ഐ.സി.എഫ് മദീന ഖലീഫ ‘ചായ ചർച്ച’
text_fieldsദോഹ: ഐ.സി.എഫ് നടത്തുന്ന ‘സ്നേഹ കേരളം’ജനകീയ കാമ്പയിന്റെ ഭാഗമായി ഖത്തർ നോർത്ത്, മദീന ഖലീഫ സെക്ടർ ചായ ചർച്ച സംഘടിപ്പിച്ചു.
‘ഒന്നിച്ചുനിൽക്കാൻ എന്താണ് തടസ്സം’എന്ന ശീർഷകത്തിൽ വെള്ളിയാഴ്ച ഉച്ചക്ക് ഷമാലിയ നഴ്സറിയിൽ നടന്ന ചർച്ചയിൽ മത, രാഷ്രീയ, സാമൂഹിക, സാംസ്കാരിക രംഗങ്ങളിലെ പ്രമുഖർ സംബന്ധിച്ചു. മനുഷ്യർക്കിടയിലെ വൈവിധ്യങ്ങൾ ഒരു പൂന്തോട്ടത്തിലെ പലനിറങ്ങളിലെ പുഷ്പങ്ങൾപോലെ നാടിന്റെ സൗന്ദര്യം വർധിപ്പിക്കുന്നുവെന്നും, സ്നേഹകേരളം എന്ന ആശയം ജനമനസ്സുകളിൽ നിലനിർത്താൻ ഒരുമിച്ച് പ്രവർത്തിക്കൽ അനിവാര്യമാണെന്നും പ്രതിനിധികൾ അഭിപ്രായപ്പെട്ടു.
സഈദ് അലി സഖാഫിയുടെ പ്രാർഥനയോടെ തുടങ്ങിയ ചർച്ചയിൽ സലീം അംജദി സ്വാഗതം പറഞ്ഞു.
ഹബീബ് അഹ്സനി ചർച്ചക്ക് നേതൃത്വം നൽകി. ലോക കേരളസഭാംഗം അബ്ദുൽ റഊഫ് കൊണ്ടോട്ടി, അജി മോൻ (ജി.എം, ലുലു ഗറാഫ), മുഹമ്മദ് കാസർകോട് (കെ.എം.സി.സി), സയ്യിദ് ഹുറൈസ് ഇർശാദി (ആർ.എസ്.സി), സകരിയ്യ മാണിയൂർ (ഓസ്കാർ ബിസിനസ് ഗ്രൂപ്), വിനോദ് വള്ളിക്കോൽ (കുവാക്ക്), ഷഫീർ കണ്ണൂർ (എം.ഡി ഷാൻ ഗ്രൂപ്), മൊയ്തീൻ (ഇബ്തിസാമ ലിമോസിൻ), അബ്ദുൽ മജീദ് തൃശൂർ (ലുലു), അഭീഷ്, കരീം ഹാജി കാലടി, സിദ്ദീഖ് ഹാജി കരിങ്കപ്പാറ, നൗഫൽ ലത്വീഫി തുടങ്ങിയവർ സംബന്ധിച്ചു. ജഅഫർ മഞ്ചേരി നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.