സൗഹൃദ ഇഫ്താർ സംഗമം
text_fieldsദോഹ : ഖത്തറിലെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവരും വീട്ടമ്മമാരുമായ വനിതകൾക്കായി വിമൻ ഇന്ത്യ ഖത്തർ മദീന ഖലീഫ സോൺ സൗഹൃദ ഇഫ്താർ സംഗമം നടത്തി. ധന്യ ഗോപൻ (വൈസ് പ്രിൻസിപ്പൽ ഗലീലിയോ സ്കൂൾ ), ജിബി (അധ്യാപിക, ഗലീലിയോ സ്കൂൾ), ടീന(സംരംഭക), ലീന (അധ്യാപിക,ബിർള പബ്ലിക് സ്കൂൾ) , ഷംജിന ( സ്പെഷൽ എജുക്കേറ്റർ), ശ്രീലേഖ ലിജു, മിനി ഗംഗാധരൻ , ഗീത ഗംഗാധരൻ ,സിന്ധു പ്രസാദ് , മിനി മുകുന്ദൻ , മിനി മഹേഷ് , കോമളം , രേഷ്മ , ജിജി മഹേഷ് എന്നിവർ തങ്ങളുടെ നോമ്പ് അനുഭവങ്ങൾ പങ്കുവെച്ചു. മുൻതസ സേവറി റസ്റ്റാറന്റിൽ നടന്ന ഇഫ്താർ സംഗമത്തിൽ വിമൻ ഇന്ത്യ ഖത്തർ മദീന ഖലീഫ സോൺ പ്രസിഡൻറ് സജ്ന ഫൈസൽ അധ്യക്ഷത വഹിച്ചു. വിമൻ ഇന്ത്യ ഖത്തർ വൈസ് പ്രസിഡൻറ് ത്വയ്യിബ അർഷദ് റമദാൻ സന്ദേശം നൽകി. നോമ്പ് കാലം ആത്മസംസ്കരണത്തിന്റെയും ആത്മനിയന്ത്രണത്തിന്റെയും സമയമാണ്. സാമൂഹിക ബന്ധങ്ങളും കുടുംബ ബന്ധങ്ങളും ശക്തിപ്പെടുത്താൻ അവസരം നൽകും. സെക്രട്ടറി സലീല മജീദ് എക്സിക്യൂട്ടിവ് അംഗങ്ങളായ ഫൗസിയ, സമീന, നസീഹ, സന എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.