സൗഹൃദവും സ്നേഹവും പങ്കുവെച്ച് ഇഫ്താർ ഒത്തുചേരലുകൾ
text_fieldsദോഹ: റമദാൻ പകുതി പിന്നിട്ടതോടെ പ്രവാസമണ്ണിൽ ഇഫ്താറുകൾ സജീവമായി. വിവിധ സംഘടനകളുടെയും പ്രദേശിക കൂട്ടായ്മകളുടെയും നേതൃത്വത്തിൽ സ്കൂളുകൾ, ഹാളുകൾ, ഹോട്ടൽ മുതൽ പൊതു പാർക്കുകളെ വരെ വേദിയാക്കിയാണ് ഇഫ്താർ സംഗമങ്ങൾ പുരോഗമിക്കുന്നത്.
സൗഹൃദവും സ്നേഹവും പങ്കുവെക്കാനും റമദാൻ സന്ദേശം കൈമാറാനുമുള്ള വേദിയാക്കി ഇഫ്താറിനെ മാറ്റുകയാണ് ഖത്തറിലെ മലയാളി പ്രവാസികൾ. വ്യാഴം, വെള്ളി, ശനി തുടങ്ങിയ വാരാന്ത്യ ദിനങ്ങളിൽ ഇഫ്താർ സംഗമങ്ങളാണെങ്ങും. മറ്റു പ്രവൃത്തി ദിനങ്ങളിലും ഒട്ടും കുറവല്ല.
കെ.ഇ.സി ഇഫ്താർ മീറ്റ്
കേരള എന്റർപ്രണേഴ്സ് ക്ലബ് (കെ.ഇ.സി) സാത്തർ റസ്റ്റാറന്റിൽ ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു. കെ.ഇ.സി പ്രസിഡന്റ് മജീദലി സന്ദേശം നല്കി. വ്യാപാര വ്യവഹാര രംഗങ്ങളിൽ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് മുന്നോട്ട് പോകുമ്പോഴേ യഥാർഥ വിജയം കൈവരിക്കാന്‍ സാധിക്കുകയുള്ളൂവെന്നും നൈമിഷിക ലാഭത്തിന് വേണ്ടിയുള്ള ചെറിയ വിട്ടുവീഴ്ചകള്‍ക്ക് ഇടം കൊടുക്കരുതെന്നും അദ്ദേഹം സദസ്സിനെ ഉണര്‍ത്തി.
കെ.ഇ.സി ചെയർമാൻ ആര്. ചന്ദ്രമോഹൻ, ജനറൽ സെക്രട്ടറി അബ്ദുൽ റസാഖ് എന്നിവര്‍ സംസാരിച്ചു. വൈസ് പ്രസിഡന്റ് ഷൈനി കബീർ ചടങ്ങ് നിയന്ത്രിച്ചു. വൈസ് ചെയർമാൻ ശരീഫ് ചിറക്കൽ സമാപന പ്രസംഗം നിര്‍വഹിച്ചു.
ഇരിക്കൂർ കൂട്ടായ്മ
ഖത്തർ ഇരിക്കൂർ കൂട്ടായ്മ ഇഫ്താർ മീറ്റ് ന്യൂ സലത്താ സ്കിൽ ഡെവലപ്മെന്റ് സെന്ററിൽ സംഘടിപ്പിച്ചു. അനീസ് പള്ളിപ്പാത്ത് ഉദ്ഘാടനം നിർവഹിച്ചു. പ്രസിഡന്റ് ഖാലിദ് മുനീർ അധ്യക്ഷത വഹിച്ചു.
പുതിയ കമ്മിറ്റി ഭാരവാഹികളെ ഖാലിദ് മുനീർ പ്രഖ്യാപിച്ചു. അനീസ് പള്ളിപ്പാത്ത് (പ്രസി), ഹംസ മാങ്ങാടൻ (ജന. സെക്ര), സഫ്വാൻ (ട്രഷ). വൈസ് പ്രസിഡന്റുമാർ: ഉമ്മർ കുട്ടി, സി. സലിം ജോയൻറ് സെക്രട്ടറിമാർ: സി.വി. ഹാഷിർ, സഫ്രാൻ. സി.എം. സാദിഖ്, ഉമ്മർ കുട്ടി എന്നിവർ സംസാരിച്ചു. സഫ്വാൻ നന്ദി പറഞ്ഞു.
കാസർകോട് മുസ്ലിം ജമാഅത്ത്
കാസർകോട് ഖത്തർ മുസ്ലിം ജമാഅത്ത് നേതൃത്വത്തിൽ നടന്ന ‘ഒരു കാസർകോടൻ നോമ്പ് തുറ’ ശ്രദ്ധേയമായി. പേൾ ഇന്റർനാഷനൽ സ്കൂളിൽ സംഘടിപ്പിച്ച നോമ്പുതുറയിൽ ഡോ. ബഹാഉദ്ദീൻ ഹുദവി റമദാൻ പ്രഭാഷണം നടത്തി. പ്രസിഡന്റ് ലുഖ്മാനുൽ ഹകീം അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ആദം കുഞ്ഞി സ്വാഗതംപറഞ്ഞു.
മാലിക്ദീനാർ വലിയ ജുമുഅത്ത് പള്ളി കമ്മിറ്റി വൈസ് പ്രസിഡന്റ് ബഷീർ, ഐ.സി.ബി.എഫ് അംഗം മുഹമ്മദ് കുഞ്ഞി, ഡോ. അബ്ദുൽ നാസർ, അഷറഫലി ചെരങ്കൈ, സത്താർ മദീന, എം.ടി.പി. മുഹമ്മദ് കുഞ്ഞി, ഷമീർ ഉടുമ്പുംതല, സിദ്ദീഖ് മണിയംപാറ, നാസർ കൈതക്കാട്, മൻസൂർ മുഹമ്മദ്, അബ്ദുല്ല ത്രീസ്റ്റാർ, ഹാരിസ് പി.എസ്, അലി ചേരൂർ, ഷഫീഖ് ചെങ്കളം, ഫൈസൽ ഫില്ലി, ഹാരിസ് ഏരിയാൽ, ശാക്കിർ കാപ്പി, ജാഫർ കലങ്കാടി, നൗഷാദ് പൈക്ക, സാബിത് തുരുത്തി, ബഷീർ ചെർക്കള എന്നിവർ നേതൃത്വം നൽകി. ട്രഷറർ ബഷീർ സ്രാങ്ക് നന്ദി പറഞ്ഞു.
മയ്യന്നൂർ മഹല്ല് കമ്മിറ്റി
വില്യാപ്പള്ളി മയ്യന്നൂർ മഹല്ല് കമ്മിറ്റി ആസ്പയർ പാർക്കിൽ നടത്തിയ ഇഫ്താറിൽ 200ഓളം പേർ പങ്കെടുത്തു. വില്യാപ്പള്ളി മുസ്ലിം ജമാഅത്ത് ജനറൽ സെക്രട്ടറി പി.വി.എ. നാസർ, കെ.എം.സി.സി നേതാവ് ഫൈസൽ അരോമ എന്നിവർ മുഖ്യാതിഥികളായി.
ചെയർമാൻ സജീർ മലയിൽ, കൺവീനർ ഒ.പി. ശഹീം, ട്രഷറർ ശാക്കിർ തട്ടാംകുനി, അൻവർ ചെട്ടിയംവീട്ടിൽ, എൽ.വി. ആഷിഖ്, മഹ്റൂഫ് പനയുള്ളതിൽ, റാഷിദ് ആറങ്ങോട്ട്, ഫിജാസ് പാലപ്പൊയിൽ, ഇ.ടി. സുബൈർ, എം.എം.കെ. ഹാരിസ്, മുഹമ്മദ് കക്കാട്ട്, നിസാർ പറേമ്മൽ, പി.വി. അജ്മൽ, ടി.വി.പി. റഖീബ്, മഹല്ല് പ്രസിഡന്റ് മുജീബ്റഹ്മാൻ മാക്കനാരി, ജനറൽ സെക്രട്ടറി സൽമാൻ മുണ്ടിയാട്ട്, എം.പി. ഇല്യാസ് എന്നിവർ നേതൃത്വം നൽകി.
ഖത്തർ ഇന്ത്യൻ ടഗ് ഓഫ് വാർ അസോസിയേഷൻ
ഖത്തർ ഇന്ത്യൻ ടഗ് ഓഫ് വാർ അസോസിയേഷൻ നുഐജയിലെ ഇൻസ്പയർ ഹാളിൽ ജനറൽ ബോഡിയും ഇഫ്താർ മീറ്റും സംഘടിപ്പിച്ചു. 150ൽപരം വടംവലി താരങ്ങളും ആസ്വാദകരും പങ്കെടുത്ത പരിപാടിയിൽ കെ.ബി.എഫ് പ്രസിഡന്റ് അജി കുര്യാക്കോസ്, ജോപ്പച്ചൻ തെക്കേക്കുറ്റ്, ഐ.എസ്.സി പ്രസിഡന്റ് ഇ.പി. അബ്ദുറഹ്മാൻ, ഡോ. ജസീൽ, ഇൻഡ്യൻ ഫുട്ബാൾ ടീം മുൻ ഫിസിയോതെറപ്പിസ്റ്റ് ഷമീർ, ജീസ് ജോസഫ് എന്നിവർ പങ്കെടുത്തു. കിറ്റ്വ പ്രസിഡന്റ് സ്റ്റീസൺ മാത്യു ഉദ്ഘാടന നിർവഹിച്ചു. ‘വ്രതവും ആരോഗ്യവും’ വിഷയത്തിൽ ഡോ. ജസീൽ സംസാരിച്ചു.
വൈസ് പ്രസിഡന്റ് നൗഷാദ് സ്വാഗതവും ജോയന്റ് സെക്രട്ടറി നിശാന്ത് വിജയൻ നന്ദിയും പറഞ്ഞു. ഫെബിൻ ജോൺ, ട്രഷറർ സൂരജ്, കോഓഡിനേറ്റർ സാലി, ഉപദേശക സമിതി അംഗം ഷഹീൻ, കമ്മിറ്റി അംഗങ്ങളായ ഷമ്മാസ്, അനീഷ്, സന്തോഷ്, നബീൽ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
റമദാൻ സൗഹൃദ സംഗമം
ദോഹ: സൗഹാർദത്തിന്റെയും സഹവർത്തിത്വത്തിന്റെയും ഓർമപ്പെടുത്തലായി സി.ഐ.സി മദീന ഖലീഫ സോൺ റമദാൻ സൗഹൃദ സംഗമവും ഇഫ്താറും.
ജീവിതത്തിന്റെ സകല മേഖലകളിലും ഇസ്ലാം മുന്നോട്ടുവെക്കുന്ന മൂല്യങ്ങൾ മുഴുവൻ മനുഷ്യർക്കും ഗുണകരമാണെന്ന് റമദാൻ സന്ദേശത്തിൽ സോണൽ പ്രസിഡന്റ് അബ്ദുൽ വി.എൻ. ഹമീദ് പറഞ്ഞു.വർഗീയമായും വംശീയമായും ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങളെ സാഹോദര്യവും സ്നേഹവുംകൊണ്ട് പരാജയപ്പെടുത്തണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
അശോകൻ, സുനിൽ പെരുമ്പാവൂർ, ആദർശ്, സുനിൽ കണ്ണൂർ, കെ.പി. അസീസ്, വിനീഷ് തുടങ്ങിയവർ നോമ്പനുഭവങ്ങൾ പങ്കുവെച്ചു. ക്വിസ് മത്സരത്തിൽ സോണി, വ്യൂല, അനിൽ, സുനിൽ പെരുമ്പാവൂർ, ആദർശ്, സുനിൽ കണ്ണൂർ എന്നിവർ വിജയികളായി. വിജയികൾക്ക് സമ്മാനങ്ങൾ വിതരണംചെയ്തു. ഖുർആനിന്റെ കാവ്യാവിഷ്കാരമായ കെ.ജി. രാഘവൻ നായരുടെ ‘അമൃതവാണി’യിൽനിന്ന് റഫാത്ത് അവതരിപ്പിച്ചു. റമദാൻ പ്രമേയമായി രചിച്ച ഗാനം ആദർശ് സദസ്സിൽ ആലപിച്ചു. നഈം അഹ്മദ് സ്വാഗതം പറഞ്ഞു.
പരിപാടിയിൽ 150ഓളം പേർ കുടുംബസമേതം പങ്കെടുത്തു. അബ്ദുൽ ജബ്ബാർ, അബ്ദുൽ കബീർ, അബ്ദുറഹീം ഓമശ്ശേരി, മുഫീദ് ഹനീഫ, അബ്ദുസ്സമദ്, നൗഫൽ പാലേരി, ഷിബു ഹംസ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.