ലിേൻറാ തോമസിന് ഐ.സി.ബി.എഫ് ആദരം
text_fieldsദോഹ: ജോലി തേടി ഖത്തറിലെത്തുന്ന പ്രവാസികൾക്ക് സൗജന്യ യാത്ര വാഗ്ദാനം ചെയ്ത് ശ്രദ്ധേയനായ ആലുവ മലയാറ്റൂർ സ്വദേശി ലിേൻറാ തോമസിനെ ഇന്ത്യൻ കമ്യൂണിറ്റി ബെനവലൻറ് ഫോറം (ഐ.സി.ബി.എഫ്) ആദരിച്ചു. ഐ.സി.ബി.എഫ് ഓണററി അംഗത്വ സർട്ടിഫിക്കറ്റും ഫലകവും പ്രസിഡൻറ് സിയാദ് ഉസ്മാൻ കൈമാറി.
13 വർഷത്തോളമായി ഖത്തറിൽ ജോലി ചെയ്യുന്ന ലിേൻറാ തോമസ്, 'ഖത്തർ മലയാളീസ്' എന്ന ഫേസ്ബുക്ക് പേജിലായിരുന്നു തെൻറ സഹായസന്നദ്ധത പങ്കുവെച്ചത്. ജോലിതേടിയെത്തുന്ന പുതിയ പ്രവാസികൾ അഭിമുഖത്തിനും മറ്റുമായി യാത്രചെയ്യാൻ പ്രയാസപ്പെടുകയാണെങ്കിൽ തന്നെ വിളിക്കാമെന്നായിരുന്നു ഫോൺ നമ്പർ സഹിതം ലിേൻറാ അറിയിച്ചത്. മലയാളി യുവാവിെൻറ സഹായസന്നദ്ധത ഏറെ പ്രശംസിക്കപ്പെടുകയും 'ഗൾഫ് മാധ്യമം' ഉൾപ്പെടെയുള്ള പത്രങ്ങൾ റിപ്പോർട്ട് ചെയ്യുകയും ചെയ്തു. ഇന്ത്യൻ എംബസിയും ലിേൻറായെ അഭിനന്ദിച്ചിരുന്നു. ഇന്ത്യൻ സമൂഹങ്ങൾക്കിടയിലെ പരസ്പര സഹകരണവും സ്നേഹവുമാണ് ഐ.സി.ബി.എഫിെൻറ ലക്ഷ്യമെന്ന് ചടങ്ങിൽ പ്രസിഡൻറ് സിയാദ് ഉസ്മാൻ പറഞ്ഞു. മറ്റു ഭാരവാഹികളും ചടങ്ങിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.