ഐ.സി.എഫ് പൗരസഭ ഇന്ന്
text_fieldsദോഹ: ഇന്ത്യയുടെ 77ാമത് സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ഖത്തർ ഐ.സി.എഫ് സംഘടിപ്പിക്കുന്ന പൗരസഭകൾ വെള്ളിയാഴ്ച നടക്കും. ‘ബഹുസ്വരതയാണ് ഉറപ്പ്’ എന്ന ശീർഷകത്തിൽ നടക്കുന്ന സ്വാതന്ത്ര്യദിന പരിപാടികളുടെ ഭാഗമായാണ് പൗരസഭകൾ. ഖത്തറിലെ സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ രംഗത്തെ പ്രമുഖ വ്യക്തികൾ പരിപാടികളിൽ സംബന്ധിച്ച് സംസാരിക്കും.
ഉമ്മുസലാൽ സെക്ടർ ഐ.സി.എഫ് പൗരസഭ വെള്ളിയാഴ്ച വൈകീട്ട് 3.30ന് ഉമ്മുസലാൽ അലിൽ ഐ.എസ്.സി ജനറൽ സെക്രട്ടറി നിഹാദ് അലി ഉദ്ഘാടനം നിർവഹിക്കും. ഐ.സി.എഫ് ഖത്തർ നാഷനൽ ജനറൽ സെക്രട്ടറി ഡോ. ബഷീർ പുത്തൂപ്പാടം കീനോട്ട് അവതരിപ്പിക്കുന്ന പരിപാടിയിൽ ഹബീബ് അഹ്സനി മോഡറേറ്ററായിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.