Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightസൗഹൃദ കൂട്ടായ്മയായി...

സൗഹൃദ കൂട്ടായ്മയായി ഇഫ്താർ സംഗമങ്ങൾ

text_fields
bookmark_border
സൗഹൃദ കൂട്ടായ്മയായി ഇഫ്താർ സംഗമങ്ങൾ
cancel
camera_alt

കൂ​ർ​ക്ക​ഞ്ചേ​രി മു​സ്‍ലിം വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ ഇ​ഫ്താ​ർ സം​ഗ​മ​ത്തി​ൽ പ​​ങ്കെ​ടു​ത്ത​വ​ർ

കൂ​ർ​ക്ക​ഞ്ചേ​രി മു​സ്‍ലിം അ​സോ​സി​യേ​ഷ​ൻ

ദോ​ഹ: തൃ​ശൂ​ർ കൂ​ർ​ക്ക​ഞ്ചേ​രി മു​സ്‍ലിം വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ ഇ​ഫ്താ​ർ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. പ്ര​സി​ഡ​ന്‍റ്​ ഷ​റ​ഫു​ദ്ദീ​ൻ, ജ​ന. സെ​ക്ര​ട്ട​റി ഷി​യാ​ഫ് കൂ​ർ​ക്ക​ഞ്ചേ​രി, ട്ര​ഷ​റ​ർ സ​മീ​ർ സൈ​നു​ദ്ദീ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. മു​ഖ്യ ര​ക്ഷാ​ധി​കാ​രി​യും കൂ​ർ​ക്ക​ഞ്ചേ​രി മ​ഹ​ല്ല് പ്ര​സി​ഡ​ന്‍റു​മാ​യ​ സൈ​നു​ദ്ദീ​ൻ ഹാ​ജി ഉ​ൾ​പ്പെ​ടെ 40ഓ​ളം അം​ഗ​ങ്ങ​ൾ പ​​ങ്കെ​ടു​ത്തു.

ഖ​ത്ത​ര്‍ ഐ.​എം.​സി.​സി

ദോ​ഹ: ഖ​ത്ത​ര്‍ ഐ.​എം.​സി.​സി പ്ര​വ​ർ​ത്ത​ക ക​ൺ​വെ​ൻ​ഷ​നും ഇ​ഫ്താ​ർ സം​ഗ​മ​വും സം​ഘ​ടി​പ്പി​ച്ചു. ജി.​സി.​സി ജ​ന​റ​ൽ ക​ൺ​വീ​ന​ർ പി.​പി. സു​ബൈ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ഹ​മ്മ​ദ് സ​ഖാ​ഫി റ​മ​ദാ​ൻ സ​ന്ദേ​ശം ന​ൽ​കി. മ​ൻ​സൂ​ർ കൊ​ടു​വ​ള്ളി സ്വാ​ഗ​ത​വും റ​ഫീ​ഖ് കോ​തൂ​ർ ന​ന്ദി​യും പ​റ​ഞ്ഞു. ഖ​ത്ത​ര്‍ ഐ.​എം.​സി.​സി സ​ഹ​ഭാ​ര​വാ​ഹി​ക​ളാ​യ മ​ജീ​ദ് ചി​ത്താ​രി, നം​ഷീ​ർ ബ​ഡേ​രി, അ​സീ​സ്, സ​ബീ​ർ, കു​ഞ്ഞ​മ്മ​ദ്, മ​ജീ​ദ് എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍കി.

ശാ​ന്ത​പു​രം മ​ഹ​ല്ല് സം​ഗ​മ​വും ഇ​ഫ്താ​റും

ദോ​ഹ: ശാ​ന്ത​പു​രം വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ ആ​ഭി​മു​ഖ്യ​ത്തി​ൽ മ​ഹ​ല്ല് നി​വാ​സി​ക​ളു​ടെ സം​ഗ​മ​വും നോ​മ്പ് തു​റ​യും സം​ഘ​ടി​പ്പി​ച്ചു. പ്ര​സി​ഡ​ന്‍റ്​ ഫ​വാ​സ്​ അ​ധ്യ​ക്ഷ വ​ഹി​ച്ചു. എം.​ടി. ആ​ദം റ​മ​ദാ​ൻ സ​ന്ദേ​ശം ന​ൽ​കി. കെ.​പി. ഫ​വാ​സ് സ്വാ​ഗ​തം പ​റ​ഞ്ഞു. എം.​ടി. യാ​സ​ർ, ഷാ​ക്കി​ർ, എം.​ടി. സി​ദ്ധീ​ഖ് എ​ന്നി​വ​ർ നി​യ​ന്ത്രി​ച്ചു.

കെ.​പി.​എ.​ക്യു ഇ​ഫ്താ​ർ സം​ഗ​മം

ദോ​ഹ: കോ​ഴി​ക്കോ​ട് ജി​ല്ല പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ഇ​ന്ത്യ​ൻ ഐ​ഡി​യ​ൽ സ്കൂ​ൾ ഹാ​ളി​ൽ ഇ​ഫ്താ​ർ വി​രു​ന്ന് സംഘടിപ്പിച്ചു. 'ഭ​ക്ഷ​ണ ക്ര​മീ​ക​ര​ണ​ത്തി​ലൂ​ടെ ആ​രോ​ഗ്യ പ​രി​പാ​ല​നം' എ​ന്ന വി​ഷ​യ​ത്തി​ൽ അ​ൽ അ​ബീ​ർ മെ​ഡി​ക്ക​ൽ​സി​ലെ ഡോ. ​പ്രീ​താ​റാം ഫ്രാ​ൻ​സി​സ് ആ​രോ​ഗ്യ സ​ന്ദേ​ശം ന​ൽ​കി. ആ​ക്ടി​ങ് പ്ര​സി​ഡ​ന്‍റ്​ ഷാ​ജി പീ​വീ​സ്​ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഗ​ഫൂ​ർ കാ​ലി​ക്ക​റ്റ് സ്വാ​ഗ​ത പ്ര​സം​ഗ​വും അ​ബ്ദു​ൽ റ​ഹീം ന​ന്ദി പ്ര​ക​ട​ന​വും ന​ട​ത്തി.

ഐ.​സി.​സി പ്ര​സി​ഡ​ന്‍റ്​ പി.​എ​ൻ. ബാ​ബു​രാ​ജ്, അ​ബ്ദു​ൽ റൗ​ഫ് കു​ണ്ടോ​ട്ടി, ജ​ലീ​ൽ, മു​ഹ​മ്മ​ദ് ഈ​സ, നൗ​ഫ​ൽ, വ​നി​ത വി​ങ് ചെ​യ​ർ​പേ​ഴ്സ​ൻ ഡോ. ​റീ​ന, അ​ഹ​മ്മ​ദ് കു​ട്ടി, നൗ​ഫ​ൽ അ​ബ്​​ദു​ൽ​റ​ഹ്​​മാ​ൻ, മി​ഥു​ലാ​ജ് പ​​ങ്കെ​ടു​ത്തു.

കെ.​പി.​എ.​ക്യു ഒ​ളി​മ്പ്യ​ൻ റ​ഫ്മാ​ൻ മെ​മ്മോ​റി​യ​ൽ ഫു​ട്​​ബാ​ൾ ടൂ​ർ​ണ​മെ​ന്‍റ്​ നാ​ലാം സീ​സ​ണി​ന്‍റെ ഫ്ലെ​യ​ർ പ്ര​കാ​ശ​ന ക​ർ​മ​വും ന​ട​ത്തി.

പാ​വൈ അ​ലു​മ്നി

ദോ​ഹ: പാ​വൈ എ​ൻ​ജി​നീ​യ​റി​ങ് കോ​ള​ജ് അ​ലു​മ്നി ഖ​ത്ത​ർ ചാ​പ്റ്റ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മു​ശ്‌​രി​ബി​ലെ അ​ൽ ഓ​സ്‌​റ റ​സ്റ്റാ​റ​ന്റി​ൽ ഇ​ഫ്‌​താ​ർ സം​ഗ​മം ന​ട​ത്തി.

ഐ.​സി.​സി പ്ര​സി​ഡ​ന്‍റ്​ പി.​എ​ൻ. ബാ​ബു​രാ​ജ​ൻ മു​ഖ്യാ​തി​ഥി​യാ​യി. സെ​ക്ര​ട്ട​റി നി​ജാ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഇ​തോട​നു​ബ​ന്ധി​ച്ച് പാ​വൈ അ​ലു​മ്‌​നി ഖ​ത്ത​ർ ഫു​ട്ബാ​ൾ - ക്രി​ക്ക​റ്റ് ടീ​മി​ന്‍റെ ജ​ഴ്‌​സി ശ​ര​ത്തി​നും, നി​ധാ​ഷി​നും കൈ​മാ​റി പ്ര​കാ​ശ​നം ചെ​യ്‌​തു. സ​ജാ​സ് സ്വാ​ഗ​ത​വും നി​യാ​സ് ചേ​ന​ങ്ങാ​ട​ൻ ന​ന്ദി​യും പ​റ​ഞ്ഞു. എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ളാ​യ അ​ജി​ത്ത്, ശ്രീ​ദ​ത്ത​ൻ, ശ​ര​ത്ത്, അ​നീ​സ്, രോ​ഹി​ത്ത് എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​റി​യി​ച്ചു.

ശാ​ന്തി​ന​ഗ​ർ കൂ​ട്ടാ​യ്മ

ദോ​ഹ: ഖ​ത്ത​ര്‍ വേ​ളം ശാ​ന്തി​ന​ഗ​ര്‍ കൂ​ട്ടാ​യ്മ ഇ​ഫ്താ​ര്‍ വി​രു​ന്ന് സം​ഘ​ടി​പ്പി​ച്ചു.

മി​യ പാ​ര്‍ക്കി​ല്‍ ന​ട​ന്ന ഇ​ഫ്താ​ര്‍ സം​ഗ​മ​ത്തി​ല്‍ കെ.​ടി. അ​ബ്ദു​റ​ഹ്മാ​ന്‍, കെ.​കെ. അ​ബ്ദു​ന്നാ​സ​ര്‍, ഒ.​കെ. മു​നീ​ര്‍, പി. ​അ​ജ്മ​ല്‍, എം.​എം. അ​മ്മ​ദ് തു​ട​ങ്ങി​യ​വ​ര്‍ സം​സാ​രി​ച്ചു. ബ​ഷീ​ര്‍ ഇ​ല്യാ​ട്ടു​മ്മ​ല്‍, കെ.​കെ. മു​ഹ​മ്മ​ദ​ലി, സാ​ലിം കൊ​ടു​മ, എം. ​അ​ബ്ദു​സ്സ​മ​ദ്, റ​ബീ​അ്‌ സ​മാ​ന്‍, ഏ​രി അ​ബ്ദു​ല്ല, അ​നീ​ഷ് കൊ​ടു​മ​യി​ല്‍, കു​ന്ന​ങ്ക​ണ്ടി അ​സ്‌​ഹ​ര്‍, നി​സാ​ര്‍ അ​ലി, കെ. ​ബാ​സിം തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്‍കി.

'വി​വ' ഇ​ഫ്‌​താ​ർ സം​ഗ​മം

ദോ​ഹ: 'വി​വ ഖ​ത്ത​ർ' നേ​തൃ​ത്വ​ത്തി​ൽ ഐ.​സി.​സി​യി​ൽ സം​ഘ​ടി​പ്പി​ച്ച ഇ​ഫ്താ​ർ സം​ഗ​മം പ​ങ്കാ​ളി​ത്തം കൊ​ണ്ടും സം​ഘാ​ട​ക മി​ക​വു​കൊ​ണ്ടും ശ്ര​ദ്ധേ​യ​മാ​യി. 700ഓ​ളം പേ​ർ പ​ങ്കെ​ടു​ത്ത സം​ഗ​മ​ത്തി​ൽ ഈ​ത്ത​പ്പ​ഴ കൃ​ഷി​യെ​ക്കു​റി​ച്ചും അ​തി​നെ ബാ​ധി​ക്കു​ന്ന ഫം​ഗ​സി​നെ​ക്കു​റി​ച്ചും പ​ഠ​നം ന​ട​ത്തി ഗ​വേ​ഷ​ണ ബി​രു​ദം നേ​ടു​ക​യും, ഖ​ത്ത​ർ അ​മീ​ർ ശൈ​ഖ്​ ത​മീം ബി​ൻ ഹ​മ​ദ്​ ആ​ൽ​ഥാ​നി​യു​ടെ പ​ത്നി​യി​ൽ​നി​ന്ന്​ ഗോ​ൾ​ഡ്‌ മെ​ഡ​ൽ ഏ​റ്റു​വാ​ങ്ങു​ക​യും ചെ​യ്ത വ​ട​ക​ര സ്വ​ദേ​ശി​നി ര​സ്ന നി​ഷാ​ദി​ന്​ ഐ.​സി.​സി പ്ര​സി​ഡ​ന്‍റ്​‌ പി.​എ​ൻ. ബാ​ബു​രാ​ജ​ൻ ​മെ​മ​ന്‍റോ ന​ൽ​കി ആ​ദ​രി​ച്ചു.

ഐ.​സി.​സി മു​ൻ പ്ര​സി​ഡ​ന്‍റ്​ എ.​പി. മ​ണി​ക​ണ്ഠ​ൻ, മാ​നേ​ജി​ങ് ക​മ്മി​റ്റി മെം​ബ​ർ സ​ജീ​വ്‌ സ​ത്യ​ശീ​ല​ൻ, അ​നീ​ഷ്‌ മാ​ത്യു എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

സം​സ്‌​കൃ​തി യൂ​നി​റ്റു​ക​ൾ

ദോ​ഹ: പ​ര​സ്പ​ര സ്നേ​ഹ​ത്തി​ന്‍റെ​യും സാ​ഹോ​ദ​ര്യ​ത്തി​ന്‍റെ​യും സ​ന്ദേ​ശ​വു​മാ​യി ഖ​ത്ത​ർ സം​സ്‌​കൃ​തി​യു​ടെ വി​വി​ധ യൂ​നി​റ്റു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ഫ്‌​താ​ർ വി​രു​ന്ന് സം​ഘ​ടി​പ്പി​ച്ചു. ഗ​രാ​ഫ, ദോ​ഹ സെ​ന്‍റ​ർ, മി​സൈ​ദ്, മ​ൻ​സൂ​റ, ന്യൂ ​സ​ലാ​ത്ത, വ​ക്ര യൂ​നി​റ്റു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ ഇ​ട​ങ്ങ​ളി​ലാ​യി പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചു. മ​റ്റു യൂ​നി​റ്റു​ക​ളാ​യ അ​ബു​ഹ​മൂ​ർ, ന​ജ്മ, റ​യ്യാ​ൻ, ഇ​ൻ​ഡ​സ്ട്രി​യ​ൽ ഏ​രി​യ എ​ന്നി​വ വ​രും ദി​വ​സ​ങ്ങ​ളി​ൽ ഇ​ഫ്‌​താ​ർ സം​ഘ​ടി​പ്പി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Iftar gatheringsfriendly gathering
News Summary - Iftar gatherings as a friendly gathering
Next Story