ഓതേഴ്സ് ഫോറം ഇഫ്താർ വിരുന്ന്
text_fieldsദോഹ: ഖത്തറിലെ ഗ്രന്ഥകാരുടെ കൂട്ടായ്മയായ ഇന്ത്യൻ ഓതേഴ്സ് ഫോറം ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു. ഷഹാനിയയിലെ ഷെയ്ക്ക് ഫൈസൽ മ്യൂസിയം ഹാളിൽ നടന്ന പരിപാടിയിൽ സ്ത്രീകളും ഫോറം അംഗങ്ങളും കുടുംബാംഗങ്ങളും പങ്കെടുത്തു. എസ്. ഹരീഷിന്റെ ഓൺലൈൻ സന്ദേശത്തോടെ ആരംഭിച്ച പരിപാടിയുടെ ഉദ്ഘാടനം റേഡിയോ മലയാളം ഇ.ഒ അൻവർ ഹുസൈൻ നിർവഹിച്ചു.
ഫോറം പ്രസിഡന്റ് ഡോ. കെ.സി. സാബു ഓതേഴ്സ് ഫോറത്തെ പരിചയപ്പെടുത്തി. ജനറൽ സെക്രട്ടറി ഹുസ്സൈൻ കടന്നമണ്ണ സ്വാഗതം പറഞ്ഞു. ഉപദേശകസമിതി അംഗം അസീസ് മഞ്ഞിയിൽ റമദാൻ സന്ദേശം നൽകി. തൻസീം കുറ്റ്യാടിയുടെ നേതൃത്വത്തിൽ കുട്ടികളുടെ കലാപരിപാടികളും വിവിധ ഗൈമുകളും അരങ്ങേറി. പ്രമുഖ ക്വിസ് മാസ്റ്റർ മൻസൂർ മൊയ്തീൻ നയിച്ച ക്വിസ് പ്രോഗ്രാം, നോവലിസ്റ്റ് അമൽ ഫെർമീസ് നയിച്ച ‘ഹെന്ന ട്രീറ്റ്’ തുടങ്ങിയ, കുട്ടികൾക്കുള്ള കളറിങ് തുടങ്ങിയ പരിപാടികൾ ഇഫ്താർവിരുന്നിനെ ആകർഷകമാക്കി. ഹുസ്സൈൻ വാണിമേൽ, അൻസാർ അരിമ്പ്ര, ഷാഫി പി.സി പാലം, ഷംനാ ആസ്മി, ശ്രീകല ജിനെൻ, ഷംലാ ജഅഫർ തുടങ്ങിയവർ നേതൃത്വം നൽകി. കെ.എൻ. സുലൈമാൻ മദനി, അഷ്റഫ് അച്ചോത്ത്, മൻസൂർ മൊയ്തീൻ, അബ്ദുൽ മജീദ് എസ്.എച്ച്, ഡോ. സലീൽ, നാസിമുദ്ദീൻ തുടങ്ങിയവർ സമ്മാനദാനം നിർവഹിച്ചു. അഷ്റഫ് മടിയാരി നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.