ഇഫ്താർ സംഗമം
text_fieldsദോഹ: പി.എസ്.എം.ഒ കോളജ് അലുംനി അസോസിയേഷൻ ഖത്തർ (പാഖ്) അലുംനി അംഗങ്ങൾക്കും കുടുംബങ്ങൾക്കുമായി ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു. 200ൽപരം ആളുകൾ പങ്കെടുത്ത സംഗമത്തിൽ സുഹൈൽ ചേരട റമദാൻ സന്ദേശം നൽകി. ഫൗണ്ടർ പ്രസിഡന്റ് അബ്ദുല്ല മൊയ്തീൻ ഉദ്ഘാടനംചെയ്തു.
പാഖ് പ്രസിഡന്റ് അബ്ദുൽ ഹക്കീം കാപ്പൻ അധ്യക്ഷതവഹിച്ചു. അബ്ദുൽ അസീസ് ചെവിടിക്കുന്നൻ ‘പ്രവാസി വെൽഫെയർ’ എന്ന വിഷയം അവതരിപ്പിച്ചു. ഐ.സി.ബി.എഫ് ഇൻഷുറൻസ്, പ്രവാസി ഐഡി കാർഡ്, പ്രവാസി ക്ഷേമനിധി, പ്രവാസി ഡിവിഡന്റ് ഫണ്ട് എന്നീ പദ്ധതികളെ കുറിച്ച് അദ്ദേഹം വിവരിച്ചു. അഹ്മദ് സാബിർ, ഹംസ വലിയ പറമ്പിൽ, സലാഹുദ്ദീൻ കാപ്പൻ, മുഹമ്മദ് റഫീഖ്, ഇർഷാദ പള്ളിയാരംവീട്ടിൽ എന്നിവർക്ക് പൊന്നാടയും പ്രശസ്തിപത്രവും നൽകി വേദിയിൽ ആദരിച്ചു.
കോൺഫെഡറേഷൻ ഓഫ് അലുംനി അസോസിയേഷൻസ് ഓഫ് കേരള ഭാരവാഹികളായി തിരഞ്ഞെടുക്കപ്പെട്ട അബ്ദുൽ അസീസ് ചെവിടക്കുന്നൻ, ജുനൈബ സൂരജ് എന്നിവരെ ആദരിച്ചു. ജനറൽ സെക്രട്ടറി ഹസീബ് കെ.ടി സ്വാഗതവും വൈസ് പ്രസിഡന്റ് സഫ്വാൻ അബ്ദുൽസലാം നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.