ഖത്തറിെൻറ ഇഫ്താർ 50 രാജ്യങ്ങളിൽ
text_fieldsദോഹ: ഖത്തറിൽ പ്രവർത്തിക്കുന്ന നാല് പ്രമുഖ സന്നദ്ധ സേവന സംഘടനകൾ 50 രാജ്യങ്ങളിൽ റമദാൻ കിറ്റുകൾ വിതരണം ചെയ്യുകയും ഇഫ്താറുകളും സംഘടിപ്പിക്കുകയും ചെയ്യുമെന്ന് ഖത്തർ ചാരിറ്റി മീഡിയ വകുപ്പ് മേധാവി അഹ്മദ് സ്വാലിഹ് അൽഅലി അറിയിച്ചു. ഖത്തർ ചാരിറ്റി, ഈദ് ചാരിറ്റിക്ക് കീഴിൽ പ്രവർത്തിക്കുന്ന ഹിഫ്ദുന്നിഅ്മ, ഖത്തർ റെഡ്ക്രസൻറ് സൊസൈറ്റി, ജാസിം ഹമദ് ബിൻ ജാസിം ചാരിറ്റി എന്നീ സന്നദ്ധ സംഘടനകളാണ് ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽ ഇത്തരം കാര്യങ്ങൾ ചെയ്യുക.
നോമ്പ് കാലം മുഴുവനും ഇഫ്താറുകൾ ഒരുക്കാനാണ് പരിപാടി. വിദേശ രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന ഓഫീസുകൾ വഴി നോമ്പിന് മുന്നോടിയായി ആവശ്യക്കാർക്ക് റമദാനിന് വേണ്ട ഭക്ഷണ സാധനങ്ങൾ നൽകും. ‘സഹായം സന്തോഷത്തിെൻറ രഹസ്യം’ എന്ന പേരിലാണ് ഖത്തർ ചാരിറ്റി റമദാൻ പരിപാടികൾ സംഘടിപ്പിക്കുന്നത്. അശരണർക്കും ആവശ്യക്കാർക്കും വേണ്ടത് നൽകുമ്പോഴാണ് യഥാർത്ഥ സന്തോഷം ഉണ്ടാകുക എന്ന മുദ്രാവാക്യമാണ് ഖത്തർ ചാരിറ്റി മുന്നോട്ട് വെക്കുന്നത്.
ഗുണകാംക്ഷികളിൽ നിന്ന് ഈ ഫണ്ടിലേക്ക് വലിയ തോതിലുള്ള സംഭാവനയും ഖത്തർ ചാരിറ്റി പ്രതീക്ഷിക്കുന്നു. ഖത്തറിനകത്ത് സാമൂഹ്യ മാധ്യമങ്ങൾ വഴിയും മറ്റ് മാധ്യമങ്ങൾ വഴിയും ഈ പദ്ധതി വിശദീകരിക്കും. റമദാൻ കിറ്റുകളും ടെൻറുകളിൽ ഇഫ്താറുകളും പെരുന്നാൾ പുടവയും അടക്കമുള്ള പദ്ധതിയാണ് ഖത്തർ ചാരിറ്റി പ്രഖ്യാപിച്ചിട്ടുള്ളത്. കഴിഞ്ഞ വർഷം രാജ്യത്തിന് പുറത്ത് പതിനൊന്ന് ലക്ഷം ആളുകളാണ് ഇത്തരം സഹായങ്ങൾ കൈപറ്റിയതെന്ന് അഹ്മദ് അൽഅലി അറിയിച്ചു. റമദാനിെൻറ മഹത്വം പരിഗണിച്ച് നിരവധി ഗുണകാംക്ഷികളാണ് പദ്ധതിയിലേക്ക് സംഭവന നൽകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.