Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഅ​ധ്യാ​പ​ക​​ർ​ക്ക്...

അ​ധ്യാ​പ​ക​​ർ​ക്ക് ആ​ദ​ര​വൊ​രു​ക്കി ഐ.​സി.​സി

text_fields
bookmark_border
icc
cancel
camera_alt

ഐ.​സി.​സി അ​ധ്യാ​പ​ക ദി​നാ​ഘോ​ഷ​ത്തി​ൽ ആ​ദ​ര​വേ​റ്റു​വാ​ങ്ങി​യ അ​ധ്യാ​പ​ക​ർ സം​ഘാ​ട​ക​ർ​ക്കൊ​പ്പം

ദോ​ഹ: ദേ​ശീ​യ അ​ധ്യാ​പ​ക ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഖ​ത്ത​റി​ലെ വി​വി​ധ ഇ​ന്ത്യ​ൻ സ്കൂ​ളു​ക​ളി​ൽ ദീ​ർ​ഘ​കാ​ല സേ​വ​ന​മ​നു​ഷ്ഠി​ച്ച 46 അ​ധ്യാ​പ​ക​രെ ആ​ദ​രി​ച്ച് ഇ​ന്ത്യ​ൻ ക​ൾ​ച​റ​ൽ സെ​ന്റ​ർ. ഐ.​സി.​സി ​അ​ശോ​ക ഹാ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ഇ​ന്ത്യ​ൻ എം​ബ​സി ഡെ​പ്യൂ​ട്ടി ചീ​ഫ് ഓ​ഫ് മി​ഷ​ൻ സ​ന്ദീ​പ് കു​മാ​ർ മു​ഖ്യാ​തി​ഥി​യാ​യി.

ഖ​ത്ത​റി​ലെ 17 ഇ​ന്ത്യ​ൻ സ്കൂ​ളു​ക​ളി​ൽ നി​ന്നും ല​ഭി​ച്ച നാ​മ​നി​ർ​ദേ​ശ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് മു​തി​ർ​ന്ന അ​ധ്യാ​പ​ക​ർ​ക്ക് ആ​ദ​ര​വൊ​രു​ക്കി​യ​ത്. ഐ.​സി.​സി സ്കൂ​ൾ വി​ഭാ​ഗം മേ​ധാ​വി ശാ​ന്താ​നു ദേ​ശ്പാ​ണ്ഡേ പ​രി​പാ​ടി​യെ​ക്കു​റി​ച്ച് വി​ശ​ദീ​ക​രി​ച്ചു. ഐ.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി മോ​ഹ​ൻ കു​മാ​ർ സ്വാ​ഗ​തം പ​റ​ഞ്ഞു. ​പ്ര​സി​ഡ​ന്റ് എ.​പി. മ​ണി​ക​ണ്ഠ​ൻ ആ​ദ​ര​വേ​റ്റു​വാ​ങ്ങി​യ അ​ധ്യാ​പ​ക​രെ സ​ദ​സ്സി​ന് പ​രി​ച​യ​പ്പെ​ടു​ത്തി.

ത​ല​മു​റ​ക​ൾ​ക്ക് അ​റി​വു പ​ക​ർ​ന്ന അ​ധ്യാ​പ​ക​രു​ടെ സേ​വ​ന​ത്തെ സ​ന്ദീ​പ് കു​മാ​ർ അ​നു​മോ​ദി​ച്ചു. ച​ട​ങ്ങി​ന്റെ ഭാ​ഗ​മാ​യി വി​വി​ധ സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി. ഐ.​സി.​സി വൈ​സ് പ്ര​സി​ഡ​ന്റ് സു​ബ്ര​ഹ്മ​ണ്യ ഹെ​ബ്ബ​ഗേ​ലു ന​ന്ദി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ICCQatar News
News Summary - ICC pays tribute to teachers
Next Story