നൃത്തവിരുന്നായി ഐ.സി.സി ഡാൻസ് മത്സരം
text_fieldsദോഹ: ഒരേ വേദിയിൽ നൂറിലേറെ നർത്തകിമാർ നിറഞ്ഞാടി ഇന്ത്യൻ കൾച്ചറൽ സെന്റർ ഇന്റർ സ്കൂൾ നൃത്തമത്സരം. വെള്ളിയാഴ്ച ഐ.സി.സി അശോകഹാളിൽ നടന്ന പരിപാടിയിൽ 14 സ്കൂളുകളിൽ നിന്നുള്ള 100ലേറെ പേർ മാറ്റുരച്ചു. ഭരതനാട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം എന്നിവയിൽ വിദ്യാർഥികൾ വ്യക്തിഗത തലത്തിൽ മത്സരിച്ചപ്പോൾ, ഗ്രൂപ് മത്സരവും അരങ്ങേറി. ഇന്ത്യയിൽ നിന്നെത്തിയ നൃത്താധ്യാപകരായ ഡോ. ഗായത്രി സുബ്രഹ്മണ്യൻ, രേഖ സതിഷ് എന്നിവരായിരുന്നു വിധികർത്താക്കളായത്.
ഡോ. മനിഷ താണ്ഡലെ മുഖ്യാതിഥിയായി.ഐ.സി.സി സ്കൂൾ ഹെഡ് ശാന്തനു ദേശ്പാണ്ഡേ ഉദ്ഘാടന ചടങ്ങിൽ സ്വാഗതം പറഞ്ഞു. ഐ.സി.സി പ്രസിഡന്റ് എ.പി. മണികണ്ഠൻ അധ്യക്ഷത വഹിച്ചു. ഐ.സി.സി വൈസ് പ്രസിഡന്റ് സുബ്രഹ്മണ്യ ഹെബ്ബഗേലു നന്ദി പറഞ്ഞു.
സുമ മഹേഷ് ഗൗഡ, പി.എൻ. ബാബുരാജൻ, ഐ.എസ്.സി പ്രസിഡന്റ് ഇ.പി. അബ്ദുൽറഹ്മാൻ, മോഹൻ കുമാർ, വിവിധ സ്കൂൾ പ്രിൻസിപ്പൽമാർ, പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. വിജയികൾക്ക് മുഖ്യാതിഥി സമ്മാനങ്ങൾ വിതരണം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.