െഎ.സി.സി ആയുർവേദ ദിനാഘോഷം
text_fieldsദോഹ: ഇന്ത്യന്‍ ദേശീയ ആയുര്‍വേദ ദിനത്തോടനുബന്ധിച്ച് 'നമ്മുടെ അടുക്കളത്തോട്ടം' കൂട്ടായ്മ ദോഹ ഐ.സി.സി ആസ്ഥാനത്ത് ഔഷധച്ചെടികള്‍ നട്ടുപിടിപ്പിച്ചു. ഇന്ത്യന്‍ അംബാസഡര്‍ ഡോ. ദീപക് മിത്തല്‍ മുഖ്യാതിഥിയായി. അശോകഹാള്‍ പരിസരത്താണ് 'നമ്മുടെ അടുക്കളത്തോട്ടം' കൂട്ടായ്മ വിവിധ ഔഷധച്ചെടികള്‍ നട്ടുപിടിപ്പിച്ചത്. ആടലോടകം, തുളസി, ആലൂവേര, കറിവേപ്പില, കീഴാർനെല്ലി, പനിക്കൂർക്ക, കല്ലുരുക്കി, മലന്തവരസ ബ്രഹ്മി, എരുക്ക് എന്നിങ്ങനെ പന്ത്രണ്ടിനം തൈകളാണ് നട്ടത്. ആയിരക്കണക്കിന് വർഷങ്ങളുടെ പാരമ്പര്യമുള്ള ആയുര്‍വേദ ഔഷധചികിത്സ ഇന്ത്യയുടെ അഭിമാന സ്വത്താണെന്ന് മുഖ്യാതിഥിയായ അംബാസഡര്‍ പറഞ്ഞു. ചടങ്ങില്‍ പങ്കെടുത്ത വിദ്യാർഥികൾക്ക് അംബാസഡര്‍ ഔഷധച്ചെടികള്‍ സമ്മാനിച്ചു.
ഐ.സി.സി പ്രസിഡൻറ് പി.എന്‍. ബാബുരാജന്, എംബസി ഉദ്യോഗസ്ഥര്‍, അടുക്കളത്തോട്ടം ഭാരവാഹികളായ ജിജി അരവിന്ദ്, അംബര പവിത്രന്, അനീഷ് എന്നിവര്‍ നേതൃത്വം നല്കി. അടുക്കളത്തോട്ടം ഭാരവാഹി അനില്‍കുമാര്‍ ഔഷധ സസ്യങ്ങളുടെ ഗുണങ്ങളെ കുറിച്ച് ക്ലാസെടുത്തു.
ഐ.സി.സി യൂത്ത് ഫോറം അംഗങ്ങൾ, എം.ഇ.എസ് ഇകോ അംബാസഡർമാർ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.