ഓവർടേക്കിങ് പിഴച്ചാൽ പിടിവീഴും
text_fieldsദോഹ: നിരത്തിൽ കുതിച്ചുപായുന്നതിനിടെ തെറ്റായ ദിശയിൽ ഓവർടേക്ക് ചെയ്യാൻ ശ്രമിച്ചാൽ ഇനി പിടിവീഴും. റോഡിൽ അപകടങ്ങൾക്കിടയാക്കുന്ന നിയമവിരുദ്ധ ഓവർടേക്കിങ് കണ്ടെത്താൻ പുതിയ നിരീക്ഷണ സംവിധാനങ്ങൾ ഏർപ്പെടുത്തിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വലതുവശത്തുനിന്നും ഓവര്‍ടേക്ക് ചെയ്യുന്നത് അപകടങ്ങൾക്ക് കാരണമാകുമെന്ന മുന്നറിയിപ്പ് നൽകുന്ന വിഡിയോ പങ്കുവെച്ചാണ് ആഭ്യന്തര മന്ത്രാലയം പുതിയ നിരീക്ഷണ സംവിധാനം നടപ്പാക്കുന്നത് സംബന്ധിച്ച അറിയിപ്പു നൽകിയത്.
സുരക്ഷ ഉറപ്പാക്കാനും നിയമലംഘനങ്ങള്‍ കണ്ടെത്താനും നൂതന സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഇത്തരത്തില്‍ തെറ്റായ വശത്തുകൂടിയുള്ള ഓവര്‍ടേക്കിങ് കണ്ടെത്താനായി നിരത്തുകളില്‍ നിരീക്ഷണ ഉപകരണങ്ങൾ സ്ഥാപിച്ചിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി. നിലവിലെ നിയമപ്രകാരം വലതുവശത്തുനിന്ന് ഓവർടേക്ക് ചെയ്താൽ 1000 ഖത്തര്‍ റിയാലാണ് പിഴ.
തെറ്റായ വശങ്ങളിലെ ഓവർടേക്കിങ് റോഡിൽ ഗുരുതര അപകടത്തിന് വഴിയൊരുക്കുന്നതായും മുന്നറിയിപ്പിൽ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.