ഇഫ്താർ വിതരണ പങ്കാളികളെ ആദരിച്ചു
text_fieldsസി.ഐ.സി ഇഫ്താർ വിതരണ പദ്ധതി പങ്കാളികളുടെ ആദരിക്കൽ ചടങ്ങിൽ ഇ. അർഷദ് സംസാരിക്കുന്നു
ദോഹ: സെന്റർ ഫോർ ഇന്ത്യൻ കമ്യൂണിറ്റി (സി.ഐ.സി) കഴിഞ്ഞ പത്ത് വർഷമായി താഴ്ന്ന വരുമാനക്കാരായ തൊഴിലാളികൾക്കായി റമദാനിൽ നടത്തിവരുന്ന ഇഫ്താർ വിതരണ സംരംഭത്തിൽ പങ്കാളികളായവരെ ആദരിച്ചു. വിവിധ മത, രാഷ്ട്രീയ, സാംസ്കാരിക, ജീവകാരുണ്യ, പ്രാദേശിക സംഘടനകളുടെയും കച്ചവട സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും സഹകരണത്തോടെയാണ് വിദൂര മരുപ്രദേശങ്ങളിലെ ഫാമുകളിൽ ജോലി ചെയ്യുന്നവരും ഇൻഡസ്ട്രിയൽ ഏരിയകൾപോലെ ലേബർ ക്യാമ്പുകളിൽ താമസിക്കുന്നവർക്കായി ഇഫ്താർ നൽകുന്നത്.
ആദരിക്കൽ ചടങ്ങിൽ സി.ഐ.സി വൈസ് പ്രസിഡന്റ് ഇ. അർഷദ് അധ്യക്ഷതവഹിച്ചു. റഫീഖ് പി.സി ഖുർആൻ പാരായണം നിർവഹിച്ചു. സി.ഐ.സി ജനറൽ സെക്രട്ടറി ബിലാൽ ഹരിപ്പാട്, മദീന ഖലീഫ സോണൽ പ്രസിഡന്റ് അബ്ദുൽ ഹമീദ്, ദോഹ സോണൽ പ്രസിഡന്റ് ബഷീർ അഹമ്മദ്, തുമാമ സോണൽ പ്രസിഡന്റ് മുഷ്താഖ് എന്നിവർ സംബന്ധിച്ചു. സുഹൈൽ ശാന്തപുരം സ്വാഗതം പറഞ്ഞു. വളന്റിയർ ക്യാപ്റ്റനും ഇഫ്താർ പ്രോജക്ട് കോഓഡിനേറ്ററുമായ സിദ്ദിഖ് വേങ്ങര റിപ്പോർട്ട് അവതരിപ്പിച്ചു. 150ഓളം വളന്റിയർമാരുടെ മേൽനോട്ടത്തിൽ 60,000ത്തോളം ഇഫ്താർ കിറ്റുകളാണ് ഈ വർഷം വിതരണം നടത്തിയത്.
തെലുങ്കാന വെൽഫെയർ അസോസിയേഷൻ, ഐ.ടി ടീം, ഐ.ടി.പി.എൻ, എഫ്.സി. ബിദ, ക്യു.എ.ഐ.ഡി, അൻസാർ അലുമ്നി, എം.ഇ.എസ് അലുമ്നി, എം.ഇ.എസ് വുമൺ അലുമ്നി, വഹബ്, പ്രവാസി വെൽഫയർ അസോസിയേഷൻ, ഖത്തർ മല്ലു വളന്റീർസ്, ഖത്തർ മലയാളീസ്, ഖത്തർ വളപട്ടണം അസോസിയേഷൻ, ചക്കരക്കൂട്ടം, പ്രവാസി വെൽഫയർ ആൻഡ് കൾചറൽ ഫോറം, യൂത്ത് ഫോറം, വിമൻ ഇന്ത്യ ഖത്തർ ഉൾപ്പെടെ അറുപതോളം കൂട്ടായ്മകളുടെ പ്രതിനിധികൾ പങ്കെടുത്തു. ടി.കെ. സുധീർ പ്രാർഥന നിർവഹിച്ചു. അബ്ദുൽ ജലീൽ എം.എം, താഹിർ ടി.കെ. ഫഹദ്, ഇ.കെ. മുഹമ്മദ് റഫീഖ്, അസ്ഹർ അലി സാജിർ എന്നിവർ നേതൃത്വം നൽകി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.