സ്നേഹവിളംബരമായി ഇഫ്താർ സംഗമങ്ങൾ
text_fieldsഫാർമസിസ്റ്റ് അസോസിയേഷൻ
ദോഹ: ഇന്ത്യൻ ഫാർമസിസ്റ്റ് അസോസിയേഷൻ ഖത്തർ (ഐഫാഖ്) ഏഷ്യൻ ടൗൺ ക്രിക്കറ്റ് സ്റ്റേഡിയം ലോബിയിൽവെച്ച് ഫാമിലി ഇഫ്താർ സംഗമം നടത്തി. ഇന്ത്യൻ അംബാസഡർ വിപുൽ മുഖ്യാതിഥിയായിരുന്നു. ചടങ്ങിൽ ജനറൽ സെക്രട്ടറി സുഹൈൽ കൊന്നക്കോട് സ്വാഗതം പറഞ്ഞു. ഐഫാഖ് മുഖ്യ രക്ഷാധികാരി അഷറഫ് കെ.പി, വിവിധ ആരോഗ്യ സംഘടന ഭാരവാഹികൾ, ഫാർമസ്യൂട്ടിക്കൽ കമ്പനി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
500ലധികം പേർ പങ്കെടുത്ത ഇഫ്താർ സംഗമം ഖത്തറിൽ താമസിക്കുന്ന ഇന്ത്യൻ ഫാർമസിസ്റ്റ് കുടുംബങ്ങളുടെ ഒത്തുചേരൽ വേദിയായി മാറി. ഇഫ്താർ കമ്മിറ്റി കൺവീനർ ഉമ്മർ ഫാറൂഖ്, അക്ബർ വാഴക്കാട്, അൻവർ സാദത്ത്, സക്കീർ മുല്ലക്കൽ, സരിൻ കേളോത്ത്, സൂരജ് ശ്രീകുമാർ, കെ.പി. റിയാസ് എന്നിവർ നേതൃത്വം നൽകി.
യുവകലാസാഹിതി ഇഫ്താർ
യുവകല സാഹിതി സംഘടിപ്പിച്ച സമൂഹ നോമ്പുതുറ ഖത്തറിലെ സാമൂഹിക സാംസ്കാരിക രംഗത്തുള്ള പ്രമുഖരുടെ ഒത്തുചേരലായി.
ഐ.സി.സി പ്രസിഡന്റ് എ.പി മണികണ്ഠൻ, സെക്രട്ടറി എബ്രഹാം ജോസഫ്, ഹെഡ് ഓഫ് അഫിലിയേഷൻ സജീവ് സത്യശീലൻ, ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ, സെക്രട്ടറി കെ.വി ബോബൻ, എം.സി മെംബർ അബ്ദുൽ റഊഫ്, ഐ.എസ്.സി പ്രസിഡന്റ് ഇ.പി അബ്ദുറഹ്മാൻ, വൈസ് പ്രസിഡന്റ് നിഹാദ് അലി, സെക്രട്ടറി പ്രദീപ് പിള്ള, ഇൻകാസ് പ്രസിഡന്റ് ഹൈദർ ചുങ്കത്തറ, കെ.ബി.എഫ് പ്രസിഡന്റ് അജി കുര്യാക്കോസ് തുടങ്ങിവർ പങ്കെടുത്തു.
യുവകലാസാഹിതി പ്രസിഡന്റ് അജിത് പിള്ള, സെക്രട്ടറി ജീമോൻ ജേക്കബ്, ട്രഷർ സരിൻ, കോഓഡിനേഷൻ സെക്രട്ടറി ഷാനവാസ് തവയിൽ, അസി. സെക്രട്ടറി എം. സിറാജ്, വൈസ് പ്രസിഡന്റുമാരായ രഘുനാഥ്, ഷാൻ പേഴുംമൂട്, വനിത കല സാഹിതി പ്രസിഡന്റ് ഷാന ലാലു, സെക്രട്ടറി സിത്താര രാജേഷ്, എക്സിക്യൂട്ടിവ് അംഗങ്ങളായ കെ.ഇ. ലാലു, ബിനു, അനീഷ്, ബിജു, ലീസാം, ഷാജി, ഹനീഫ, ഗഫൂർ എന്നിവർ നേതൃത്വം നൽകി.
എഡ്മാഖ് ഇഫ്താർ സംഗമം
രാജ്യത്തിനും രാജ്യനിവാസികൾക്കും വേണ്ടി രംഗത്തിറങ്ങാൻ വിശ്വാസിസമൂഹത്തിനു പ്രചോദനം നൽകുന്നതാവണം വ്രതാനുഷ്ഠാനമെന്ന് ഹബീബ് റഹ്മാൻ കിഴിശ്ശേരി അഭിപ്രായപ്പെട്ടു. എറണാകുളം ജില്ല മുസ്ലിം അസോസിയേഷൻ ഖത്തർ (എഡ്മാഖ്) അൽ അറബി ക്ലബിൽ നടത്തിയ ഇഫ്താർ സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എഡ്മാഖ് പ്രസിഡന്റ് ഉസ്മാൻ യൂസഫ് അധ്യക്ഷത വഹിച്ചു. കോതമംഗലം പീസ് വാലി ചെയർമാൻ പി.എം. അബൂബക്കർ, എഡ്മാഖ് വൈസ് പ്രസിഡന്റ് സുധീർ അബൂബക്കർ തുടങ്ങിയവർ സംസാരിച്ചു. എഡ്മാഖ് സെക്രട്ടറി അബ്ദുൽ സലാം സ്വാഗതമാശംസിച്ചു.
ഗാർഹിക തൊഴിലാളികൾക്കൊപ്പം നോമ്പുതുറയുമായി ഐ.സി.ബി.എഫ്
ദോഹ: ഗാർഹിക തൊഴിലാളികളായ വനിതകൾക്കൊപ്പം ഇഫ്താർ വിരുന്നൊരുക്കി ഇന്ത്യൻ എംബസി അനുബന്ധ സംഘടനയായ ഇന്ത്യൻ കമ്യൂണിറ്റി ബെനവലൻറ് ഫോറം (ഐ.സി.ബി.എഫ്). വിവിധ ഭാഗങ്ങളിൽ പണിയെടുക്കുന്ന 60ഓളം സ്ത്രീ തൊഴിലാളികൾ പങ്കെടുത്ത സംഗമത്തിൽ ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറിയും ഐ.സി.ബി.എഫ് കോഓഡിനേറ്റിങ് ഓഫിസറുമായ ഡോ. വൈഭവ് തണ്ടാലെ മുഖ്യാതിഥിയായി പങ്കെടുത്തു.
ജനറൽ സെക്രട്ടറി വർക്കി ബോബൻ ആമുഖ പ്രസംഗം നിർവഹിച്ചു. ട്രഷറർ കുൽദീപ് കൗർ ബഹൽ സ്വാഗതം പറഞ്ഞു. ഐ.സി.ബി.എഫ് പ്രസിഡൻറ് ഷാനവാസ് ബാവ സംസാരിച്ചു. ഐ.സി.ബി.എഫ് വൈസ് പ്രസിഡൻറ് ദീപക് ഷെട്ടി, സുബ്രഹ്മണ്യ ഹെബ്ബഗെലു, മോഹൻകുമാർ, സത്യനാരായണ മാലിറെഡ്ഡി, ശശിധർ ഹെബ്ബാൾ, ജോൺസൺ ആൻറണി എന്നിവർ സംസാരിച്ചു. വീട്ടുജോലിക്കാരായി കഴിയുന്ന തങ്ങൾക്ക് ഇത്തരത്തിൽ അനുഭവം സമ്മാനിച്ചതിന് പങ്കെടുത്തവർ നന്ദി അറിയിച്ചു.
തൊഴിലാളികൾക്കായുള്ള ഐ.സി.ബി.എഫിന്റെ മാനുഷിക ഇടപെടലുകളെ അഭിനന്ദിക്കുകയും വിവിധ ആവശ്യങ്ങൾക്കായി സമീപിച്ചപ്പോഴുള്ള സഹായങ്ങൾ പങ്കുവെക്കുകയും ചെയ്താണ് ക്ഷണിക്കപ്പെട്ടവർ മടങ്ങിയത്. കോഓഡിനേറ്ററും ഐ.സി.ബി.എഫ് മാനേജിങ് കമ്മിറ്റി അംഗവുമായ സറീന അഹദ് നന്ദി പറഞ്ഞു. ഐ.സി.ബി.എഫ് സെക്രട്ടറി മുഹമ്മദ് കുഞ്ഞി, മാനേജിങ് കമ്മിറ്റി അംഗം ശങ്കർ ഗൗഡ് തുടങ്ങിയവർ പരിപാടികൾ ഏകോപിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.