ഐ.സി.സി; പുതിയ കമ്മിറ്റി സ്ഥാനമേറ്റു
text_fieldsദോഹ: പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ എംബസി അനുബന്ധ സംഘടനയായ ഇന്ത്യൻ കൾച്ചറൽ സെന്റർ ഭാരവാഹികൾ ചുമതലയേറ്റു. ബുധനാഴ്ച വൈകീട്ട് ഐ.സി.സി അശോക ഹാളിൽ നിറഞ്ഞ സദസ്സിനെ സാക്ഷിയാക്കിയായിരുന്നു എ.പി മണികണ്ഠൻ പ്രസിഡന്റായി പുതിയ ഭരണ സമിതി സ്ഥാനമേറ്റത്. മാനേജിങ് കമ്മിറ്റി അംഗങ്ങളായ എബ്രഹാം ജോസഫ്, അഡ്വ. എം ജാഫർഖാൻ, മോഹൻകുമാർ ദുരൈസാമി, സുമ മഹേഷ്, സജീവ് സത്യശീലൻ, സുബ്രഹ്മണ്യ ഹെബ്ബഗേലു, മല്ലിറെഡ്ഡി വി.എസ്, അർഷാദ് അലി, ഗാർഗിബെൻ വൈദ്യ, ശാന്തനു ദേശ്പാണ്ഡെ.
എംബസി ഫസ്റ്റ് സെക്രട്ടറി സേവ്യർ ധനരാജിന്റെ സാന്നിധ്യത്തിലായിരുന്നു കാലാവധി പൂർത്തിയാക്കിയ കമ്മിറ്റി പുതിയ കമ്മിറ്റിക്ക് രേഖകൾ കൈമാറിയത്. പി.എൻ. ബാബുരാജനിൽനിന്നും രേഖകൾ എ.പി. മണികണ്ഠൻ ഏറ്റുവാങ്ങി. ഹസൻ ചൗഗ്ലെ ഉൾപ്പെടെ വിവിധ വ്യക്തികൾ പുതിയ സമിതിക്ക് ആശംസകൾ നേർന്നു.
മാർച്ച് മൂന്നിന് നടന്ന വോട്ടെടുപ്പിലൂടെയായിരുന്നു പ്രസിഡന്റിനെയും അഞ്ചു മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളെയും തെരഞ്ഞെടുത്തത്. ശേഷിച്ച അഞ്ചുപേരെ അംബാസഡർ നാമനിർദേശം ചെയ്യുകയായിരുന്നു. രണ്ടു വർഷത്തേക്കാണ് ഐ.സി.സി കമ്മിറ്റിയുടെ കാലാവധി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.