ഐ.സി.ബി.എഫ്: പുതിയ കമ്മിറ്റി സ്ഥാനമേറ്റു
text_fieldsഐ.സി.ബി.എഫ് പുതിയ മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങൾ
ദോഹ: ഇന്ത്യൻ എംബസി അപെക്സ് ബോഡിയായ ഇന്ത്യൻ കമ്യൂണിറ്റി ബെനവലന്റ് ഫോറം (ഐ.സി.ബി.എഫ്) പുതിയ മാനേജ്മെന്റ് കമ്മിറ്റി ചുമതലയേറ്റു. ഐ.സി.സി. അശോക ഹാളിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറിയും ഐ.സി.ബി.എഫ് കോഓഡിനേറ്റിങ് ഓഫിസറുമായ ഈഷ് സിംഗാൾ മുഖ്യാതിഥിയായി. ഐ.സി.സി പ്രസിഡന്റ് എ.പി. മണികണ്ഠൻ, ഐ.എസ്.സി പ്രസിഡന്റ് ഇ.പി. അബ്ദുൽ റഹ്മാൻ, ഐ.ബി.പി.സി പ്രസിഡന്റ് താഹ മുഹമ്മദ്, ഐ.സി.ബി.എഫ് മുൻ ഭാരവാഹികളായ സിയാദ് ഉസ്മാൻ, ഡേവിസ് എടക്കളത്തൂർ, എൻ.വി. ഖാദർ, ഡേവിഡ് ജോൺ, ഐ.എസ്.സി അഡ്വൈസറി ചെയർമാൻ ഡോ.അബ്ദുൽ സമദ്, അപെക്സ് ബോഡി മാനേജ്മെന്റ് കമ്മിറ്റി ഉപദേശക സമിതി അംഗങ്ങൾ, മുതിർന്ന കമ്യൂണിറ്റി നേതാക്കൾ എന്നിവർ സംബന്ധിച്ചു.
സ്ഥാനമൊഴിഞ്ഞ സമിതിയുടെ ജനറൽ സെക്രട്ടറി വർക്കി ബോബൻ സ്വാഗതം പറഞ്ഞു. പ്രസിഡന്റ് ഷാനവാസ് ബാവ ആമുഖഭാഷണം നടത്തി. മുൻ ഉപദേശക സമിതി അംഗങ്ങളെ മുഖ്യാതിഥി ആദരിച്ചു. സ്ഥാനമൊഴിഞ്ഞ ചെയർമാൻ എസ്.എ.എം. ബഷീർ മറുപടി പ്രസംഗം നടത്തി. പുതിയ കമ്മിറ്റിയുടെ ഉപദേശക സമിതി ചെയർമാൻ കെ.എസ്. പ്രസാദ്, അംഗങ്ങളായ നീലാംബരി എസ്, സദീഷ് വിളവിൽ, ജാവേദ് അഹമ്മദ്, സറീന അഹദ് എന്നിവരെ ഈഷ് സിംഗാൾ സ്വീകരിച്ചു.
പുതുതായി മാനേജ്മെന്റ് കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് ഷാനവാസ് ബാവ, വൈസ് പ്രസിഡന്റ് റഷീദ് അഹമ്മദ്, സെക്രട്ടറി ജാഫർ തയ്യിൽ, നിർമല ഗുരു (ഹെഡ് ഓഫ് ഫിനാൻസ്), ഖാജാ നിസാമുദ്ദീൻ (ലീഗൽ സെൽ), ശങ്കർ ഗൗഡ് ( ലേബർ ആൻഡ് ഫിഷർമൻ വെൽഫെയർ), അമർ വീർ സിംഗ് (കോൺസുലാർ സർവീസ്), മണി ഭാരതി (കമ്യൂണിറ്റി വെൽഫയർ ആൻഡ് ഇൻഷുറൻസ് സ്കീം), മിനി സിബി (ആശ്രയ, മെഡിക്കൽ ക്യാമ്പ്), ഇർഫാൻ അൻസാരി (റീപാട്രിയേഷൻ, യൂത്ത് വെൽഫെയർ) എന്നിവരെ മുഖ്യാതിഥി സ്വീകരിച്ചു. സെക്രട്ടറി ദീപക് ഷെട്ടി ചടങ്ങിൽ നന്ദി പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.