധ്യാ​പ​ക​ർ​ക്കും, ക​മ്യൂ​ണി​റ്റി വ​ള​ന്റി​യേ​ഴ്സി​നും സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും മെ​മ​ന്റോ​ക​ളും കൈ​മാ​റി.ഐ.​സി.​ബി.​എ​ഫ് ഉ​പ​ദേ​ശ​ക സ​മി​തി അം​ഗം ടി. ​രാ​മ​ശെ​ൽ​വം, ഐ.​എ​സ്.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി നി​ഹാ​ദ് അ​ലി, സെ​ക്ര​ട്ട​റി പ്ര​ദീ​പ് പി​ള്ള, വി​വി​ധ ക​മ്യൂ​ണി​റ്റി നേ​താ​ക്ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

ഐ.​സി.​ബി.​എ​ഫ് വൈ​സ് പ്ര​സി​ഡ​ന്റ് ദീ​പ​ക് ഷെ​ട്ടി, ട്ര​ഷ​റ​ർ കു​ൽ​ദീ​പ് കൗ​ർ, സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് കു​ഞ്ഞി, മാ​നേ​ജി​ങ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ സ​റീ​ന അ​ഹ​ദ്, അ​ബ്ദു​ൽ റ​ഊ​ഫ് കൊ​ണ്ടോ​ട്ടി, ശ​ങ്ക​ർ ഗൗ​ഡ് തു​ട​ങ്ങി​യ​വ​ർ പ​രി​പാ​ടി​ക​ൾ ഏ​കോ​പി​പ്പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:essay competitionICBF qatarqatar newsprize distribution
News Summary - ICBF-Hajika Essay competition Prize Distribution
Next Story