ഐ.സി.സി കമ്യൂണിറ്റി ഇഫ്താർ
text_fieldsഐ.സി.സി കമ്യൂണിറ്റി ഇഫ്താർ പരിപാടിയിൽ ഇന്ത്യൻ അംബാസഡർ വിപുൽ ആഭ്യന്തരമന്ത്രാലയം ഉദ്യോഗസ്ഥർക്കൊപ്പം
ദോഹ: ഇന്ത്യൻ എംബസി അപെക്സ് ബോഡിയായ ഇന്ത്യൻ കൾചറൽ സെന്റർ നേതൃത്വത്തിൽ സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവരെ പങ്കെടുപ്പിച്ച് ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു. ഐ.സി.സി അശോകഹാളിൽ രണ്ടു ദിവസങ്ങളിലായി നടന്ന വിരുന്നിൽ നൂറുകണക്കിനുപേർ പങ്കെടുത്തു.
ഐ.സി.സി പ്രസിഡന്റ് എ.പി. മണികണ്ഠൻ സ്വാഗതം പറഞ്ഞു. ഇന്ത്യൻ അംബാസഡർ വിപുൽ ആശംസ നേർന്നു.
ആഭ്യന്തര മന്ത്രാലയത്തിലെ കമ്യൂണിറ്റി പൊലീസ് ലഫ്. കേണൽ തല മനാസർ അൽ മദൂരി, ലഫ്. കേണൽ ഫഹദ് മുഹമ്മദ് അൽ കഅബി, തൊഴിൽ മന്ത്രാലയം പ്രതിനിധി ഖലിദ് ഫഖ്റു, ഇന്ത്യൻ എംബസി കോൺസുലർമാരായ ഗ്യാൻവീർ സിങ്, വൈഭവ് തണ്ഡ്ലെ, ഫസ്റ്റ് സെക്രട്ടറിമാരായ സചിൻ ദിനകർ ശങ്ക്പാൽ, ഇഷ് സിംഗാൾ, ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ, ഐ.എസ്.സി പ്രസിഡന്റ് ഇ.പി. അബ്ദുൽറഹ്മാൻ, ഐ.ബി.പി.സി പ്രസിഡന്റ് താഹ മുഹമ്മദ്, ഐ.സി.സി ഉപദേശക സമിതി പ്രസിഡന്റ് പി.എൻ. ബാബുരാജൻ, വൈസ് പ്രസിഡന്റ് ശാന്തനു ദേശ്പാണ്ഡേ, ജനറൽ സെക്രട്ടറി എബ്രഹാം ജോസഫ് എന്നിവർ പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.