ഒ.ഐ.സി.സി ഇൻകാസ് സംഗമവും തെരഞ്ഞെടുപ്പ് കൺവെൻഷനും
text_fieldsദോഹ: ഒ.ഐ.സി.സി ഇൻകാസ് സെൻട്രൽ കമ്മിറ്റി നേതൃത്വത്തിൽ ഇഫ്താർ -ഈസ്റ്റർ സംഗമവും, തെരെഞ്ഞെടുപ്പ് കൺവെൻഷനും സംഘടിപ്പിച്ചു. ഓൾഡ് ഐഡിയൽ സ്കൂൾ മൈതാനത്ത് ശനിയാഴ്ച നടന്ന ഇഫ്താറിൽ പ്രവർത്തകരും, കുടുംബാംഗങ്ങളും, അഭ്യുദയാകാംക്ഷികളുമുൾപ്പെടെ ആയിരത്തിലേറെ പേർ പങ്കെടുത്തു. ഇഫ്താറിന് മുമ്പ് ‘പ്രവാസികളും-ആരോഗ്യ പ്രശ്നങ്ങളും എന്നവിഷയത്തിൽ ബോധവത്കരണ ക്ലാസിൽ അമേരിക്കൻ ഹോസ്പിറ്റൽ സി.ഇ.ഒ ഡോ: ജസീൽ സംസാരിച്ചു.
ഇഫ്താറിന് ശേഷം നടന്ന തെരെഞ്ഞെടുപ്പു കൺവെൻഷൻ ഒ.ഐ.സി.സി ഇൻകാസ് ഖത്തർ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സമീർ ഏറാമല ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ശ്രീജിത്ത് എസ്. നായർ സ്വാഗതം പറഞ്ഞു. കെ.പി.സി.സി വക്താവും, എറണാകുളം ഡി.സി.സി ജനറൽ സെക്രട്ടറിയുമായ രാജു പി.നായർ മുഖ്യാതിഥിയായി. രാജ്യത്തിന്റെ ഭാവി നിർണയിക്കുന്നതിലെ സുപ്രധാന തെരഞ്ഞെടുപ്പാണ് ആസ്സന്നമായിരിക്കുന്നതെന്ന് അദ്ദേഹം ഓർമപ്പെടുത്തി. ഇന്ത്യ ശക്തമായ ഒരു ജനാധിപത്യ മതേതര സോഷ്യലിസ്റ്റ് രാജ്യമായി തുടരണോ, അതോ ഫാഷിസ്റ്റ് വർഗീയ ശക്തികൾക്ക് അടിയറവെക്കണോ എന്നതാണ് ജനാധിപത്യ, മതേതര വിശ്വാസികളായ നമ്മൾ തീരുമാനിക്കേണ്ടതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യൻ നാഷനൽ കോൺഗ്രസ് ഏറ്റുമുട്ടുന്നത് വ്യക്തികളോടല്ല മറിച്ച് ഭാരതത്തിന്റെ ആത്മാവ് നഷ്ടപ്പെടുത്തുന്ന ഫാഷിസ്റ്റ് വർഗീയ ആശയങ്ങളോടാണ്.
കേന്ദ്രവും, കേരളവും ഭരിക്കുന്ന കക്ഷികൾ ഒരേ നാണയത്തിന്റെ രണ്ടു വശങ്ങൾ മാത്രമാണ്. ഈ രണ്ട് ഫാഷിസ്റ്റ് വർഗീയ ശക്തികളെയും പരാജയപ്പെടുത്തി ഇന്ത്യയെ വീണ്ടടുക്കേണ്ടത് ഇന്ത്യൻ നാഷനൽ കോൺഗ്രസ് ഉത്തരവാദിത്വവും കടമയുമാണെന്ന് രാജു പി.നായർ ചൂണ്ടിക്കാട്ടി. ചടങ്ങിൽ 50 വർഷം പ്രവാസം പൂർത്തിയാക്കിയ ഇൻകാസ് സ്ഥാപക അംഗവും സെൻട്രൽ കമ്മിറ്റി എക്സി.അംഗവുമായ മുഹമ്മദ് മുബാറക്കിനെ ആദരിച്ചു.
ഖത്തർ കെ.എം.സി.സി പ്രസിഡന്റ് ഡോ. അബ്ദു സമദ്, മുൻ ഐ.സി.സി പ്രസിഡന്റ് മിലൻ അരുൺ, കെ.എസ്.യു മുൻ സംസ്ഥാന വൈസ് പ്രസിഡൻറ് നയീം മുള്ളുങ്ങൽ, വേൾഡ് മലയാളി കൗൺസിൽ ഖത്തർ പ്രോവിൻസ് ചെയർമാൻ വി.എസ്. നാരായണൻ, പോൾ ജോർജ്, സയിദ് അഹമദ്, ജോൺഗിൽബർട്ട്, നാസർ വടക്കേക്കാട്, യൂത്ത് വിങ് പ്രസിഡന്റ് നദീം മാനർ, ഐ.വൈ.സി പ്രസിഡന്റ് ഷഹാന ഇല്യാസ്, സുരേഷ് കരിയാട്, അഡ്വ: ഷൈനി കബീർ, അബ്ദുൽ റഊഫ് കൊണ്ടോട്ടി തുടങ്ങിയവർ ആശംസകളർപ്പിച്ചു. വർക്കിങ് പ്രസിഡന്റ് അൻവർ സാദത്ത്, വൈസ് പ്രസിഡന്റ് നിയാസ് ചെരിപ്പേത്ത്, ജനറൽ സെക്രട്ടറിമാരായ മനോജ് കൂടൽ, സിറാജ് പാലൂർ, കരീം നടക്കൽ, ഷംസുദ്ദീൻ ഇസ്മായിൽ , പ്രദീപ് കുമാർ ,ആരീഫ് ,ഫാസിൽ, നൗഷാദ് ടി കെ, സലീം ഇടശ്ശേരി, മുജീബ് വലിയകത്ത്, സിഹാസ് ബാബൂ, മുഹമ്മദ് ഇടയനൂർ ,അനിൽകുമാർ, ഷാഹിദ് വി.പി, നവീൻ കുര്യൻ, പ്രശോഭ് എന്നിവർ നേതൃത്വം നൽകി. ജോർജ്ജ് അഗസ്റ്റിൻ നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.