ഇഗ വീണു; കിരീടം അമൻഡക്ക്
text_fieldsകിരീടവുമായി അമൻഡ അസിമോവ
ദോഹ: ഖത്തർ ഓപൺ ടെന്നിസിൽ തുടർച്ചയായി നാലാം കിരീടം എന്ന സ്വപ്നവുമായെത്തിയ ലോക രണ്ടാം നമ്പർ താരം ഇഗ സ്വിയാറ്റെക്കിന് സെമിയിൽ അടിതെറ്റിയപ്പോൾ കിരീട നേട്ടവുമായി അമേരിക്കയുടെ അമൻഡ അസിമോവ. ശനിയാഴ്ച നടന്ന ആവേശകരമായ ഫൈനലിൽ ലാത് വിയൻ താരം ജെലിന ഒസ്റ്റപെൻകോയെയാണ് അമൻഡ വീഴ്ത്തിയത്. ഖലീഫ ഇന്റർനാഷനൽ ടെന്നിസ് കോപ്ലക്സിൽ നടന്ന മത്സരത്തിൽ 6-4, 6-3 സ്കോറിനായിരുന്നു അമൻഡയുടെ വിജയം.
വെള്ളിയാഴ്ച നടന്ന സെമിയിൽ ഇഗ സ്വിയാറ്റെകിനെ തോൽപിച്ചാണ് ജെലിന ഒസ്റ്റപെൻകോ ഫൈനലിൽ പ്രവേശിച്ചത്. തുടർച്ചയായി മൂന്ന് സീസണുകളിലും കിരീടം ചൂടിയ ഇഗയുടെ തോൽവിയറിയാത്ത ഖത്തറിലെ 15 മത്സരങ്ങൾ എന്ന റെക്കോഡിനും ഇതോടെ അന്ത്യമായി. 6-3, 6-1 എന്ന സ്കോറിനായിരുന്നു ഒസ്റ്റപെൻകോ ഇഗയെ അട്ടിമറിച്ചത്.
അഞ്ച് തവണ ഗ്രാൻഡ്സ്ലാം കിരീടം ചൂടിയ ഇഗയുടെ ഭാഗ്യവേദി കൂടിയായിരുന്നു ഖത്തർ. രണ്ടാം സെമിയിൽ എകത്രിന അലക്സാഡ്രോവക്കെതിരെയായിരുന്നു അമൻഡയുടെ വിജയം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.